ലേഖനം: ശില്പിയുടെ പണിശാല | പാ. റോയ് പി. വര്‍ക്കി

വിദഗ്ധനായ ഒരു ശില്പിയുടെ പണിശാല ആണ് രംഗം. ശില്പി വെളിയിലേക്ക് പോയ സമയം നോക്കി പണിയായുധങ്ങൾ എല്ലാം കൂടി ഒരു യോഗം കൂടുകയാണ്. അവരുടെ നേതാവാകാൻ പറ്റിയ ആളാരാണെനുള്ളതാണ് മുഖ്യമായ ചിന്താവിഷയം. അവരവരുടെ പ്രാപ്തിക്കും കഴിവും നിരത്തിവെച്ച് നേതാവാകാൻ ഞാനാണ് യോഗ്യനെന്ന് ഓരോരുത്തരും തെളിയിക്കുകയാണ്.

ആദ്യമായി കൊട്ടുവടി എഴുന്നേറ്റ് നിന്ന് പറഞ്ഞു. നമ്മുടെ ഇടയിൽ എന്തുകൊണ്ടും നേതാവാകാൻ പറ്റിയയാൾ ഞാൻ തന്നെയാണ്. കാരണം നിങ്ങളെക്കാൾ ഒക്കെ തടിയും തന്റേടവും ഉള്ളത് എനിക്കാണ്.ഞാൻ ഉണ്ടെങ്കിൽ മാത്രമേ ഇവിടെ ഒച്ചയും ബഹളവും ഒക്കെ ഉണ്ടാകൂ.

ഇതുകേട്ട് അളവുകോൽ വിനയത്തോടെ എഴുന്നേറ്റു പറഞ്ഞു…
കൊട്ടുവടിചേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണെങ്കിലും നിങ്ങളുടെ കഴിവും പ്രാപ്തിയും, ഒച്ചപ്പാടും ബഹളവുമൊക്കെ സാധ്യമായിത്തീരണമെങ്കിൽ ഞാൻ അളന്നു കുറിച്ചിട്ടു തരണം. അതുകൊണ്ട് എന്തുകൊണ്ടും നേതൃത്വത്തിനു യോഗ്യൻ ഞാൻ തന്നെയാണ്.

ഈ സമയം വീതുളി തെല്ല് അഹങ്കാരത്തോടെ ചാടി എഴുന്നേറ്റു. നിങ്ങളിതൊക്കെ പറഞ്ഞാലും വീതിയുള്ള ഞാൻ ഇറങ്ങിച്ചെന്നാലെ ചിലതിനെയൊക്കെ ചെത്തിമാറ്റി മനോഹരമായ ശില്പം രൂപപ്പെടുത്തിയെടുക്കുവാൻ കഴിയുകയുള്ളു.
ചിന്തേരും ഒട്ടും വിട്ടുകൊടുത്തില്ല. നിങ്ങളെ കൊണ്ടൊക്കെ പലതും ചെയ്യുവാൻ സാധിക്കും, പക്ഷെ പരുപരുത്ത പ്രതലം മാറ്റി മിനുസമുള്ളതാക്കി എടുക്കണമെങ്കിൽ ഞാൻ വേണം. സ്ക്രൂഡ്രൈവർ അല്പം ഗമായയോടെ നിന്നു പറഞ്ഞു. നിങ്ങളൊക്കെ എങ്ങനെയെല്ലാം, എന്തെല്ലാം ചെയ്താലും ഞാനുണ്ടെങ്കിലെ ഇതൊക്കെ ഉറയ്ക്കത്തുള്ളു. ഞാൻ ആരെയും ചെത്താറില്ല, തലയ്ക്കടിക്കാറില്ല. മിനുസ പെടുത്താമെന്നു പറഞ്ഞു വേദനിപ്പിക്കാറുമില്ല, ആരെയും അളക്കാറുമില്ല ഞാൻ എല്ലാറ്റിനെയും ഉറപ്പിക്കയാണു ചെയ്യുന്നത്.

