ലേഖനം: സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു” ആർക്ക്?? | ഇവാ.ബിനുമോൻ കെ.ജി, ഷാർജ

വായനഭാഗം – റോമർ 8:29.

എന്നാൽ ദൈവത്ത സ്നേഹിക്കുന്ന വർക്ക് നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നെ സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു”. വ്യവസ്ഥാപിതമായ ദൈവ ശാസ്ത്ര ത്തിന്റെ ആകെ തുക എന്ന് വിശേഷിപ്പിക്കാവുന്നതാണ് റോമാ ലേഖനം. കർമമാർഗത്തിലൂടെയല്ല വിശ്വാസ മാർഗത്തിലൂടെ മാത്രമേ മനുഷ്യനു നീതീകരണം സാധ്യ മാകുകയുള്ളു എന്ന ദൈവിക വ്യവസ്ഥയെ നമുക്ക് നൽകുന്ന പ്രധാന പ്പെട്ട ലേഖനം ആണ് റോമാ ലേഖനം. നീതികരണം മുതൽ മഹത്വീകരണം വരെ ഉള്ള ദൈവിക കർമ പദ്ധതി യുടെ പടി പടിയായിട്ടുള്ള വിവരണം ഇ ലേഖനത്തിൽ പരിശുത്മാവിൽ കൂടി ദൈവഭക്തൻ എഴുതി ചേർത്തിരിക്കുന്നു. റോമാ പാരമ്പര്യ ത്തെയും യെഹൂദ പാരമ്പര്യത്തെയും എതിർത്തു കൊണ്ട് ഒരു ദൈവ പൈതലിനു സാമുദായിക ബന്ധനങ്ങളെ അതി ജീവിക്കു വാനുള്ള കരുത്തും ആത്മീയ പരിപോഷണവും നൽകുന്ന വ്യവസ്ഥാപിതമായ ദൈവിക ധർമ ശാസ്ത്രം ആണ് റോമാ ലേഖനം.

