ഗാനം: ഇത്ര സ്നേഹിപ്പാൻ | സോബിൻ ബാബു

ഇത്ര സ്നേഹിപ്പാൻ ഞാനെന്തുദൈവമെ
നിൻ ത്യാഗമോർക്കയിൽ കൺകൾ നിറയുന്നേ
1, പാപമൃത്യുവിൽ നിന്നുമെന്നെ രക്ഷിപ്പാൻ
മർത്യനായി മണ്ണിൽ വന്ന എന്റെ രക്ഷക
സമൃദ്ധമായ് ജീവനെന്നിൽ നല്കീടുവാൻ
രുചിച്ചു നീ മരണവും നൽ രക്ഷക.
2. സ്വർഗ്ഗം പോലും യോഗ്യമല്ല നിന്റെ കൺകളിൽ
സാധു ഞാനീക്ഷോണി തന്നിലെന്തു നാഥനെ
സ്വന്ത രക്തം നല്കിയെന്നെ സ്വന്തമാക്കി നീ
ദൈവസ്നേഹമിന്നു ഞാൻ കണ്ടു ക്രൂശ്മിലായ്
3. എന്തുഭാഗ്യം നിൻ കൃപകളീപ്പുഴുവിന്
ലഭ്യമല്ല വാക്കുകളതു വർണ്ണിപ്പാൻ
ഏകുവാനീ ഏകവാക്കു മാത്യമെയുള്ളൂ
ഏക ദൈവമെ നന്ദീനിനക്കെന്നും.
നന്ദി

post watermark60x60

സോബിൻ ബാബു

-ADVERTISEMENT-

You might also like