ചെറുചിന്ത: യഹോവ നമ്മോടുകൂടെയുണ്ടെങ്കിൽ നമുക്ക് ഇതൊക്ക ഭവിക്കുന്നത് എന്ത്? | ദീനാ ജെയിംസ്, ആഗ്ര

യഹോവയുടെ ദൂതനോട് ഗിദയോന്റെ ചോദ്യം !!! മിദ്യാന്യരുടെ കൈയിൽ പെടാതെ കോതമ്പു മുന്തിരിച്ചക്കിനരികെ വച്ചു മെതിക്കുന്ന ഗിദയോന്റെ മാനസികാവസ്ഥ നമുക്ക് ഊഹിക്കുവാൻ കഴിയും. വളരെ മാനസികവ്യഥയോടും കഠിനപരിശ്രമത്തോടും കൂടിയാണ് അവൻ ഈ ദൗത്യം നിർവഹിക്കുന്നത്. അവിടെ ദൂതൻ പ്രത്യക്ഷനായി യഹോവ നിന്നോട് കൂടെയുണ്ടന്ന് പറഞ്ഞതു കേട്ട ഗിദയോന് അതല്പം വിശ്വസിക്കുവാൻ പ്രയാസം. ഇന്നത്തെ സാഹചര്യത്തിൽ നമ്മിൽ പലരുടെയും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഈ ചോദ്യം ഉയരാറുണ്ട്. “യഹോവ നമ്മോട് കൂടെയുണ്ടെങ്കിൽ നമുക്ക് ഇതൊക്കെ ഭവിക്കുന്നത് എന്ത്? “അനുദിനവും ഹൃദയഭേദകവും കരളലിയിപ്പിക്കുന്നതുമായ സംഭവങ്ങൾ നാം കാണുകയും കേൾക്കുകയുംചെയ്യുമ്പോൾ ദൈവം നമ്മെ മറന്നു കളഞ്ഞുവോ എന്ന് പോലുംചിന്തിച്ചുപോകാറുണ്ട്.അത്രയ്ക്ക് ആഴമുണ്ട് ഓരോസംഭവങ്ങളുമേൽപ്പിക്കുന്ന ആഘാതത്തിന്. ആരോ പറഞ്ഞു :മനുഷ്യന്റെ പാപത്തിന്റെ കാഠിന്യം നിമിത്തം ദൈവം മനുഷ്യരാശിയെ കൈവിട്ടെന്ന്. ഒരു ദൈവങ്ങൾക്കും മനുഷ്യനോട് കരുതോന്നുന്നില്ലയെന്ന്. എന്നാൽ ഏത് പ്രതിസന്ധിയിലും ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെയുണ്ട് എന്ന ദൈവശബ്ദം നമ്മുടെ കാതുകളിൽ മുഴങ്ങാറുണ്ട്. ആ ഇമ്പസ്വരം പ്രതികൂലങ്ങളെ അതിജീവിച്ചു മുന്നേറുവാൻ നമ്മെ പ്രാപ്തരാക്കട്ടെ.അല്പനേരത്തേക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും (യെശ :54:7)അപ്പന് മക്കളോട് കരുണതോന്നുന്നത് പോലെ നമ്മോട് കരുണ തോന്നുന്ന, അനുതപിക്കുന്ന ജനത്തോട്‌ മനസ്സലിയുന്ന ഒരു ദൈവം നമുക്കുണ്ട്.

മഹാവ്യാധികളും പ്രകൃതിദുരന്തങ്ങളും വിളിച്ചറിയിക്കുന്ന ഒരു സത്യമുണ്ട് നമ്മുടെ ആത്മമണവാളൻ വെളിപ്പെടാറായി. ആകയാൽ ഇവയൊക്കെ കാണുമ്പോൾ ഭയപ്പെടാതെ, ഭ്രമിക്കാതെ നമ്മുടെ വീണ്ടെടുപ്പ് അടുത്തു എന്നറിഞ്ഞു തലകളെ ഉയർത്താം… നമ്മെ തന്നെ ഒരുക്കി വിശുദ്ധിയോടെ നിർമ്മലതയോടെ കർത്താവിന്റെ വരവിനായി ഒരുങ്ങാം…. കടന്നുവരുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുവാൻ ഈ ബലത്തോടെ പോക എന്നരുളി ഗിദെയോനെ നടത്തിയ ദൈവം നമുക്കും ബലം തരും !!!നമ്മുടെ കർത്താവ് വരാറായി….

ദീനാ ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.