എഡിറ്റോറിയൽ : കോവിഡ്: നമുക്കൊരു പാഠം | ഫിന്നി കാഞ്ഞങ്ങാട്
ലോകം വളരെ ഭീതിജനകമായ അവസ്ഥയിലൂടെയാണ് ചില നാളുകളായി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അടുത്ത കാലത്തെങ്ങും നാം നേരിടാത്ത വെല്ലുവിളികളാണ് നേരിടുന്നത്. ഈ രോഗം അനേകരെ നമ്മിൽ നിന്നും പറിച്ചെടുത്തുകൊണ്ട് പോയി. പല കുടുംബങ്ങളെയും അനാഥരാക്കി..
പലരും ഈ രോഗത്തിൻ്റെ അവസ്ഥയിലൂടെ ഇന്നും കടന്നു പോയിക്കൊണ്ടിരിക്കുന്നു. രോഗവിമുക്തമായി എന്ന് ചിന്തിച്ച പല രാജ്യങ്ങളിലും ഈ രോഗം തിരികെയെത്തി. രോഗവ്യാപനം കൂടുകയല്ലാതെ കുറയുന്നില്ല. എല്ലാ മേഖലകളിലും വളരെ നേട്ടങ്ങൾ കൈവരിച്ച മനുഷ്യൻ ഒരു ചെറു വൈറസിന് മുൻമ്പിൽ ഒന്നും ചെയ്യാനാകാതെ നിസംഗതയോടെ നോക്കി നിൽക്കുകയാണ്.

നാം എത്ര നിസഹായരാണ് എന്ന പാഠമാണ് കൊറോണ എന്ന രോഗം നമുക്ക് മനസിലാക്കി തന്നത്. നാം പലതും നേടിയെന്ന് സ്വയം അഹങ്കരിക്കുമ്പോൾ എല്ലാം നഷ്ടമാകാൻ ഒരു നിമിഷം മതിയെന്ന വീണ്ടുവിചാരം നമ്മിൽ ഈ ഭയാനകകാലം നാമ്പിടുവിക്കുന്നു..
കൂടെ ചാവുമെന്ന് പറഞ്ഞ, ഏത് പ്രതിസന്ധികളിലും കൂടെ കാണുമെന്ന് പറഞ്ഞവർക്ക് മരണം വന്ന് മാടിവിളിച്ചപ്പോൾ ഒന്നു കാണുവാൻ പോലും അവസരമുണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം…
സ്വന്തം കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ച പ്രവാസികളിൽ പലരും സ്വന്തക്കാരുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും “യഥാർത്ഥ സ്നേഹം ” അറിഞ്ഞതും ഈ കോറോണ കാലത്തായിരുന്നു.. തൻ്റെ പണം മാത്രം മറ്റുള്ളവർക്ക് മതി എന്ന തിരിച്ചറിവിന് കോവിഡ് കാലം സാക്ഷിയായി..
അടുപ്പം നഷ്ടപ്പെടുന്നു എന്ന് വിലപിച്ചവർ ഇപ്പോൾ അകന്നിരിക്കുവാൻ ആഗ്രഹിക്കുന്നു… “നെഗറ്റീവ് ” എന്ന വാക്ക് ഇഷ്ടമില്ലാത്തവർ പോലും റിസൾട്ട് നെഗറ്റീവാകണെ എന്ന് മനസുരുകി പ്രാർത്ഥിക്കുകയാണ്.
അന്നത്തിനായി കാത്തിരിക്കുന്നവർക്ക് ചിലർ സഹായകരായി.. പഠനത്തിനായി ചിലർക്ക് ചിലർ രക്ഷകരായി…
മാസ്ക്കുകൊണ്ട് മുഖം മറയ്ക്കുവാനും സാനിറ്റെയ്സർ കൊണ്ട് കൈകൾ സുരക്ഷിതമാക്കുവാനും നാം പഠിച്ചു..
Download Our Android App | iOS App
അതെ ! നാം മാറട്ടെ..
മനുഷ്യരാകട്ടെ…
മനുഷ്യത്വം നമ്മിൽ ഉണ്ടാകട്ടെ…
ഫിന്നി കാഞ്ഞങ്ങാട്