ലേഖനം: ഈ കാലഘട്ടത്തിൽ ബൈബിൾ വായനയുടെ പ്രാധാന്യത | ബെന്നി ഏബ്രാഹാം

ലോകത്തിലെ ഏറ്റവും അമൂല്യമായ ഒരു കാര്യം എന്റെയും നിങ്ങളുടെയും ഭവനങ്ങളിലുണ്ട് എന്നറിയാമോ?…. അതെ അതു ‘സത്യവേദപുസ്തക’മാണ്( Holy Bible) സാക്ഷാൽ ദൈവവചനം. പഴയനിയമം,പുതിയനിയമം എന്ന രണ്ടുഭാഗങ്ങൾ അടങ്ങിയ പുസ്തകം.
നമ്മെ ആത്മീയമായി ആരോഗ്യത്തോടെ നിർത്തുന്നതാണ് ദൈവവചന വായനയും ധ്യാനവും.എന്നാൽ ഈ കാലഘട്ടത്തിൽ ദൈവവചന വായനയ്ക്കുള്ള സമയം മറ്റു പലതിനുമായി ചെലവഴിക്കപ്പെട്ടുപോകുന്ന ജീവിത സാഹചര്യങ്ങളിലേക്ക് ഈതലമുറ വഴുതിപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു?… ദിവസത്തിൽ പ്രത്യേക ജോലിയൊന്നുമില്ലെങ്കിലും ബൈബിൾ വായിക്കുവാൻ പലർക്കും കഴിയുന്നില്ല!!?.. ബൈബിൾ വായിക്കുന്നതിനെക്കാളും പ്രാർത്ഥിക്കുന്നതിനേക്കാളും അധികസമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നു!..അതിനാൽ പലരും സോഷ്യൽ മീഡിയായുടെ അഡിക്ഷനിൽ കുടുങ്ങി കിടക്കുന്നു!..ചിലർ ഗെയിമിന്റെ അഡിക്ഷിനിൽ കുടുങ്ങിക്കിടക്കുന്നു!!ചിലർ യാഥാർത്ഥ്യജീവിതത്തേക്കാൾ അധികമായി ഇന്റർനെറ്റിലെ സാങ്കൽപ്പിക ലോകത്തിൽ ജീവിക്കുന്നു!!…ഇതുമൂലം ആത്മീയജീവിതം മന്ദതയിലേക്കും മടുപ്പിലേക്കും കൂപ്പുകുത്തുന്നു.. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമെന്നേ പറയാൻ കഴിയൂ…എന്നാൽ ദൈവവചനത്തിലേക്കുള്ള മടങ്ങിവരവ് ഈ ബന്ധനങ്ങൾ എല്ലാം തകർക്കും.. **’പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും'(യോഹന്നാൻ8-36)**.നിരന്തരം ദൈവവചനം വായിക്കുകയും,ധ്യാനിക്കുകയും ചെയ്യുമ്പോൾ ദൈവവചനവുമായുള്ള സഹവാസത്താൽ നാമോരോരുത്തരും ശുദ്ധീകരിക്കപ്പെടുന്നു…**’ഇംഗ്ലണ്ടിലെ രാജ്ഞി ലേഡി ജെയിൻഗ്രേ(1537-1554)** ഇങ്ങനെ പറഞ്ഞു *”ബൈബിൾ തരുന്ന ആനന്ദത്തിനു മുൻമ്പിൽ ലൗകികങ്ങകളായ ഉല്ലാസങ്ങൾ മാഞ്ഞുപോകുന്ന നിഴൽപോലെ മാത്രം ഇരിക്കുന്നു”*.

post watermark60x60

നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ് ഇങ്ങനെ പറഞ്ഞു **”നിങ്ങൾ തിരുവെഴുത്തുകളേയും ദൈവശക്തിയേയും അറിയായ്കകൊണ്ടല്ലയോ തെറ്റിപോകുന്നത്”(മർക്കോസ് 12-24).** വലിയൊരുകൂട്ടം ദൈവവചനമറിയായ്കയാൽ തെറ്റിപ്പോകുന്നു. അടയാളങ്ങളും അത്ഭുതങ്ങളും ദൈവത്തിൽനിന്നു തന്നെയോ എന്ന് പലർക്കും തിരിച്ചറിയാൻ കഴിയുന്നില്ല.-**ആൽബർട്ട് ഹിബ്ബർട്ട്**എന്നൊരു ദൈവദാസൻ ഇപ്രകാരം പറഞ്ഞു *”ഏതൊരു അനുഭവത്തെയും അത് എത്ര ആകർഷകമായി തോന്നിയാലും അതിന് ദൈവത്തിന്റെ വചനം അടിസ്ഥാനമായിരിക്കുന്നില്ലെങ്കിൽ നാം അതിനെ ചോദ്യം ചെയ്യണം”*
…ബെരോവ’യിലുള്ളവരെ പോലെ കേൾക്കുന്നതും കാണുന്നതും അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ച് നാമോരോരുത്തരും ഉറപ്പുവരുത്തുന്നവരായിരിക്കണം.**’നിസ്സായിലെ ഗ്രിഗറി’**(AD335-395)ഇങ്ങനെ പറഞ്ഞു*”ബൈബിളാണ് നമ്മുടെ അളവുകോലും നിയമവും”-*

