ഭാവന: ജീവനിലേക്ക് ഒരു പ്രളയം | ചിപ്പി ജോമോൻ, കോട്ടയം

പതിവിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഞാൻ ഇന്ന് ഉറക്കം ഉണർന്നത്. അതും വലിയൊരു ശബ്ദം കേട്ട്!! സദാ ഞാനാണല്ലോ എല്ലാവരെയും ഉണർത്തുന്നത്. ഇന്ന് ഇത് ആരാ എന്നെ ഉണർത്താൻ വന്നത് എന്നോർത്ത് ഞാൻ ആകെ പരിഭ്രമിച്ചു. ഞാൻ വിചാരിച്ചത് വല്ല കള്ളകുറുക്കന്മാർ ആയിരിക്കുമെന്നാണ്. എന്നാൽ നിമിഷങ്ങകൾക്കകം ഒരു മനുഷ്യന്റെ ശബ്ദം എന്റെ ചെവിയിൽ മുഴങ്ങി. ഉടനെ തന്നെ അയാൾ എന്നെ കടന്നുപിടിച്ചു.
ഞാൻ കരുതി “തീർന്നു…….എന്റെ ജീവിതം ഇവിടെ അവസാനിച്ചു. ഈ മനുഷ്യന്റെ അടുപ്പിൽ ഞാൻ ഇന്ന് എരിഞ്ഞുത്തീരും”. എങ്കിലും അവസാനശ്രമം എന്നപോലെ കുതറി മാറാൻ ശ്രമിച്ചു. പക്ഷെ അയാൾ അതിനു അനുവദിച്ചില്ല. എന്റെ മരണം കാണുവാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. അതുകൊണ്ട് രണ്ടു കണ്ണും മുറുക്കി അടച്ചു. മരണഭയം എന്നെ പിടികൂടി. അയാളുടെ പിടിയും എന്നെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരു ന്നു. വേദന എല്ലാം സഹിച്ച് ഞാൻ അയാളുടെ കയ്യിൽ ഒതുങ്ങി ഇരുന്നു. അയാൾ എന്നെയും കൊണ്ട് കുറെ നടന്നു. നടക്കുമ്പോൾ എല്ലാം അയാൾ ഓരോ കാര്യങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. അയാൾക്കു യഹോവയുടെ കൃപ ലഭിച്ചു, ഭൂമിയിൽ വഷളത്തം വളർന്നു,ദൈവം ഭൂമിയെ വെള്ളം കൊണ്ട് മൂടാൻ പോകുന്നു എന്നൊക്കെ ആയിരുന്നു അയാൾ വിളിച്ചു പറഞ്ഞത്. ഇയാൾ ഈ പറയുന്നത് എന്താണെന്നു മനസ്സിൽ പലവട്ടം ചോദിച്ചു. എങ്കിലും ഉറക്കെ ചോദിക്കാൻ ധൈര്യം വന്നില്ല. പേടിയാണ് കാരണം. പേടിയില്ലാത്തവർ ആരാണ് ഉള്ളത് അല്ലെ??? വെള്ളം കൊണ്ട് മൂടാൻ പോകുന്നത്രേ. എനിക്കു ശരിക്കും ചിരിയാണ് വന്നത്. ഇയാൾ എന്ത് വട്ടാണ് പറയുന്നത് എന്നോർത്ത് മനസ്സിൽ ചിരിയടക്കാൻ പറ്റിയില്ല. ഉറക്കെ ചിരിച്ചാൽ ചിലപ്പോൾ അയാളുടെ കൈയുടെ പിടി മുറുകിയാലൊ. ഞാൻ എല്ലാം മനസ്സിൽ ഒതുക്കി. ഒടുവിൽ നടന്നു നടന്നു എന്നെയും കൊണ്ട് വലിയ ഒരു പെട്ടകത്തിൽ കയറി. എന്റെ ദേഹത്തുനിന്നും അയാൾ പിടി വിട്ടിരിക്കുന്നു. ഞാൻ പതിയെ കണ്ണു തുറന്നു നോക്കി. ഞാൻ ശരിക്കും ഞെട്ടി !!! അതുപോലെ പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു എന്റെ മുൻപിൽ. ഞാൻ ആരെയൊക്കെ ആണ് ഭയപ്പെട്ടത്,ആരിൽ നിന്നെല്ലാം ആണ് രക്ഷപെടാൻ നോക്കിയത്, അവരെല്ലാം ഇതാ എന്റെ മുൻപിൽ! എല്ലാവരും സ്വാതന്ത്ര്യത്തോടെ ഇതിൽ നടക്കുന്നു,ഇഴയുന്നു,പറക്കുന്നു.