തുടര്‍ക്കഥ: നരകവാതിലില്‍ ഒരു രക്ഷാപ്രവര്‍ത്തനം ( ഭാഗം 6 ) | സജോ കൊച്ചുപറമ്പിൽ

ലോകം എമ്പാടും ഉള്ള ക്രൈസ്തവര്‍ ജാതിവര്‍ണ്ണ ഭാക്ഷാ ദേതമെന്ന്യേ ആരാധിക്കുന്ന വിശുദ്ധ ദിനത്തില്‍ തന്റെ സഭയുടെ ആരാധന നയിച്ച ശേഷം ഉച്ചതിരിഞ്ഞ സമയം ഒരിക്കല്‍ കൂടി ദൈവത്തോട് പ്രാര്‍ത്ഥനയ്ക്കായി ഉപദേശി മുട്ടിന്‍മേല്‍ ഇരുന്നു .
യരുശലേമിനു നേരെ കിളിവാതിലുകള്‍ തുറന്നിട്ട് കാലത്തും ഉച്ചയ്ക്കും വൈകിട്ടും സങ്കടം ബോധിപ്പിച്ചു കരഞ്ഞ ദാനിയേലിനെ പോലെ നിത്യയരുശലോം ആയ സ്വര്‍ഗ്ഗത്തിലേക്ക് തന്റെ ബാഹ്യ കാഴ്ച്ചകളുടെ ജാലകമായ കണ്ണുകളെ മൂടിയനന്തരം ആന്തരീക കാഴ്ച്ചകളുടെ ജാലകമായ മനസ്സിന്റെ കിളിവാതില്‍ സ്വര്‍ഗ്ഗത്തിനു നേരെ തുറന്നിട്ട് ഉപദേശി പ്രാര്‍ത്ഥിച്ചു തുടങ്ങി,
” എന്റെ കര്‍ത്താവെ..
ഞാന്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള അനവധി സഭകളില്‍ നിന്റെ ജനത്തെ ശ്രശൂക്ഷിച്ചിട്ടുണ്ട് ,
അനവധി ആളുകളെ സ്നാനം കഴിപ്പിച്ചിട്ടുണ്ട്, എന്നാല്‍ ഒരിടത്തു പോലും അനിഷ്ടസംഭവങ്ങളോ ദേഹോപദ്രവങ്ങളോ എനിക്ക് ഏല്ക്കേണ്ടി വന്നിട്ടില്ല .
എന്നാല്‍ കര്‍ത്താവെ ….
നീ ഞങ്ങള്‍ക്കു കാട്ടിതന്ന മാതൃക പ്രകാരം എന്നോടു കലഹിച്ച പ്രീയ മകനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു,..
അവന്റെ ഉള്ളത്തെ നീ ഒന്നു തോടുമാറാകണേ.. ആ മാതാവിന്റെ കണ്ണീരിന് ഒരു മറുപടി നീ വേഗത്തില്‍ നല്കുമാറാകണേ ….
ആ ഭവനത്തില്‍ അടിയങ്ങള്‍ക്ക് സഭയായി ഒരുമിച്ച് അങ്ങയെ ആരാധിപ്പാന്‍ നീ വഴികളെ ഒരുക്കുമാറാകെണമേ …..,”
മറ്റോരുവനു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോളും ആ കണ്ണുകള്‍ നിറഞ്ഞോഴുകി,
ആ ഉള്ളം ഉടഞ്ഞിരുന്നു .
” അബ്ബാ പിതാവെ…
ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ …”
എന്ന യേശുവിന്റെ ക്രൂശിലെ പ്രാര്‍ത്ഥന പോലെ ഉപദേശിയുടെ ഉള്ളവും മാറ്റപെട്ടിരുന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം താന്‍ കുളിച്ചു fresh ആയി നമ്മുടെ കുഞ്ഞൂഞ്ഞിന്റെ വീട്ടിലേക്കു പുറപ്പെട്ടു ,
ഇത്തിരി പോന്ന ഒരു വീട് ,
വെട്ടുകല്ലില്‍ തീര്‍ത്ത ഭിത്തി ,
ജാലകങ്ങള്‍ ഇല്ലാത്തതിനാല്‍ പഴഞ്ചാക്ക് ഉപയോഗിച്ച് മറച്ച ജനല്‍ പടികള്‍ ,
കതക് എന്നു തോന്നിക്കുന്ന മട്ടില്‍ പലക കഷ്ണങ്ങള്‍ കൂട്ടി അടിച്ച് പരുവപ്പെടുത്തി എടുത്ത വാതില്‍ ,
മുറ്റതോന്നും ആരെയും കാണുന്നില്ല, വാതിലാണെങ്കില്‍ ചാരിയിട്ടിരിക്കുന്നു, വീടിനുള്ളില്‍ ബള്‍ബ് പ്രകാശിച്ചിട്ടുണ്ട്
ദേശത്ത് ഇരുള്‍ പരന്നു തുടങ്ങിയിട്ടില്ല .
ഉപദേശി ചുറ്റും നോക്കി വിശാലമായ പറമ്പില്‍ എവിടെയും ആളനക്കം കേള്‍ക്കുന്നില്ല ,
അല്പം ശബ്ദം ഉയര്‍ത്തി വീടിനുള്ളിലേക്കു നോക്കി ഉപദേശി വിളിച്ചു ചോദിച്ചു .,
ഇവിടെ ആരും ഇല്ലെ ….????
പെടുന്നനെ അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിമറിഞ്ഞു വീഴുന്ന ശബ്ദം ,
നിശബ്ദനായി ഉറങ്ങുകയായിരുന്ന കാവല്‍ക്കാരന്‍ മുരണ്ടു കുരയ്ക്കാന്‍ തുടങ്ങി, എവിടെനിന്നോ കോഴികള്‍ ചിലയ്ക്കാന്‍ തുടങ്ങി,
ഏതോക്കെയോ പക്ഷികള്‍ പറമ്പില്‍ നിന്ന് ചിറകടിച്ചുയര്‍ന്നു പാഞ്ഞു.
നിശബ്ദമായി കിടന്ന അന്തരീക്ഷമാകെ ഒരു മനുഷ്യന്റെ ശബ്ദത്തില്‍ ഉണര്‍ന്ന നിമിഷം !

post watermark60x60

തുടരും !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

You might also like