“ആശങ്കകൾ അകറ്റുന്ന എഴുത്തുകാർ ആകുക” ക്രൈസ്തവ ബോധിയുടെ മാധ്യമ ശില്പശാലയ്ക്ക് തുടക്കമായി

നവ എഴുത്തുകാർക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ വെബ്ബിനാറിന് തുടക്കമായി. 3 ദിവസത്തെ ശില്പശാല ഗുഡ്ന്യൂസ് പത്രാധിപൻ സി വി മാത്യു ഉദ്ഘാടനം ചെയ്തു. നല്ല എഴുത്തുകൾക്കും, എഴുത്തുകാർക്കും മരണമില്ല എന്ന ഓർമ്മപ്പെടുത്തലോടെയാണ് മാധ്യമ ശില്പശാലയ്ക്ക് തുടക്കം കുറിച്ചത്. അനുഗ്രഹീത എഴുത്തുകാരൻ പാസ്റ്റർ ജെയിംസ് ജോർജ് അധ്യക്ഷനായിരുന്നു.

post watermark60x60

‘ആശയവിനിമയത്തിലെ ക്രിസ്തീയ തത്വങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി എഴുത്തുകാരനും പ്രഭാഷകനുമായ പാസ്റ്റർ വി പി ഫിലിപ്പ് ക്ലാസുകൾ നയിച്ചു. ഭൂമിയിൽ നിറഞ്ഞുനിന്ന ഇരുട്ടിനെ നീക്കി വെളിച്ചം പകർന്ന ദൈവീക വാക്കുകൾ പോലെ വെളിച്ചത്തിന്റെ വക്താക്കളായി എഴുത്തുകാർ മാറട്ടെയെന്ന് വി പി ഓർമ്മപ്പെടുത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആശങ്കകളെ അതിർത്തി കടത്താൻ നവ മാധ്യമ പ്രവർത്തകർക്ക് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
മൂന്നു ദിവസത്തെ മാധ്യമ ശില്പശാലയിൽ എഴുത്തിന്റെ വ്യത്യസ്ത മേഖലകൾ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ ക്ലാസ്സുകൾ തുടരും. മാധ്യമപ്രവർത്തനത്തെ ആസ്പദമാക്കി ബ്രദർ ഷാജൺ ജോൺ ഇടയ്ക്കാട്, ഫീച്ചർ എഴുത്തുമായി ബന്ധപ്പെട്ട് ബ്രദർ ഷിബു മുള്ളങ്കാട്ടിൽ എന്നിവർ അടുത്ത ദിവസങ്ങളിൽ ക്ലാസുകൾ നയിക്കും.

സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന ഈ സെമിനാറിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുമെന്നും സംഘാടകർ അറിയിച്ചു. മാധ്യമരംഗത്തും, എഴുത്തു രംഗത്തും മികവ് തെളിയിച്ച പ്രഗൽഭരുടെ കൂട്ടായ്മയാണ് ക്രൈസ്തവ ബോധി. ബ്രദർ ഷാജൺ ജോൺ ഇടയ്ക്കാട്, ബ്ലസിൻ ജോൺ മലയിൽ എന്നിവരാണ് ഈ ഓൺലൈൻ വെബ്ബിനാറിന്റെ കോ-ഓർഡിനേറ്റേഴ്‌സ്.

Download Our Android App | iOS App

-ADVERTISEMENT-

You might also like