മറ്റു നാലുപേരും ഒരുപോലെ ചാടി എഴുന്നേറ്റു പറഞ്ഞു. നീ പറഞ്ഞത് ശരിയാണ്…… പുറമേ ആർക്കും കാണുവാൻ കഴിയുന്നതൊന്നും നീ വരുത്തുന്നില്ലെന്നു പറഞ്ഞാലും ആഴത്തിൽ മുറിവുണ്ടാക്കുന്നതു നീയാണ്. നിന്റെ പ്രവർത്തി അകത്തു മുറിവുണ്ടാക്കുന്നതാണ്.

ബാക്കിയുള്ള ആയുധങ്ങൾ തങ്ങളെ കുറിച്ചു പറയുവാനോ, നേതാവാകുവാനുള്ള അവരുടെ കഴിവുകൾ തെളിയിക്കുവാനോ അവസരം ലഭിക്കും മുമ്പേ പുറത്തേയ്ക്കുപോയ ശില്പി അകത്തേയ്ക്കുവന്നു. ആയുധപുരയിൽ കിടക്കുന്ന ചെറുതും വലുതുമാകുന്ന ഉപകരണങ്ങളെയെല്ലാം ശില്പിയുടെ കരത്തിലൂടെ മാറി മാറി ആ ശില്പത്തെ രൂപപ്പെടുത്തുവാൻ തുടങ്ങി. ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ മനോഹരമായയൊരു ശില്പം ഉരുവായി. ശില്പി തന്റെ പണിശാലയിലെ ചെറുതും വലുതുമായ ഉപകരണങ്ങളോടിപ്രകാരം പറഞ്ഞു
നോക്കു…. ഈ ശില്പം എത്ര മനോഹരമായിരിക്കുന്നു. ഇതിനെ ഇങ്ങനെ രൂപപ്പെടുത്തിയടുക്കുവാൻ എനിക്കു നിങ്ങളെ എല്ലാവരെയും വേണമായിരുന്നു. നിങ്ങളെല്ലാവരും എന്റെ കരത്തിലൂടെ ഉപയോഗപ്പെട്ടതുകൊണ്ടാണ് ഈ ശില്പം ഇത്ര മനോഹരമായി പുറത്തുവരുവാൻ കാരണം.
അപ്പോഴാണ് ആ ശില്പശാലയിലെ ഉയവകാരങ്ങൾക്കു ഒരു കാര്യം മനസിലായത് സത്യത്തിൽ ഈ ശികപശാലയിൽ തങ്ങളാരും വലിയവരല്ല. ശില്പിയുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന പദ്ധതിക്കായി അവന്റെ കരതലം തങ്ങളിലൂടെ ചലിക്കുന്നതാണെന്ന്.
ഇതൊരു കഥയാണോ…? ഭവനയാണോ…..?നിങ്ങൾ വിലയിട്ടുകൊള്ളു…..! ഇതിലൂടെ നമുക്കെന്താ പടിക്കുവാനുള്ളത്.
ഇവിടെ ആയുധങ്ങലെല്ലാം തന്നെ നേതാക്കകുവാൻ, വലിയവനാകുവാൻ ശ്രമിക്കുമ്പോൾ അവരാരും ഒന്നുമല്ലന്നെ, ശില്പിയുടെ കരമാണ് അവരെ ഉപയോഗമുക്തമാക്കുന്നതെന്നും,ശില്പിയുടെ കരം ഉപയോഗിക്കുമ്പോൾ അവരിലൂടെ മനോഹരമായി പലതിനെയും രൂപപ്പെടുത്തുവാൻ കഴിയ്യുമെന്നു ശില്പി ഇവിടെ വെളിപ്പെടുത്തുന്നു.

മറ്റൊരുകാര്യം, ഈ ഉപകരണങ്ങളെല്ലാം ഒരു വിധത്തിൽ ചിന്തിച്ചാൽ ഉപദ്രവകാരികളാണ്.തല്ലി തകർക്കുന്ന കോട്ടുവടി…. സകല പുള്ളികളെയും അളക്കുന്ന അളവുകോൽ….. കീറി മുറിക്കുന്ന വീതുളി….. പരുപരുത്തതിനെ വേദനിപ്പിക്കുന്ന ചിന്തേര്….. ആഴത്തിൽ മുറിവുണ്ടാക്കുന്ന സ്ക്രൂഡ്രൈവർ…….. ഇവയെല്ലാം ദോഷങ്ങൾ വരുത്തുന്നതെങ്കിലും ശില്പിയുടെ കരത്തിൽ അമരുമ്പോൾ അത് ഉപകരപ്രദമായതും, നല്ലതുമാകുന്നു.