1- ാം അധ്യായം 17- ാo വാക്യം “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും ” എന്നത് വിശ്വസികളുടെ പിതാവ് എന്ന് അറിയപ്പെടുന്ന മാർട്ടിൻ ലുഥറിന്റെ വിശ്വാസ ജീവിതത്തിന്നു മാത്രം അല്ല എക്കാലത്തെയും വിശ്വാസ സമുഹത്തിന് കരുത്തും പുതു ജീവനും നൽകുന്നു. ഈ ലേഖനത്തെകുറിച്ച് ഡോ.സി.ആർ എർഡ്മാൻ ഇപ്രകാരം സാക്ഷ്യം പെടുത്തുന്നു “അഗാധവും മനസിലാക്കാൻ വിഷമം ഉള്ളതും ആയിരുന്നാലും ബുദ്ധി കൂർമ്മതയിൽ വിഭിന്നമായിരുന്നാലും എല്ലാം ശദാബ്ദത്തിലെയും എല്ലാം മാനുഷ്യർക്കും ഈ ലേഖനം ദൈവിക പ്രകാശവും ബലവും നൽകുന്നു. അതുപോലെ ഇതിൽ അവതരിപ്പിച്ചിരിക്കുന്ന സുവിശേഷം ഈ ഭൂമുഖത്തെ എല്ലാം സംഗീതത്തെക്കാളും മധുരമുള്ളതും മാനുഷരുടെ ഇടയിൽ പ്രഘോഷിച്ചിട്ടുള്ള ഏതു സന്ദേശത്തെ ക്കാളും ശക്തിയേറിയതും ദൈവജനത്തിനു ഭരമേല്പിക്കപെട്ട ഏതു നിക്ഷേപത്തെക്കാളും വിലയേറിയതും ആകുന്നു. യേശുവിനെ കർത്താവെന്നു വായ് കൊണ്ടു ഏറ്റു പറകയും ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്നും ഉയിർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും എന്ന മാനവകുലത്തിന്റ രക്ഷാ പദ്ധതി യുടെ അംഗീകാരം എങ്ങനെ സ്വയത്തമാക്കാം എന്ന് 10 -ാം അധ്യായം 9 -ാം വാക്യം നമ്മെ പഠിപ്പിക്കുമ്പോൾ നിങ്ങൾ ബുദ്ധിയുള്ള ആരാധനആയി നിങ്ങളുടെ ശരീരങ്ങള ജീവനും വിശുദ്ധിയും ദെവത്തിനു പ്രസാദം ഉള്ള യാഗമായി സമർപ്പിക്കുവാൻ 12 -ാം അധ്യായം ഒന്നും രണ്ടും വാക്യങ്ങൾ നമ്മെ നിർബന്ധിക്കുന്നു. നാം വിശ്വസിച്ച സമയത്തേക്കാൾ രക്ഷ നമുക്ക് അധികം അടുത്തിരിക്കുന്നു എന്ന ഈ കാലഘട്ടത്തിന്റെ ദൗത്യം 13 -ാം അധ്യായം 11-ാം വാക്യത്തിൽ ലൂടെ വിശ്വാസ സമൂഹത്തെ ഓർപ്പിച്ചു ഉണർത്തുന്നു. കൂടാതെ നാം എല്ലാവരും ദൈവിക ന്യായാസനത്തിനു മുൻപാകെ നിൽക്കേണ്ടി വരും, നാം എല്ലാവരും ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടി വരും എന്നുള്ള ഓർമപെടുത്തലിലൂടെ കൃപയുഗ കാലയളവായ ഈ യുഗത്തിലെ ഓരോ വിശ്വാസിക്കും വിലക്കപ്പെട്ട കനി പറിക്കുന്നതിൽ നിന്നും അഥവാ പാപം ചെയ്യുന്നതിൽനിന്ന് ഒരു മുന്നറിയിപ്പ് ആയിരിക്കുന്നു. പ്രതികാരം ദൈവത്തിനുള്ളത് ആകയാൽ ആരും തിന്മക്കു പകരം തിന്മ ചെയ്യാതെ സകല മനുഷ്യരുടെയും മുൻപിൽ യോഗ്യമായതു മുൻ കരുതി നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാദാനമായിരിക്കുവാനുള്ള പ്രബോധനവും റോമർ 12:17-18.അവനിൽ വിശ്വസിക്കുന്ന ഒരുത്തനും ലജജിച്ചു പോകയില്ല അവൻ തന്നെ വിളിച്ചു അപേഷിക്കുന്ന ഏവർക്കും നൽകുവാൻ തക്കവണ്ണം സമ്പന്നൻ ആകുന്നു എന്നുള്ള വാഗ്ദത്തവും എക്കാലത്തെയും വിശ്വസികൾക്കു എന്നും ആശ്വസമാണ്.