ദൈവത്തെ രുചിച്ച് അറിയുന്നത് ദൈവവചനത്തിൽ കൂടി തന്നെയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന സുവിശേഷകനായ **സ്മിത്ത് വിഗ്ഗിൾസ് വർത്ത്’**എന്ന ദൈവദാസൻ മണിക്കൂറുകൾ ദൈവവചനം വായിച്ചിരുന്നു അദ്ദേഹം തന്റെ അനുഭവം ഇങ്ങനെ പറഞ്ഞു..-*”ഞാൻ ദൈവത്തെ അവൻറെ വചനത്തിൽ മനസ്സിലാക്കുന്നു.ധാരണകൾ മുഖാന്തരമോ വികാരങ്ങൾ മുഖാന്തരമോ എനിക്കു ദൈവത്തെ അറിയുവാൻ സാധ്യമല്ല.എന്റെ മൃദുലവികാരങ്ങളാലും എനിക്കു ദൈവത്തെ അറിയുവാൻ കഴിയുകയില്ല; എനിക്കു ദൈവത്തെ അവന്റെ വചനത്താൽ മാത്രമേ അറിയുവാൻ കഴിയൂ”.*ദൈവത്തെ രുചിച്ചറിയണമെങ്കിൽ ദൈവവചനവുമായി സമയങ്ങൾ ചെലവഴിക്കുകയും ജീവിക്കുകയും വേണം.
ബൈബിൾ എപ്പോഴും വായിക്കണമെന്ന് ആഗ്രഹം തോന്നാറുണ്ടോ?.. തിരുവചനം വായിക്കുമ്പോൾ സന്തോഷം തോന്നാറുണ്ടോ?…ഇല്ലാ എങ്കിൽ വിശുദ്ധ ബൈബിളുമായി സമയങ്ങൾ വേർതിരിക്കൂ.. നിരന്തരം ദൈവചനം വായിക്കുകയും കാണാതെ പഠിക്കുകയും ചെയ്യൂ…. അങ്ങനെയെങ്കിൽ നിങ്ങൾ ഏറ്റവും നല്ല സ്നേഹിതനോടൊപ്പമാണ് സമയങ്ങൾ ചെലവിടുന്നത്;തീർച്ചയായും അതു സന്തോഷകരമായി തീരും-19-ാം നൂറ്റാണ്ടിലെ പ്രഗത്ഭയായ സുവിശേഷപ്രവർത്തകയും എഴുത്തുകാരിയുമായ**’ഫേബാ പാമർ’**തന്റെ പുതിയനിയമത്തിന്റെ ആദ്യ പേജിൽ ഇങ്ങനെ കുറിച്ചിട്ടു..*”നീതിയും, സത്യവും, വിശുദ്ധവുമായ ഈ വെളിപ്പാട് വായിക്കുംതോറും പുതുമവളർത്തുന്നു സ്വർഗ്ഗത്തിൽനിന്നുള്ള പ്രകാശം ഈ പേജുകളിൽ വിശ്രമിക്കുന്നു.ഇതിന്റെ ശക്തി ഞാൻ അനുഭവിച്ച് അനുഗ്രഹീതയായിരിക്കുന്നു”.*

Download Our Android App | iOS App

ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിനു വിരോധമായും അവന്റെ അഭിഷിക്തനു വിരോധമായും ഒന്നിച്ചു കൂടുകയും ചെയ്തിരിക്കുന്ന(Acts4-26) ഈ കാലഘട്ടത്തിൽ ദൈവവചനത്തിന്റെ ശക്തിപ്രാപിച്ചു നിൽക്കേണ്ടതിനും.. ‘മറ്റൊരു യേശുവിന്റെ’ വ്യാപാരങ്ങളെ മനസ്സിലാക്കി വചനത്താൽ ജയം എടുക്കേണ്ടതിനും ദൈവജനം ഈ നാളുകളിൽ അധികമായി ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യണം…അന്ധകാരനിബിഡവും,സാഹസ നിവാസങ്ങളുംകൊണ്ടും നിറഞ്ഞ ഈ ഭൂമിയിൽ ഇരുട്ടിൽ തപ്പിനടക്കാതെ ദൈവവചനമെന്ന പ്രകാശത്തിൽ ഓരോ ദൈവപൈതലും ആയിരിക്കണം..അതേ ഈ കാലഘട്ടത്തിൽ ദൈവവചനത്തെ നമ്മുടെ മാർവ്വോടു ചേർത്തുപിടിക്കാം….ശുഭം
ബെന്നി ഏബ്രാഹാം
സീതത്തോട്, ഗുരുനാഥൻമണ്ണ്.

-ADVERTISEMENT-

You might also like