കവിത: വ്യാകുലമരുതേ | ഓമന സജി

1 . കണ്ണീരകന്നു ഞാൻ വാഴുമിദ്ധരെ
ക്ളേശങ്ങളടിക്കടിയേറിയെന്നീടിലും
പ്രത്യാശ കൈമോശമാകാതെ
നില്കട്ടെ
അന്ത്യനാളുകൾ വിദൂരമല്ലിനി

2.നാളെയെന്ന ദിനത്തിലാശ നീക്കി
നാളോരോന്നും കടന്നു പോയ്
മോഹങ്ങൾ തൻ ശവപ്പറമ്പായ്
ജീവിത നാളുകളിഴഞ്ഞിങ്ങെത്തി

3.ആശകൾ പലതും പൂവണിഞ്ഞെങ്കിലും
കാണാത്ത നന്മക്കായ് നൊന്തു മനം
ഉള്ളം നൊന്തുപിടയുമപ്പൊഴും
മന്ദസ്മിതത്തിലൊളിപ്പിച്ചതൊക്കെയും

4.ദു:ഖങ്ങൾ എന്നുമെനിക്കു സ്വന്തം
വേദനനൽകില്ല
ഞാൻമറ്റൊരാൾക്കുംഹൃദയമാം മണിവീണക്കമ്പികൾ
വലിഞ്ഞുമുറുകി പൊട്ടാനടുക്കുന്നിതയ്യോ

5.ഇമ്പങ്ങളൊന്നും കേൾപ്പതില്ലീ വീണയിൽ
പരത്തിടുന്നോരോരോ അപനാദങ്ങൾ
ആശകൾ മർത്യരിൽ വച്ചിടുമ്പോൾ
ആശിച്ചതെല്ലാം കൈമോശമാവുന്നു

6.തീച്ചൂളയിലമരും അഗ്നിനാളങ്ങൾ തൻവേദന
സുരജനോടടുത്തിരിക്കും കിരണങ്ങളോടെന്നപോൽ
ഓതുമോ എൻ ദു:ഖം തുമുല പുത്രരോടായ്

7.ഞാനെന്ന ദു:ഖമൊരു മിഥ്യയായ്
അലിഞ്ഞലിഞ്ഞില്ലാതെയാകട്ടെ
സ്മരണകൾ ശേഷിപ്പാനൊന്നുമി
ല്ലെന്നിൽ
ചമയങ്ങളില്ലാതൊരു ചിത്രശിൽപ്പം

8.കയത്തിൽ താഴുവോനൊരു കൈപ്പിടി
എന്നപോൽ ഇമ്പമാമൊരു
വാക്കിനായ്
കൊതിക്കുമ്പൊഴും ആത്മമിത്രങ്ങ-
ളെറിഞ്ഞു
ശകാരവർഷങ്ങൾ കൈക്കുമ്പിൾ
നിറയെ

9.ഒന്നുഞാനറിഞ്ഞു എൻ ജീവനാളിൽ
സ്വന്തമെന്നോതുവാൻ ഒന്നുമില്ലിഹേ
ജീവനിർജ്ജിവങ്ങളൊന്നും
ഒരിക്കലും
ആർക്കും സ്വന്തമായ് ഭവിക്കയില്ല

10.സ്നേഹം വാരിവിതറിയ ക്രിസ്തനു
കൈപ്പുചഷകം വച്ചു നീട്ടിയീ ലോകം
കൈപ്പിൻ അനുഭവങ്ങളല്ലാതെന്തു
ആശിപ്പാനുള്ളീ കണ്ണീർ കുടത്തിൽ

11.നടനമാമീ ജീവിതത്തിൻ അങ്ക
മോരോന്നും
പിഴവുകൂടാതെ തിമിർത്താടുമെ-
ങ്കിലും
പാദങ്ങൾ കുഴഞ്ഞു വീണുപോമൊരു
നാൾ
എത്തുമോ ഒരുകരം സാന്ത്വനമായ്

12.ചെയ്ക നിന്നാലാവോളം നന്മകൾ
മറിച്ചൊന്നു കാക്കേണ്ട നിന്നക-
ക്കാമ്പിൽ
ദയയും സത്യവുമതൊന്നായിരിക്കട്ടെ
ജീവസാഫല്യത്തിൻ ആപ്തവാക്യം

13.കലങ്ങും മനസ്സേ ശാന്തമാക
കലുഷതയകറ്റി ആമയം നീക്ക
ഇളകിമറിയും അലയാഴിയിലും-
സുന്ദരം
ശാന്തമായൊഴുകുമൊരു കാട്ടരുവി !!!!

ഓമന സജി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading