ഒന്നാം റാങ്ക് നേടിയ ചെൽസിയെ പി.വൈ.പി.എ അനുമോദിച്ചു

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എയും കോട്ടയം മേഖലാ പി.വൈ.പി.എ പ്രവർത്തകരും ചേർന്ന് എം.ജി. യൂണിവേഴ്സിറ്റി ബി.എ. സോഷിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ചെൽസിയയുടെ ഭവനത്തിൽ എത്തി ആശംസകൾ അറിയിച്ചു.

ഐ.പി.സി കോട്ടയം നോർത്ത് സെന്ററിൽ ഗാന്ധിനഗർ ഗില്ഗാൽ സഭയിലെ ബിജു – കുഞ്ഞുമോൾ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ചെൽസിയ.

സംസ്ഥാന പി.വൈ.പി.എയെ പ്രതിനിധികരിച്ചു പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന, ജോയിന്റ്‌ കോ – ഓർഡിനേറ്റർ ബ്രദർ ബിബിൻ കല്ലുങ്കൽ, ഓഫീസ് സെക്രട്ടറി പാസ്റ്റർ വിക്ടർ മലയിൽ എന്നിവർ ഭവനത്തിൽ എത്തി ആശംസകൾ അറിയിച്ചു.

കോട്ടയം മേഖല പി.വൈ.പി.എയ്ക്ക് വേണ്ടി മെമെന്റോ മേഖലാ പി.വൈ.പി.എ പ്രസിഡന്റ്‌ പാസ്റ്റർ ഷാൻസ് ബേബി, സെക്രട്ടറി ജോഷി ജോസഫ് സാം, ജോയിന്റ് സെക്രട്ടറി ഇവാ. ഷിജോ ജോൺ കാനം, പബ്ലിസിറ്റി കൺവീനർ ജെബിൻ ജെയിംസ് എന്നിവർ കൈമാറി.

സഭാ ശുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം പി. മാത്യുവും ട്രഷറർ എബ്രഹാം, ചങ്ങാനാശേരി വെസ്റ്റ് സെന്റർ പി.വൈ.പി.എ പ്രസിഡന്റ്‌ പാസ്റ്റർ ജെറി പൂവക്കാല എന്നിവർ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.