മഹാമാരിയിൽ മാതൃകയായി കൊട്ടാരക്കര ബ്രദറണ്‍ ഗോസ്പൽ ഹാൾ കോവിഡ് ആശുപത്രിയാക്കി

കൊട്ടാരക്കര: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കര നഗരസഭയിൽ പുതിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. കൊട്ടാരക്കര ഗോവിന്ദമംഗലം റോഡിൽ സ്ഥിതിചെയ്യുന്ന ബ്രദറണ്‍ ഗോസ്പൽ ഹാൾ ആണ് പുതിയ കോവിഡ് ആശുപത്രി ആക്കി മാറ്റിയത്. ഇതോടെ കൊട്ടാരക്കര നഗരസഭയിലെ കോവിഡ് ആശുപത്രിയുടെ എണ്ണം മൂന്നായി. കൊട്ടാരക്കരയുടെ വിവിധ ആശുപത്രികളുമായും ആഡിറ്റോറിയങ്ങളുമായും അധികൃതർ ചർച്ച നടത്തി എങ്കിലും അവസാനം ബ്രദറൺ ഗോസ്പൽ ഹാളിന്റെ അധികാരികൾ ഹാൾ കോവിഡ് ആശുപത്രിയാക്കുവാൻ വിട്ടു നൽകി.
നഗരസഭ തുടർനടപടികൾ ആരംഭിക്കുകയും വിവിധ യുവജന സംഘടനകളും സന്നദ്ധ പ്രവർത്തകരും ചേർന്ന് ആശുപത്രിയുടെ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു. ചിലവ് കുറഞ്ഞ രീതിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ വിവിധ ആശുപത്രികളും സന്നദ്ധ സംഘടനകളും, വ്യാപാരികളും ചേർന്ന് ആവശ്യമായ കട്ടിലുകളും, ബെഡ് ഷീറ്റുകളും തുടങ്ങിയവ സംഭാവന ചെയ്തു. എട്ട് ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് നിലകളിലായി 180 ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്.ഹാൾ ആശുപത്രി ആക്കുവാൻ വിട്ട് നൽകിയ ബ്രദറൺ സഭയോടുള്ള നന്ദിയും കൂട്ടായ പരിശ്രമത്തിന്റെയും മനുഷ്യത്തത്തിന്റെയും ഉത്തമ മാത്യകയാണ് യുദ്ധകാല അടിസ്ഥാനത്തിൽ പണികഴിപ്പിച്ച ആശുപത്രി എന്ന് ഉദ്ഘടന വേളയിൽ അഡ്വ. പി ഐഷാ പൊറ്റി എം.എൽ.എ പറഞ്ഞു. നഗരസഭയിലെ ഉദ്യോഗസ്ഥർ, കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.