“കണ്ണ് തുറന്നാൽ ആശയകടൽ കണ്ടെത്താം” – ക്രൈസ്തവ ബോധിയുടെ ഓൺലൈൻ വെബ്ബിനാറിന് സമാപനം

എഡിസൺ ബി ഇടയ്ക്കാട്

 

 

തിരുവല്ല: എഴുത്തിന്റെ ലോകത്തെ പരിചയപ്പെടുത്തിയ മാധ്യമ ശില്പശാലയ്ക്ക് അനുഗ്രഹീത സമാപനം. ‘നല്ല എഴുത്തുകൾക്ക് മരണമില്ല’ എന്ന ഓർമ്മപ്പെടുത്തലോടെ തുടക്കം കുറിച്ച മാധ്യമ സെമിനാറിൽ എഴുത്തിന്റെ ക്രിസ്തീയ മര്യാദകൾ പരിചയപ്പെടുത്തിയും, മാധ്യമപ്രവർത്തനം, ഫീച്ചർ എഴുത്ത് എന്നീ മേഖലകളിലെ സാങ്കേതികത്വം വ്യക്തമാക്കുന്നതുമായിരുന്നു പരിശീലനക്കളരി. ക്രൈസ്തവ ബോധി എന്ന രചയിതാക്കളുടെ കൂട്ടായ്മയാണ് പരിശീലന പരിപാടിയുടെ അണിയറ പ്രവർത്തകർ.

ഓൺലൈനായി സംഘടിപ്പിച്ച പരിശീലന ക്ലാസ്സിൽ പാസ്റ്റർ വി പി ഫിലിപ്പ്, ഷാജൻ ജോൺ ഇടയ്ക്കാട്, ഷിബു മുള്ളങ്കാട്ടിൽ എന്നിവർ ക്ലാസുകൾ നയിച്ചു. മൂന്ന് ദിവസത്തെ പരിശീലന സെമിനാർ ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യു ഉദ്ഘാടനം ചെയ്തു.

ഇന്ന് നടന്ന സെമിനാറിൽ ഫീച്ചർ എഴുത്തിനെക്കുറിച്ച് ഷിബു മുളങ്കാട്ടിൽ സംസാരിച്ചു. രണ്ടര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഷിബു മുള്ളംകാട്ടിൽ ഫീച്ചർ എഴുത്തിന്റെ സാങ്കേതിക തലങ്ങൾ പരിചയപ്പെടുത്തി. പാസ്റ്റർ ടൈറ്റസ് ജോൺ അധ്യക്ഷനായിരുന്നു. സജി മത്തായി കാതേട്ട് ആശംസ പ്രസംഗവും, ജോമോൻ എബ്രഹാം കൃതജ്ഞതയും രേഖപ്പെടുത്തി. ഷാജി വിളയിൽ ആരാധന നയിച്ചു. സാം സഖറിയ ഈപ്പൻ പ്രാരംഭ പ്രാർത്ഥനയും ഡോ. റീജു തരകൻ സമാപന പ്രാർത്ഥനയും നയിച്ചു.
ഓൺലൈൻ നടപടികളിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 60 പേർക്കാണ് മാധ്യമ സെമിനാറിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഓഗസ്റ്റ് 18ന് നടക്കുന്ന എഴുത്തുകാരുടെ കൂട്ടായ്മയിൽ ശിൽപ്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ കൈമാറുമെന്നും സംഘാടകർ അറിയിച്ചു. നവ എഴുത്തുകാരുടെ സർഗ്ഗ സൃഷ്ടികൾ ഉൾപ്പെടുത്തി ക്രൈസ്തവ ബോധി വെബിനാർ പതിപ്പ് ഉടൻ പുറത്തിറക്കുന്നതിനായി ബോധി പ്രവർത്തകരും വെബിനാർ പ്രതിനിധികളും ചേരുന്ന പത്രാധിപസമിതി പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.

o

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.