ചെറുകഥ: ഇന്നിന്‍റെ ദുർവ്വിധികൾ | ജേക്കബ് പാലക്കൽ ജോൺ, പാട്ന

ചേക്കേറാന്‍ പോകുന്ന കൊക്കുകള്‍ ആകാശത്തൂടെ പറന്നു നീങ്ങുന്നു. വഴിയോര കച്ചവടക്കാര്‍ ബഹളം വെച്ച് കച്ചവടം പൊടിപൊടിക്കുന്നു. കരഞ്ഞ് ചുവന്ന അവരുടെ കണ്ണുകള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ആരെയോ തിരയുന്നുണ്ടായിരുന്നു. അവരുടെ മുഖം നിസ്സഹായതയുടെ പര്യായം ആയി മാറി. ഇവിടെ എവിടെയെങ്കിലും എന്‍റെ മോന്‍ കാണും. ഞാന്‍ പ്രസവിച്ചിട്ടില്ലെങ്കിലും എന്റെ മുലയൂട്ടി വളര്‍ത്തിയ എന്റെ പൊന്നുമോന്‍! മങ്ങി തുടങ്ങിയ സായാഹ്ന സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങിയിരുന്നു
കുറെ വര്‍ഷങ്ങള്‍ ആയി ആ സ്ത്രീ മകനെ അന്വേഷിക്കുന്നു. ചെറുപ്പം മുതലേ വികൃതി ആയിരുന്ന അവന്‍റെ ഇഷ്ടങ്ങള്‍ നടത്തി കൊടുക്കാന്‍ അവര്‍ നന്നേ പാടുപെട്ടിരുന്നു. ചന്തക്കു പുറകിലെ ചവറ്റു കൂനയില്‍ നിന്നും കിട്ടിയതായിരുന്നു അവനെ. തനിക്കു വന്ന വിവാഹ ആലോചനകള്‍ പലതും വേണ്ടെന്നു വെച്ചത് അവനു വേണ്ടിയായിരുന്നു. ഇന്ന് അവന്‍ എന്റെ കണ്ണിനു മറഞ്ഞിരിക്കുന്നു. വിങ്ങുന്ന ഹൃദയത്തോടെ ഇടയ്ക്കിടെ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു
‘മോനേ നീ എവിടെയാ….’
പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതലാ അവന്‍റെ സ്വഭാവം മാറിത്തുടങ്ങിയത്. വെളിയില്‍ പോയി വരുന്ന അവന്‍റെ വായില്‍ ബീഡിയുടെ മണം അടിച്ചപ്പോള്‍ വഴക്ക് കൂടിയത് ഇന്നും ഓര്‍ക്കുന്നു. പിന്നെപ്പിന്നെ സിഗരെറ്റ്‌ ആയി, മദ്യം ആയി . പിന്നെ എന്തൊക്കെ ആയിരുന്നു എന്ന് പറയാന്‍ കൂടി വയ്യ.
ഒരിക്കല്‍ പോലീസുകാര്‍ വന്നു കൂട്ടീട്ടു പോയതാ…. പിന്നെ ഇതുവരെയും തിരിച്ചു വന്നിട്ടില്ല. തിരക്കിയപ്പോള്‍ നാട്ടുകാര്‍ പറഞ്ഞുവത്രെ ‘കഞ്ചാവ് കൈയില്‍ വെയ്ക്കുകയും വില്‍ക്കാന്‍ സഹായിക്കുകയും ചെയ്തതിനു ശിക്ഷ കിട്ടി ജയിലില്‍ ആണെന്ന്’
‘എന്‍റെ മോന്‍ പാവമാ , അവന്‍ അങ്ങനെ ഒന്നും ചെയ്യുല്ല’ …. കരച്ചില്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു … ആര് കേള്‍ക്കാന്‍ !
ഇന്നിന്‍റെ ദുര്‍വ്വിധിയുടെ ഒരു ചിത്രം !
ഈ കഥയില്‍ ആരാണ് തെറ്റ് ചെയ്തത് , തെരുവില്‍ കിടന്നു കിട്ടിയ ഒരു കുഞ്ഞിനു വേണ്ടി സ്വന്തം ജീവിതം വേണ്ടെന്നു വെച്ച സ്ത്രീയോ , അതോ സ്വന്ത ഇഷ്ടപ്രകാരം സാഹചര്യങ്ങളെ, സ്വാതന്ത്ര്യത്തെ, അര്‍ഹതയില്ലാതെ ലഭിച്ച സ്നേഹത്തെ ദുര്‍വിനിയോഗം ചെയ്ത മകനോ ?
മഹാകവി കുമാരനാശാന്റെ ‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളേ താന്‍ ‘എന്ന വരികള്‍ ഇവിടെ ഓര്‍ത്തു പോകുന്നു . ഇവിടെ മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവോ ?

post watermark60x60

ജേക്കബ് പാലക്കൽ ജോൺ, പാട്ന

-ADVERTISEMENT-

You might also like