കോഴിക്കോട് സോണൽ പി.വൈ.പി.എ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് കെറ്റിലുകൾ വിതരണം ചെയ്തു

കോഴിക്കോട്: കോവിഡ് 19 എന്ന മഹാവ്യാധി അതി വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കോഴിക്കോട് സോണൽ പി.വൈ.പി.എയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പുതുപ്പാടി പഞ്ചായത്തിൽ തുടങ്ങിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് ആവശ്യമായ കെറ്റിലുകൾ പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ രാകേഷിന് കോഴിക്കോട് സോണൽ കമ്മിറ്റിക്കു വേണ്ടി ജോ. സെക്രട്ടറി ഇവാ. ശമുവേൽ റ്റി.ജോൺ (ബ്ലസ്സൻ ) കൈമാറി. പാസ്റ്റർ ഷാജി മാത്യു (അടിവാരം), ആരോഗ്യ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.ഇ ജലീൽ എന്നിവർ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

You might also like