ലേഖനം: സഭയും വിഗ്രഹാരാധനയും | ടിജോ മലയിഞ്ചി

ആശയ വൈരുധ്യങ്ങള്‍ ആകാശമുട്ടെ കൊടികുത്തി വാഴുന്ന ഒരു സമുഹത്തിലാണ് നാം ഓരോരുത്തരും ഓരോരുത്തരും ജീവികുന്നത്. വിഗ്രഹാരാധന പാടെ വാക്കുകൊണ്ട് ഉപേക്ഷികുമ്പോഴും വിശ്വാസസമുഹാത്തിന്റെ സിംഹഭാവവും വിഗ്രഹാരാധനയില്‍ ചെന്ന് എത്തി നില്കുകയാണോ? എന്നാ ചോദ്യം അത്മീകകണ്ണുള്ള ഓരോ ദൈവവിശ്വാസിയും ചോദിക്കേണ്ടുന്ന സ്ഥിതിവിശേഷം സാര്‍വത്രികമായി തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

post watermark60x60

ഈ വിഷയം വിശ്വാസത്തെ ഉയര്‍ത്തുന്ന ഒരു സമുഹത്തെ വിരല്‍ ചുണ്ടി വിധിക്കുന്നത് അസാധ്യമാണ്. എന്നാല്‍ ഓരോ ദൈവ വിശ്വസിക്കും ചെയ്യാന്‍ കഴിയുന്ന കാര്യം എന്തെന്നാല്‍ ഓരോരുത്തരും തന്നിലേക്ക് തന്നെ നോക്കുക, തങ്ങളെ തന്നെ പരിശോധന ചെയ്യുക എന്നതാണ്. അതില്‍ ഞാന്‍ ഏതെങ്കിലും വിഗ്രഹത്തെ സ്നേഹിക്കുന്നുണ്ടോ, സേവിക്കുന്നുണ്ടോ എന്ന് പരിശോദിക്കുക. ദൈവ കല്‍പ്പനയില്‍ പ്രധാനപെട്ട ഒരു കല്പന “ഒരു വിഗ്രഹത്തെ ഉണ്ടാക്കരുത്; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും, താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലുമുള്ള യാതൊന്നിന്റെ പ്രതിമയും അരുത്”(പുറ. 20: 4, 5). ഒരു വിഗ്രഹം ഉണ്ടാക്കുന്നതും അതിനെ ആരധികുന്നതും തെറ്റെന്നു വചനം വ്യക്തമാക്കുന്നു. ദൈവത്തെ യഥാര്‍ഥമായിസേവിക്കുന്നവര്‍ വിഗ്രഹാരാധന നടത്തുകയില്ല. അതുപോലെ തന്നെ അപകടകാരികളായ വിഗ്രഹത്തെ ചുണ്ടിക്കാണിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിഗ്രഹത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയെന്നു നോക്കാം; “അവരുടെ വിഗ്രഹങ്ങള്‍ പൊന്നും, വെള്ളിയും ആകുന്നു. മനുഷ്യരുടെ കൈവേല തന്നെ. അവയ്ക്ക് വായുണ്ടെങ്കിലും സംസാരിക്കുന്നില്ല, കണ്ണുണ്ടെങ്കിലും കാണുന്നില്ല, അവയ്ക്ക് ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല, മൂക്കുണ്ടെങ്കിലും മണക്കുന്നില്ല (സങ്കീ 115:4-6) തുടര്‍ന്നും അവയ്ക്ക് കഴിയാത്ത കാര്യം കഴിയാത്ത കാര്യം വിശുദ്ധഗ്രന്ഥം