ആദ്യം എല്ലാർക്കും തമ്മിൽ പൊരുത്തപ്പെടാൻ പാടായിരുന്നു. കാരണം എല്ലാവരുടെയും ഇരകൾ തന്നെ ആയിരുന്നു അകത്തു മുഴുവൻ. പക്ഷെ ആരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ചെയ്യുന്നില്ല,പരസ്പരം സ്നേഹത്തോടെ പെരുമാറുന്നു. എനിക്ക് ഇഷ്ടമില്ലാത്ത എന്റെ പൂവനെയും അയാൾ ഇതിൽ കൊണ്ടുവന്നിരിക്കുന്നു. എന്തോ, ഇതിനകത്ത് ആർക്കും ആരോടും ഒരു ദേഷ്യവുമില്ല പരാതിയുമില്ല.ഞങ്ങൾക്ക് വേണ്ടതെല്ലാം അയാൾ സമയത്തു തന്നുകൊണ്ടിരുന്നു. അയാൾ ഞങ്ങൾക്ക് നല്ലൊരു പരിപാലകനായിരുന്നു. ഞങ്ങൾക്ക് അയാളെ വളരെ അധികം ഇഷ്ടമായി. ഒരു കുടുംബം പോലെ സന്തോഷമായി ഞങ്ങൾ അതിൽ കഴിഞ്ഞു. കൃത്യദിവസം കണക്കു കുട്ടുവാണെങ്കിൽ 207 ദിവസം ഞങ്ങൾ അതിനകത്തു സന്തോഷമായി കഴിഞ്ഞു. ഭൂമിയിലെ വെള്ളം ഇറങ്ങിയോ എന്നറിയാൻ അയാൾ ഇടക്കിടയ്ക്ക് പ്രാവിനെ വിട്ടു. ഇരുന്നൂറ്റി ഏഴാം ദിവസം അതു തിരികെ വന്നില്ല. അപ്പോൾ ഞങ്ങൾക്കു മനസ്സിലായി ഭൂമിയിൽ വെള്ളം ഇറങ്ങിയെന്നു.ഉടനെ തന്നെ അയാൾ ഞങ്ങളെ സ്വാതന്ത്രരാക്കി.ഭൂമിയിൽ എനിക്കു അറിയാകുന്നവരോ എന്റെ കുട്ടുകാരോ ആരും ശേഷിച്ചിരുന്നില്ല.ആദ്യം ഒരുപാട് വിഷമം തോന്നിയെങ്കിലും പിന്നീട് എന്തോ ഒരു സന്തോഷം. എന്നിൽ നിന്ന് പുതിയൊരു തലമുറ ജനിക്കുമല്ലോ എന്നോർത്ത്. ഞാനാണല്ലോ ഇനി ഈ തലമുറയിൽ മുതിർന്നതായി ഉള്ളത്. ഞാൻ ഇനി അവർക്കു മാതൃകയായി നില്ക്കെണമല്ലോ. എന്നിലെ അനുഭവങ്ങളെല്ലാം അവർക്കു പങ്ക് വെച്ചു കൊടുക്കണം എന്നൊക്കെ തീരുമാനമെടുത്തു.

post watermark60x60

എന്റെ കൂടെയുള്ള സഹോദരങ്ങൾ,കൂട്ടുകാർ ഇവർ ആരെയും തിരഞ്ഞെടുക്കാതെ എന്നെ തിരഞ്ഞെടുത്തു. എന്നിൽ ഒരു യോഗ്യതയും കണ്ടിട്ടല്ല.ഇത്ര വലിയ ഭാഗ്യം തന്ന ദൈവത്തിനു ഞാൻ എത്ര നന്ദി പറഞ്ഞാൽ മതിയാവും..!
ചിപ്പി ജോമോൻ, കോട്ടയം

-ADVERTISEMENT-

You might also like