കൊറോണയെ തോൽപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷംവുമായി CCYM

കോട്ടയം: കഴിഞ്ഞ വർഷത്തെ CCYM ന്റെ സ്വാതന്ത്ര്യ ദിന ആഘോഷം വെള്ളപൊക്കത്തെ തോൽപ്പിച്ചു കൊണ്ട് ആണ്. അത് ഒരു വലിയ വാർത്ത ആയിരുന്നു. ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യയുടെ യുവജന വിഭാഗം ആയ കംഫോര്ട്ടിങ് ക്രിസ്ത്യൻ യൂത്ത് മൂവേമെന്റ് ന്റെ ആഭിമുഖ്യത്തിൽ ആണ് വ്യത്യസ്തമായ ആഘോഷം നടത്തിയത്. കോട്ടയം ഒളശ്ശ എ. ജി റെവലേഷൻ സഭയിൽ വച്ചു പൊതു യോഗവും പതാക ഉയർത്തലും നടത്തി. പൊതു യോഗം കോവിട് നിയമം പാലിച്ചു ആയിരുന്നു. CCYM അയ്മനം സെക്രട്ടറി ബ്രദർ അബിൻ വര്ഗീസ് അധ്യക്ഷൻ ആയ സമ്മേളനം CCYM സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് ഉത്ഘാടനം ചെയ്തു. HMI കോട്ടയം ജില്ലാ ചാരിറ്റി കൺവീനർ പാസ്റ്റർ പി. ജി വര്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. CCYM അയ്മനം ട്രെഷരാർ അക്സ മോൾ അനിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സൗണ്ട് ഓഫ് റെവലേഷൻ ഒളശ്ശ ടീം ദേശ ഭകതി ഗാന സദസ് നടത്തി. CCYM അയ്മനം കൺവീനർ സിയാ ജോസഫ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. CCYM അംഗങ്ങൾ ആയ ആൽബിൻ സുട്ടു അനിൽ, ലെവിൻ മോൻ, മാളു, ആബേൽ ജോസഫ്, എന്നിവർ ആശംസകൾ അറിയിച്ചു. കോട്ടയം മുനിസിപ്പാലിറ്റി ശിശു ക്ഷേമ വിഭാഗം മേധാവി ഷോബി ജോൺ പതാക ഉയർത്തി.

അന്നേ ദിവസം തെരുവോര മാസ്ക് വിതരണം നടത്തി. ദേശീയ പതാകയും മധുര പലഹാരവും വിതരണം ചെയ്തു.അന്നേദിനം രാത്രിയിൽ തെരുവിൽ കിടക്കുന്ന 150 ളം പേർക് ഭക്ഷണം നൽകി ഒപ്പം പായസവും കൊടുത്തു. HMI ഡയറക്ടർ പാസ്റ്റർ എം. പി ജോർജ് കുട്ടി സംസ്ഥാനതല സ്വാതന്ത്ര്യദിന പരുപാടി ഉത്ഘാടനം ചെയ്തു. CCYM സംസ്ഥാന പ്രസിഡന്റ്‌ ലിസ്സ മോൾ സുബി സംസ്ഥാന പ്രവർത്തന വിശദീകരണം നൽകി. പുതിയ കോവിട് പ്രതിരോധ പ്രവർത്തന പ്രൊജക്റ്റ്‌കൾ ഉടനെ തന്നെ നടപ്പിലാക്കും എന്ന് CCYM കോഡിനേറ്റർ സുവിശേഷകൻ പി സി തോമസ് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.