ലേഖനം: നാം മാതൃകയുള്ളവരാണോ? | സുനിത സ്റ്റാൻലി

ഭാര്യമാർ വളരെ മാതൃകയോടെ ജീവിക്കണ്ടത് അത്യാവശ്യമാണ്. സമൂഹത്തിലും കുടുംബത്തിലും ഭാര്യമാർക്ക് വളരെ സ്ഥാനം ഉണ്ട്. ഒരു രാഷ്ട്രത്തെയോ,ദേശത്തെയോ ഭവനത്തെയോ നശിപ്പിക്കാൻ ഭാര്യമാർക്ക് കഴിയും.സ്വർഗ്ഗം മനുഷ്യവർഗത്തിന് നഷ്ടപ്പെടുത്തിയത് ഹൗവ്വയാണ്.

ബാലസിംഹത്തെ ആട്ടിൻകുട്ടിയെപോലെ കീറിക്കളഞ്ഞവൻ,ഒരു കഴുതയുടെ താടിയെല്ല് കൊണ്ട് ആയിരം പേരെ കൊന്നവൻ, ഗസ്സ പട്ടണവാതിലിന്റെ കതകും കട്ടിള കാലും, ഓടാമ്പലോഡ് കൂടെ പറിച്ചെടുത്ത് ചുമലിൽ വച്ച് ഫെബ്രോനെതിരെയുള്ള മലമുകളിൽ കയറിപ്പോയ ശിംശോൻ വെറും ഒരു സ്ത്രീയുടെ വശീകരണത്തിനടിമപ്പെട്ടു.സ്ത്രീ, ബലഹീന പാത്രമാണെങ്കിലും ബലവാനായ പുരുഷന്റെ മേൽ സ്വാധീനം ചെലുത്തി സ്വന്ത ആഗ്രഹം സാധിപ്പിക്കുന്നതിന് അവൾക്കുള്ള കഴിവ് ഒന്നു വേറെയാണ്. ശിംശോന്റെ ശക്തി ഏതിൽ എന്ന് ചോദിച്ച ചോദിച്ച് ദിനംപ്രതി അവനെ ബുദ്ധിമുട്ടിച്ചു. മരിപ്പാൻ തക്കവണ്ണം വ്യസനപരിവശനായി തീർന്നിട്ട് തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു. അവനെ ഒതുക്കി.ഫെയിലിസ്ത്യൻ ശിംശോനെ പിടിച്ച കണ്ണ് കുത്തിപ്പൊട്ടിച് ചെമ്പു ചങ്ങലകൊണ്ട് ബന്ധിച്ച് കാരാഗ്രഹത്തിലാക്കി. ദലീല ഈ ക്രൂരകൃത്യത്തിന് സാക്ഷിയായി. സ്ത്രീകളായ നമുക്ക് ദൈവം നൽകിയിരിക്കുന്ന കഴിവുകൾ ഏത് വിധമാണ് ഉപയോഗിക്കുന്നത്. കുടുംബത്തിന്റെ തകർച്ചയ്ക്കോ? അതോ വളർച്ചയ്ക്കോ?
1 രാജാക്കൻമാർ: 21:25 ആഹാബും ഇസബേലും ദൈവദ്വഷികളായിരുന്നു . ഭർത്താവിനെ തെറ്റിലേക്ക് പ്രോത്സാഹിപ്പിക്കുന്നന്നവളായിരുന്നു. യിസ്രായേല്യനായ
നാബോത്തിന്റെ മുന്തിരിതോട്ടം ചീര തോട്ടം ആക്കുന്നതിന് ആവശ്യപ്പെടുന്നു. നാബോത്ത്‌ പിതാക്കന്മാരുടെ അവകാശം കൊടുക്കാൻ തയ്യാറായില്ല. “ഇസബേൽ നാബോത്തിനെ കൊല്ലിക്കുന്നു´´ ആഹാബ് വ്യസനവും നീരസവും പൂണ്ട് കിടന്നു. ഭക്ഷണം കഴിച്ചതുമില്ല. ഇസബേൽ ആകട്ടെ ആ മുന്തിരി തോട്ടം ഞാൻ നിനക്ക് തരും എന്ന് ഭർത്താവിനോട് വാഗ്ദത്തം ചെയ്തു. അവൾ നാബോത്തിന്റെ പേര് വച്ച് നാബോത്തിനെ കൊല്ലേണ്ടതിന് എഴുത്തെഴുതി അവന്റെ മുദ്രയിട്ട് പ്രധാനികൾക്ക് കൊടുത്തയച്ചു. നാബോത്തിനെ കല്ലെറിഞ്ഞു കൊന്നു. ഇസബേൽ ആഹാബിന് മുന്തിരി തോട്ടം സമ്മാനിച്ചു ഭാര്യ എന്ന നിലയിലും മാതാവെന്ന നിലയിലും തികച്ചും പരാജയപ്പെട്ടു. സഹോദരിമാരായ നാം ഓരോരുത്തരും മറ്റുള്ളവരെ നശിപ്പിക്കുന്നതിന് തയ്യാറാകാതെ രക്ഷിക്കുന്നതിന് ശ്രമിക്കണം.
(ഇയ്യോബ്:2:9) ഇയ്യോബിന്റെ ഭാര്യ അവനോട് നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചു കൊണ്ടിരിക്കുന്നുവോ ദൈവത്തെ ത്യജിച്ച് പറഞ്ഞ് മരിച്ച് കളയുക എന്നു പറഞ്ഞു. ഭക്തനും ദോഷം വിട്ടകന്നവനുമായ ഇയ്യോബിന്റെ ജീവിതത്തിൽ കഷ്ടതകൾ വന്നു. ഇയ്യോബിന്റെ മൃഗസമ്പത്ത് മക്കൾ എല്ലാം നഷ്ടമായി. എന്നിട്ടും ഇയ്യോബ് തന്റെ ഭക്തി മുറുകെ പിടിച്ച് കൊണ്ടിരുന്നു. താങ്ങായ്, തണലായ്‌ നിന്ന് ധൈര്യം പകരേണ്ടുന്ന ഭാര്യ വിപരീതമായി നിരാശപ്പെടുത്തുന്ന വാക്കുകളാണ് പറയുന്നത്. നാം ഓരോരുത്തരും ഭർത്താക്കന്മാർക്ക് ധൈര്യം പകരുന്ന വാക്കുകൾ ആണ് പറയേണ്ടത്. ജീവിതത്തിൽ കഷ്ടങ്ങളും നഷ്ടങ്ങളുമൊക്കെ വന്നേക്കാം. ധൈര്യമായി നിൽക്കണം. ധൈര്യപ്പെടുത്തുവാൻ കഴിഞ്ഞില്ലെങ്കിലും തളർത്തുന്ന വാക്കുകൾ പറയരുത്. ഇയ്യോബിന്റെ ഭാര്യ ഇയ്യോബിന്റെ വിശ്വാസത്തെ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.