വിളിച്ചു പറയുന്നു. ഇനി നമുക്ക് മേല്പറഞ്ഞ വിഗ്രഹങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വിശ്വാസിയെ വലയ്ക്കുന്ന വിഗ്രഹങ്ങള്‍ വിവിധ നിലവാരത്തില്‍ ധൈവവിശ്വാസികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന വിഗ്രഹങ്ങള്‍ പലതാണ്. കണ്മുന്പിലുള്ള വിഗ്രഹങ്ങളെ കൈകൊള്ളാന്‍ നിര്‍മ്മിക്കുന്നതുപോലെ, ഹൃധയതിലെ വിഗ്രഹങ്ങളും നിര്‍മ്മിക്കപ്പെടുന്നു; അവ ഓരോരുത്തരുടെയും നിരുപണങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും വിധേയപ്പെട്ടു നിര്‍മ്മിക്കപ്പെടുന്നു. അങ്ങനെ നിര്‍മ്മിക്കപ്പെടുന്നവ അവയോടുള്ള ഇഷ്ടത്താല്‍ തന്നെ സ്നേഹിക്കപ്പെടുന്നു (നാം ഇഷ്ടപെടുന്നതിനെ സ്നേഹിപ്പാന്‍ എളുപ്പമായിരിക്കുമല്ലോ). ആ സ്നേഹത്തിന്റെ പരിലാളനയാല്‍ അവ ഹൃദയത്തില്‍ പ്രതിഷ്ടിക്കപ്പെടുന്നു. അങ്ങനെ നാമും വിഗ്രഹാരാധന തുടങ്ങുന്നു. അനഗനെ സ്രിഷ്ടിക്കപെടുന്ന വിഗ്രഹങ്ങളില്‍ ചിലത് ചുവടെ കാന്നുന്നവയും ആവാം.
1. വ്യക്തികള്‍: ചിലരില്‍ കണ്ടുവരുന്ന ചപല്ല്യമാണ് ബഹുമാന്യനായ വ്യക്തിയെ ആരാധന മൂര്‍ത്തിയായി ഊട്ടി ഉറപ്പിക്കുന്നത്. ചിലരെങ്കിലും മേല്‍ പറഞ്ഞ പ്രസ്താവനയെ ചിലരെങ്കിലും ത്രിണവല്‍ക്കരിച്ചുകുടാ എന്നില്ല. എന്നാല്‍ കണ്മുന്നില്‍ കാണുന്ന കാര്യം പറയാതെ വയ്യല്ലോ. (ഏതൊരു വ്യക്തിക്കും കര്‍ത്താവ്‌ കഴിഞ്ഞിട്ടുള്ള സ്ഥാനമാണ് ഉള്ളതെന്ന് ഇവിടെ മനസ്സിലാക്കുക). ഉധാഹരണമായി വിശുധഗ്രന്ഥം പരിചയപ്പെടുത്തുന്ന ഒരു വ്യക്തി ശിംശോന്‍ ആണ്. ഒരു സ്ത്രീക്ക് താന്‍ കൊടുത്ത സ്ഥാനവും, ശേഷം അവള്‍ തന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചതും, ദൈവകലപ്പനകളെ പോലും ശിംശോന്‍ മരിച്ചു കളഞ്ഞതും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഇവിടെ കര്‍ത്താവിനെ പ്രതിഷ്ടിക്കേണ്ട സ്ഥാനത് മറ്റൊന്നിനെ പ്രതിഷ്ടിച്ചതിന്റെ ദുരിതം ശിംശോന്‍ തന്റെ ജീവിതത്തില്‍ അനുഭവിച് തീര്‍ത്തു. ആയതിനാല്‍ ഏതു വ്യക്തിയാണെങ്കിലും ധൈഅവ്തിനു ശേഷം മാത്രമെ അവര്‍ക്ക് എന്റെ ഹൃധയത്ഹില്‍ സ്ഥാനമുള്ളൂ എന്ന് ഉറക്കുക.