ഇനി നമുക്ക് തലവാചകത്തിലേക്കു കടക്കാം എന്നാൽ ദൈവത്ത സ്നേഹിക്കുന്നവർക്ക് നിർണയ പ്രകാരം വിളിക്കപ്പെട്ടവർക്കു തന്നെ സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു ഇത് ഒരു വസ്തുത ആണ് ഇതു നാം വ്യക്തമായി അറിയണമെങ്കിൽ കൂടാതെ അതു നമ്മിൽ പ്രാവർത്തികമാകണമെങ്കിൽ നമ്മെ ആരു, എപ്പോൾ, എന്തിനു വേണ്ടി, വിളിച്ചു എന്നുള്ള നല്ല അറിവ് നമുക്ക് ഉണ്ടായിരിക്കണം. 1 കോരി :1:9 പറയുന്നു തന്റെ പുത്രനും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ കൂട്ടായ്മയിലേക്ക് നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. അങ്ങനെ എങ്കിൽ അത് എപ്പോൾ, ലോകസ്ഥാപനത്തിനു മുൻപേ നാം അമ്മയുടെ ഉദരത്തിൽ ഉരു ആകുന്നതിനു മുൻപേ, അല്പം കൂടി ആഴത്തിലേക്ക് ഇറങ്ങിയാൽ സർവ്വ ശക്തന്റെ കരവിരുതിൽ പ്രപഞ്ച സൃഷ്ട്ടി നടത്തുന്നതിന് മുൻപേ എഫേ : 1:4. എങ്കിൽ സഹോദരങ്ങളെ നിങ്ങളുടെ വിളിയെയും തിരഞ്ഞെപ്പിനേയും നോക്കുവിൻ. ഈ വിളി സ്വന്തമാക്കാൻ അഥവാ ദൈവം നമ്മെ തിരഞ്ഞെടുക്കാൻ എന്റെയും നിങ്ങളുടെയും യോഗ്യത എന്താണ് ജ്ഞാനികളെ ലജ്ജിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്ത മായതു തിരഞ്ഞെടുത്തു. ബലമുള്ളതിനെ ലജ്ജിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്തമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മ ആക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ട മായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു (1കോരി :1:17-18.ഇനി എന്തിനു വേണ്ടി വിളിച്ചു എന്ന് നോകാം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാൻ അല്ലോ അവൻ ഞങ്ങളുടെ സുവിശേഷ ഘോഷണത്താൽ നിങ്ങളെ രക്ഷക്ക് വിളിച്ചത്. പിന്നെയും 1പത്രോസ് 1:15 പറയുന്നു, നിങ്ങളെ വിളിച്ച വിശുദ്ധനു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാം നടപ്പിലും വിശുദ്ധരാകുവിൻ, മാത്രമല്ല നാം അവന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിനും കൂടാതെ വിളിച്ചവന്റെ സല്ഗുണങ്ങളെ ഘോഷിപ്പാനും (1പത്രോസ് 2:9 ) കൂടി ആണ് നമ്മെ വിളിച്ചത് എന്ന ബോധ്യം നമുക്ക് ഉണ്ടായിരിക്കേണ്ടതാണ്.

അങ്ങനെ എങ്കിൽ കഴിഞ്ഞകാല ദിനങ്ങളിലേക്കു നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം, നമ്മുടെ ജീവിതത്തിൽ വന്ന പങ്കപ്പാടുകൾ എല്ലാം നന്മക്കായി മാറിയില്ലേ? കഷ്ടതയുടെ കടിഞ്ഞ വഴികളിലൂടെ കടന്നുപോയപ്പോഴും അതും നന്മക്കായി മാറിയില്ലേ?. രട്ടുടുത്തു വെണ്ണീറിലിരുന്ന മൊർദെക്കായി ഒരു ഉയർച്ചയുടെ ഉന്നത വഴിയിൽ എത്തിച്ചവനാണ് നമ്മുടെ ദൈവം. പൊട്ടകിണറിന്റെ ഭയങ്കരത്തവും പോത്തിഫേറിന്റ ഭവനത്തിലെ നിന്ദയും കാരാഗ്രഹത്തിന്റെ കാഠിന്യവും ഒരു ദൈവ പൈതലിനു ഉയർച്ചയും പ്രധാന സ്ഥാനമാനവും, അംഗീകാരത്തിന്റെ ചവിട്ടു പടികളും ആക്കി മാറ്റിയില്ലേ?? ആ ദൈവത്തിന് സകല മഹത്വംവും,പുകഴ്ചയും അർപ്പിക്കുന്നു. അതെ പ്രിയരേ, “എന്നാൽ ദൈവത്ത സ്നേഹിക്കുന്ന വർക്ക് നിർണയ പ്രകാരം വിളിക്കപ്പെട്ടവർക്കു തന്നെ സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു”.

ഇവാ.ബിനുമോൻ കെ.ജി, ഷാർജ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.