കോട്ടുവടിയെപ്പോലെ സഭയിൽ അവശ്യമുള്ളതിനും ഇല്ലാത്തതിനും ഒക്കെ ബഹളംവെച്ചു മറ്റുള്ളവരെ അടിച്ചുവേദനിപ്പിക്കുന്ന സ്വഭാവം നിങ്ങൾക്കുണ്ടോ…..?
അതോ വീതുളിയെപ്പോലെ നീളത്തിൽ കീറി മുറിച്ചു വേദനയുണ്ടാക്കുന്ന സ്വഭാവമാണോ…?
അല്ലെങ്കിൽ സഭയിൽ വരുന്ന ചെറിയവരെയും, വലിയവരെയും എല്ലാം അളന്നുകുറിക്കുന്ന അളവുകോലാണോ നിങ്ങൾ……?
അതുമല്ലെങ്കിൽ പരുപരുത്തതെന്നു തോന്നുന്ന ചിലതിനെ മിനുസമുള്ളതാക്കാനെന്ന ഭാവേനെ വേദനിപ്പിക്കുന്നവരാണോ നിങ്ങൾ…….?
സ്ക്രൂഡ്രൈവറിന്റെ സ്വഭാവം നിങ്ങളിലുണ്ടോ……?
ഉറപ്പിക്കാനെന്ന വ്യാജഭാവത്തിൽ മറ്റുള്ളവരെ ആഴത്തിൽ മുറിവേല്പിക്കുന്ന അവസ്‌ഥ…..!

ശ്രദ്ധിക്കുക… നിങ്ങൾ തനിയെ(സ്വയത്തിൽ)നിങ്ങളുടെ കഴിവുകളും, പ്രാപ്തിയും, ഉപയോഗിച്ചാൽ അതു മറ്റുള്ളവർക്കു പ്രയാസവും,വിഷമവും ഉണ്ടാക്കും. എന്നാൽ ശില്പിയുടെ കരതലത്തിൽ നിങ്ങൾ ഏല്പിക്കപ്പെട്ടൽ ആ ശില്പിയുടെ കരം നിങ്ങളെ ഒരിക്കലും അനാവശ്യമായി ബഹളംവയ്ക്കുവാനോ, ആവശ്യമില്ലാതെ കീറിമുറിക്കുവാനോ….. കാരണമില്ലാതെ മറ്റുള്ളവരെ അളക്കുവാനോ…. ഒരുകാര്യവുമില്ലാതെ പരുപരുത്ത അനുഭവം മാറ്റുന്ന വേദന ഉണ്ടാക്കുവാനോ ആഴത്തിൽ മുറിവുകളുണ്ടാക്കുവാനോ ശ്രമിക്കയില്ല. കാരണം ശില്പി ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരു പ്ലാനും, പദ്ധതിയും ഉണ്ട്. അതിനനുസരിച്ചായിരിക്കും അവന്റെ കരം ഉപയോഗിക്കപ്പെടുന്നത്.

ദിവ്യശില്പിയായ കർത്താവിന് ഒരൊറ്റ ആഗ്രഹമേയുള്ളൂ. നാം അവന്റെ സാദൃശ്യന്മാരാകണം. നമ്മെ അവനെപ്പോലെ ആക്കാനുള്ള ദൈവത്തിന്റെ കാര്യപരിപാടിയിൽ ചിലപ്പോൾ അവൻ വീതുളിയെ ഉപയോഗിച്ചെന്നുവരാം. കർത്താവിന്റെ കരമാണ് വീതുളിയെ ചലിപ്പിച്ചതെങ്കിൽ അതിന്റെ അർത്ഥം കർത്താവിന്റെ സ്വഭാവത്തിൽ ചേരാത്തത് എന്തോ നിന്നിലുണ്ടന്നാണ്. അവന്റെ കരം അതിനെ ചെത്തിമാറ്റി നിന്നെ അവനെപ്പോലെ ആക്കുവാനാണെന്നു മനസിലാക്കി ഏല്പിച്ചുകൊടുത്താൽ അത് നിനക്കു അനുഗ്രഹമാകും.
ഇവിടെ പണിയപ്പെടുന്നവരും പണിയുവാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും മനസിലാക്കേണ്ടുന്ന ചിലകാര്യങ്ങളുണ്ട്.
ദൈവമനുവധിച്ചു ഒരുപകരണത്താൽ ഞാൻ പണിയപ്പെടുന്നുവെങ്കിൽ ഞാൻ കർത്താവിനെപ്പോലെ ആകുവാനാണെന്നും, എന്നിൽ പണിനടത്തുന്ന ദിവ്യ തച്ചന്റെ ബലമുള്ള കരത്തിൻ കീഴെ ഞാൻ അമർന്നിരിക്കണമെന്ന് പണിയപ്പെടുന്നവരും.