Download Our Android App | iOS App

2. ധനം: സമ്പത്ത് എല്ലാവര്‍ക്കും അത്യാവശ്യം തന്നെയാണ്, വിശുദ്ധഗ്രന്ഥം ധനികരായ പലരെയും പരിചയെപ്പെടുതുന്നുമുണ്ട്. അതിനു ഏടവും നല്ല ഉധാഹരനമാണ് അബ്രഹാം (ഉല്‍ 12:5, 13:2). എന്നാല്‍ തന്റെ ഹൃദയത്തില്‍ പ്രഥമ സ്ഥാനം ദൈവത്തിന് കൊടുത്തു എന്ന് കാണുന്നു. ഉല്‍പ്പത്തി 13-ആം അധ്യായം 2-ആം വാക്ക്യത്തില്‍ അബ്രഹാം കന്നുകാലി, വെള്ളി, പൊന്ന് ഇവയില്‍ ബഹു സമ്പന്നന്‍ ആയിരുന്നു എന്ന് പറയുന്നു. എങ്കിലും അത് വലുത് എന്ന് കണ്ടു ഹൃദയത്തില്‍ ആരാധിക്കാതെ അബ്രഹാം ദൈവത്തെ ആരാധിച്ചു (ഉല്‍ 13:3,4) എന്ന് കാണുന്നു. അതുപോലെ തന്നെ ലോത്തും സമ്പന്നന്‍ ആയിരുന്നു (ഉല്‍ 13:5,6) അവര്‍ക്ക് സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് ഒന്നിച്ചു പാര്‍പ്പാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നു. അങ്ങനെയിരിക്കെ അവര്‍ക്കിടയില്‍ ഉണ്ടായ സ്വരചേര്‍ച്ചയില്ലായ്മ ഇരുവരെയും പിരിച്ചു (ഉല്‍ 13:10). ലോത്ത് നീരോട്ടമുള്ള സ്ഥലമെന്നു കണ്ടെത്തിയതിലേക്ക് നീങ്ങി (ലോത്ത് ദൈവത്തെ സേവിചിരിക്കാം) എന്നാല്‍ ലോത്തിന്റെ ജീവിതത്തില്‍ വന്ന അനന്ര്ധങ്ങള്‍ എന്തിനെ മുന്‍നിര്‍ത്തിയതിനാലാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന് പ്രഥമ സ്ഥാനം കൊടുക്കെണ്ടതിന്റെ പ്രാധാന്യം, വീട്ടിലുള്ളവരെ ആ വഴിയില്‍ നടത്തേണ്ടതിന്റെ പ്രാധാന്യം ഈ ഭാഗം നമ്മെ വിളിച്ചറിയിക്കുകയാണ്.

​​മേല്‍പ്പറഞ്ഞവയില്‍ കുടാതെ പലതും ഹൃദയത്തില്‍ ചേകെറാന്‍ സാധ്യതയുണ്ട്; നാം കാണുന്ന മാധ്യമങ്ങളിലെ പലതുമാകാം. ചുരുക്കി പറഞ്ഞാല്‍ ദൈവത്തില്‍ അധികമായി മറ്റൊന്നും നമ്മെ ഭരിക്കരുത് എന്ന് അര്‍ഥം. വചനം നമ്മെ ഓര്‍മിപ്പിക്കുന്നു “അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവന്‍ ദൈവമെന്നോര്‍ത്തു മഹാത്വീകരിക്കുക്കയോ നന്നികാണിക്കുക്കയോ ചെയ്യാതെ തങ്ങളുടെ നിരുപണങ്ങളില്‍ വ്യര്‍ത്ഥരായി തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി (റോമര്‍ 1:21). ഇവിടെ ദൈവത്തിന്റെ തെജ്ജസിനെ മറ്റുപലതും ആക്കിയത്തിന്റെ അനന്തര ഫലം വന്‍ ധുരന്തിലാണ് അവസാനിച്ചത്‌. നമ്മെ വശംവദരാക്കുന്ന ധനമോ, വ്യക്തികളോ, പ്രസ്ഥാനങ്ങളോ എന്തുമാക്കട്ടെ ഈ വക വിഗ്രഹങ്ങളെ എല്ലാം പുറകോട്ടെറിഞ്ഞ് ദൈവത്തിന് പ്രഥമസ്ഥാനം കൊടുത്ത് അവനെ മാത്രം ആരാധിച്ചു ലാക്കിലേക്ക് ഓടാന്‍ ഓരോരുത്തരെയും സഹായിക്കട്ടെ.​​​​​​​ ​​​​​​​(തുടരും)
ടിജോ മലയിഞ്ചി

-ADVERTISEMENT-

You might also like