മർക്കോസ്:6:17 പഴയനിയമത്തിലെ ഇസബേൽ ദുഷ്ടതയുടെ മകുടോദാഹരണമാണെങ്കിൽ പുതിയനിയമത്തിലെ ഹെരോദ്യ ഒരു പടി കൂടി മുമ്പോട്ട് ആണ്. സഹോദരൻ ജീവിച്ചിരിക്കെ സഹോദരഭാര്യയെ എടുത്തത് അവിഹിതം ആണെന്ന് യോഹന്നാൻ സ്നാപകൻ ഹെരോദ് അന്തിപ്പാസിനെ ചൂണ്ടിക്കാണിച്ചു,
ഹേരോദാവ് അവന്റെ വാക്കുകൾ കേട്ട് അതീവ ഭ്രാന്തനായി. ഹെരോദ്യ യോഹന്നാനെ വെറുത്തു. തന്റെ പാപപങ്കിലമായ ജീവിതത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന മനുഷ്യൻ ഇല്ലാതായെങ്കിലേ തനിക്ക് സമാധാനം ലഭിക്കു എന്ന് നിശ്ചയിച്ചു. അങ്ങിനെയിരിക്കെ ഹെരോദാവിന്റെ ജനാനോത്സവം കൊണ്ടാടി രാജ്യത്തെ പ്രഭുക്കന്മാർക്കും, പ്രമാണികൾക്കും വിരുന്നു നൽകി. എല്ലാവരും തിന്നു കുടിച് മദിച്ചിരിക്കുമ്പോൾ ഹെരോദ്യ തന്റെ മകളെ ആയുധമാക്കുന്നു. അപ്പൻ മകളോട് എന്ത് വേണമെങ്കിലും ചോദിച്ചുകൊൾക എന്നാവശ്യപ്പെടുന്നു. അങ്ങനെ മകൾ അകത്തുപോയി മാതാവിന്റെ അഭിപ്രായം ചോദിക്കുന്നു. യോഹന്നാൻ സ്നാപകന്റെ തല ആവശ്യപ്പെടുന്നു.ഇസബേൽ ആഹാബിനെ പ്രേരിപ്പിച്ചത് പോലെ ഹെരോദാവിന്റെ ഭാര്യ മുഖാന്തിരം യോഹന്നാന്റെ തല വെട്ടിയെടുത്തു താലത്തിൽ സമ്മാനിച്ചു. ഇവിടെയും ഹെരോദ്യ മുഖാന്തിരം മരണം സംഭവിക്കുന്നു.