പണിയുവാൻ ഉപയോഗിക്കപ്പെടുന്ന ഉപകരണങ്ങൾ ശില്പിയുടെ കരസ്പർശനം ഇല്ലാതെ എന്റെ ഇഷ്ടത്തിന് ഒരു പണിയും നടത്തുകയില്ലെന്നും ദൈവ കരതലത്തിൽ അമർന്നിരുന്നേ ഞാൻ എന്തെങ്കിലും ചെയ്യൂകയുള്ളൂയെന്നും തീരുമാനിക്കണം.

നാം എവിടെയാണെന്നുള്ളത് നാം മറക്കരുത്. വിധേയപ്പെടുവാൻ ഒരുക്കമുള്ളവരെ പണിയുവാനും, തന്റെ ഹൃദയവാഞ്ച അനുസരിച്ചു പണിയുവാൻ ഒരുക്കമുള്ളവരെ കൊണ്ടു പണി നടത്തുവാനും ആഗ്രഹിക്കുന്ന ദിവ്യ ശില്പിയുടെ പനിശാലയിലാണ് നാം. അവന്റെ കരം നമ്മിലും, നമ്മിലൂടെയും ചിലതു ചൈയ്യട്ടെ. ആരാണ് നേതാവ്‌, ആരാണ് വലിയവൻ എന്നല്ല, നാമെല്ലാവരും ദൈവത്തിനുവേണ്ടിയരാണെന്നു ചിന്തിക്കുക.

നാമെല്ലാവരും വ്യത്യസ്ത സ്വഭാവക്കാരാകാം. നമ്മിലൂടെ വെളിപ്പെടുന്ന പ്രവർത്തിയും വ്യത്യസ്തമാകാം. എന്നാൽ നമ്മെ എല്ലാവരെയും ദൈവത്തിനാവശ്യമുണ്ട്. കോട്ടുവടിക്ക് ഇവിടെ എന്തു കാര്യമെന്നോ……?അളവുകോൽ ഇവിടെ ആരെന്നോ ആരെന്നോ ചോദിക്കാൻ നമുക്കധികാരമില്ല.ദിവ്യ തച്ചന്റെ കരങ്ങളിൽ അമരുവാൻ താല്പര്യപ്പെടുന്ന സകല ഉപകരണങ്ങളെകൊണ്ടും അവൻ പണി നടത്തും. ആകയാൽ നമുക്കവന്റെ കരതലത്തിൽ ഏല്പിച്ചുകൊടുക്കാം.

ഞാൻ ചെറിയ ഉപകരണമാണെങ്കിലും എന്നിലൂടെ പ്രവർത്തിപ്പാൻ ദൈവത്തിനു കഴിയുമെന്ന് ചെറിയ ഉപകരണങ്ങളും, എനിക്കു വളരെ കഴിവും, പ്രപ്തിയും ഉണ്ടങ്കിലും എന്റെ സ്വയത്തിൽ ചെയ്തു ദോഷം വരുത്താതെ; പ്രയോജനകരമായ പ്രവർത്തിക്കായി അവന്റെ കരതലത്തിൽ വിധേയപ്പെടുമെന്ന് വലിയ ഉപകരണങ്ങളും ചിന്തിച്ചാൽ സഭകൾ അനുഗ്രഹിക്കപ്പെടും.
ഉപകരണങ്ങൾക്കല്ല ഇവിടെ പ്രസക്തി, അതിനെ ഉപയോഗിക്കുന്നവനാണെന്ന് മനസിലാക്കി ദൈവസന്നിധിയിൽ താഴാം. ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ..

പാ. റോയ് പി. വര്‍ക്കി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.