ഗാനം: എത്ര എത്ര നിന്ദകൾ ഏറി വന്നാലും | ബെന്നി ജി മണലി കുവൈറ്റ്

യാഹേ നിന്നെ സ്തുതിക്കും പൂർണ ഹൃദയത്തോടെ
ഞാൻ വർണിച്ചീടും നിന്റെ അത്ഭുതങ്ങൾ
നജ്ൻ നിന്റെ നാമത്തെ കീത്തിച്ചിടും
നിന്നിൽ തന്ന്നെ ഞാൻ സന്തോഷിച്ചീടും

post watermark60x60

എത്ര എത്ര നിന്ദകൾ ഏറി വന്നാലും
എത്ര എത്ര പീഡകൾ ഏറി വന്നാലും
രോഗങ്ങൾ ശത്രു എനിക്കേകി എന്നാലും
ശത്രു എനിക്ക് ചുറ്റും നൃത്തമാടി എന്നാലും (യാഹേ നിന്നെ സ്തുതിക്കും

വഞ്ചകർ ആകുന്നു എന്റെ മിത്രങ്ങൾ
ഒറ്റ പെടുത്തുന്നു ബന്ധു ഗണവും
എന്റെ പതനം അവർ കാത്തിരുന്ന്
എന്റെ ശിഥിലം അവർ ആഗ്രഹിച്ചു എന്നാലും (യാഹേ നിന്നെ സ്തുതിക്കും

Download Our Android App | iOS App

വാതിലുകൾ അവർ കൊട്ടി അടച്ചു
വഴികളൊക്കെയും കെട്ടി അടച്ചു
പഴി എന്നിൽ ചൊരിഞ്ഞു അനവധി യായ്
കള്ളാ സാഷ്യങ്ങൾ എന്നിൽ ചൊരിഞ്ഞുവല്ലോ (എത്ര എത്ര നിന്ദകൾ ഏറി വന്നാലും

ബെന്നി ജി മണലി കുവൈറ്റ്

-ADVERTISEMENT-

You might also like