അപ്പോസ്തലപ്രവർത്തികൾ: 5:1 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോൾ അനന്യാസ് – സഫീറ വ്യാജം കാണിക്കുന്നു. സഫീറ വ്യാജത്തിന് കൂട്ട് നിൽക്കുന്നു.അനന്യാസ് ഭാര്യയുടെ അറിവോടെ വിലയിൽ കുറേ എടുത്തു മാറ്റി വച്ചു. ഒരംശം കൊണ്ട് വന്ന് അപ്പോസ്തലന്മാരുടെ കാൽക്കൽ വച്ചു. സഹോദരിക്കെങ്കിലും പറയാമായിരുന്നു കള്ളം കാണിക്കരുത് എന്ന്. എന്നാൽ കള്ളം കാണിക്കാതിരുന്നെങ്കിൽ രണ്ടുപേരും മരിക്കയില്ലായിരുന്നു. സഹോദരിമാർ ഒരിക്കലും വ്യാജത്തിന് കൂട്ട് നിൽക്കരുത്. വ്യാജം പറയരുത്. ദൈവം സത്യവാനാണ്. സത്യം പറഞ്ഞു ജീവിക്കാൻ ശ്രമിക്കണം.
ഭാര്യമാർ ഒരിക്കലും ഭർത്താക്കന്മാർക്ക് ദോഷം വരുത്തരുത്. ഭർത്താക്കൻമാരെ അതായത് കുടുംബത്തെ, സമൂഹത്തെ നാം നിൽക്കുന്ന പ്രസ്ഥാനത്തെ വളർത്തുന്നവരായിരിക്കണം.അബിഗെയിലിനെപോലെ വിവേകമുള്ളവളായിരിക്കണം. അബിഗെയിലിന്റെ വിവേകം അനേകരെ രക്ഷിച്ചു. നമുക്ക് ഓരോരുത്തർക്കും അപ്രകാരം ജീവിക്കാൻ കൃപ നൽകട്ടെ.
നമ്മുടെ കർത്താവ് വരാറായി നിഷ്കളങ്ക കന്യകയായ് ജീവിക്കാൻ നമുക്ക് ശ്രമിക്കാം. വിശുദ്ധിയോടും നേരോടും ജീവിക്കാൻ ദൈവം കൃപ നൽകട്ടെ.

സുനിത സ്റ്റാൻലി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.