എഡിറ്റോറിയൽ: നമ്മൾ അറിയണം ഈ മരിയയെ | ജോൺസൺ വെടിക്കാട്ടിൽ

പാകിസ്ഥാനിൽ മത ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നത് ഒരു പുതിയ വാർത്ത അല്ലെങ്കിലും, സാധാരണക്കാരന്റെ അവസാനത്തെ ആശ്രയമായ കോടതിപോലും ന്യൂനപക്ഷത്തിന്റെ വാദം കേൾക്കാൻ തയാറാകുന്നില്ല എന്നത് ഏറ്റവും ദുഖകരമായ വസ്തുതയാണ്. അതാണ് കഴിഞ്ഞ ആഴ്ച ലാഹോർകോടതിയിൽ നിന്നും നാം കേട്ട തല തിരിഞ്ഞ വിധി സൂചിപ്പിക്കുന്നത്.

Download Our Android App | iOS App

മരിയ ഷഹബാസ് , ഫൈസലാബാദിലെ ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു വളർത്തപ്പെട്ട പെൺകുട്ടി, പ്രായപൂർത്തിയാകാത്ത അവളെ നാൽപ്പതു വയസ്സുള്ള മുഹമ്മദ് നകാഷ് എന്ന മത തീവ്രവാദി തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചു. തുടർന്ന് കേസുമായി മുന്നോട്ടുപോയ കുടുംബത്തിന് താൽക്കാലിക ആശ്വാസമായി വിധിയാണ് ഫൈസലാബാദിലെ സെഷൻസ് കോടതിയിൽ നിന്നും ലഭിച്ചത്. ഇരയെ ഒരു സ്ത്രീയുടെ അഭയകേന്ദ്രത്തിൽ പുനരധിവസിപ്പിക്കണമെന്ന് സെഷൻസ് കോടതി വിധിച്ചു. എന്നാൽ ലാഹോർ ഹൈക്കോടതി ഈ വിധി റദ്ദാക്കി, മുഹമ്മദ് നകാഷിന് അനുകൂലമായി വിധി പറഞ്ഞ ലാഹോർ ഹൈക്കോടതി 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയയാൾക്ക് തിരികെ നൽകണമെന്ന് ഉത്തരവിട്ടു.

post watermark60x60

ബലപ്രയോഗത്തിലൂടെ ആണ് തന്നെ മതം മാറ്റിയതെന്നും, തനിക്കു പ്രായപൂർത്തി ആയിട്ടില്ലെന്നും , ഈ വിവാഹ ജീവിതത്തിൽ താൽപപര്യമില്ലെന്നും മാറിയ കോടതിയിൽ ബോധിപ്പിച്ചു. പക്ഷെ ഈ വാദങ്ങളെല്ലാം നിർദാക്ഷണ്യം തള്ളിയ ലാഹോർ കോടതിയുടെ തീരുമാനം വിചിത്രമായിരുന്നു. തീവ്രവാദിയെ വ്യക്തിയോടുകൂടെ ശിഷ്ടകാലം ജീവിക്കാൻ വിധിച്ച കോടതി, നല്ല “തീവ്രവാദിയുടെ ഒരു നല്ല ഭാര്യയായി “തുടരാനും ഉപദേശിച്ചു. തട്ടിക്കൊണ്ടുപോകലും വിവാഹസമയത്തും മരിയ പ്രായപൂർത്തിയാകാത്ത ആളാണെന്ന് വെളിപ്പെടുത്തുന്ന രേഖകൾ ഒന്ന് നോക്കാൻ പോലും ലാഹോർ ഹൈക്കോടതി വിസമ്മതിച്ചു. തട്ടിക്കൊണ്ടുപോയയാൾക്ക് അനുകൂലമായി കോടതി വിധി പ്രഖ്യാപിച്ചപ്പോൾ നിസ്സഹായയായ മരിയ കരഞ്ഞുകൊണ്ടാണ് കോടതി വളപ്പിൽ നിന്നും പോയത്.

ഈ സമയം നമുക്ക് പ്രാർത്ഥിക്കുവാനുള്ളതാണ്. മാത്രമല്ല, കഴിയുന്ന രീതിയിലെല്ലാം പ്രതിഷേധിക്കുവാനും കഴിയണം. സോഷ്യൽ മീഡിയകളിൽ പ്രൊഫൈൽ പിക്ചർ വഴിയും, ഹാഷ് ടാഗ് വഴിയും, ഈ- മെയിൽ വഴിയുമൊക്കെ പ്രതിഷേധം അറിയിക്കുവാൻ അവസരമുണ്ട്. എന്നാൽ ഉത്തരവാദിത്തപ്പെട്ട പല ക്രിസ്ത്യൻ നേതാക്കളും, മറ്റ് രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് അപലപനീയമാണ്.
വാൽക്കഷ്ണം : ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട 1000 പെൺകുട്ടികളെ ഓരോ വർഷവും പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോകുകയും ബലമായി മത പരിവർത്തനം നടത്തി വിവാഹം കഴിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.

ജോൺസൺ വെടിക്കാട്ടിൽ

-ADVERTISEMENT-

You might also like
Comments
Loading...