കാലികം : അതു നമുക്ക് സംഭവിച്ചിരുന്നെങ്കിൽ | ജെസ്സി സാജു

 

കോവിഡ് കാലത്ത് ഒത്തിരി ഒത്തിരി വാട്സാപ്പ് മെസ്സേജുകൾ, ന്യൂസ് ചാനലുകൾ UNO യുടെ ആരോഗ്യ വാർത്തകൾ ഒക്കെ ഒക്കെ കേട്ടും കണ്ടും നമ്മുടെ മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരിക്കുകയാണല്ലോ.
എല്ലാറ്റിലുമുപരി ലോകം മുഴുവൻ ഒരുപോലെ ഭയത്തിന് അടിമപ്പെട്ടു പോയി.
കോവിഡ് നമുക്ക് പോസിറ്റീവ് ആയാലും കോവിഡു നെഗറ്റീവ് ആയാലും അത് ഒരു വല്ലാത്ത ഭയം ജനങ്ങളിലേക്ക് എങ്ങനെയൊക്കെയോ ഉൾ നട്ടു കഴിഞ്ഞു. വിദേശത്തുനിന്നോ, അയൽ സംസ്ഥാനങ്ങളിൽനിന്നോ ആരെങ്കിലും യാത്ര ചെയ്തു വന്നാൽ, അവരെ നാട്ടുകാർ നോക്കുന്നത് ഏതോ ഭീകര ജീവിയെ കാണുന്നതുപോലെയാണ്. അവരുടെ റിപ്പോർട്ട് നെഗറ്റീവ് ആയാൽ പോലും സാധാരണക്കാരെ കാണുന്നതുപോലെ അവരെ കാണാൻ ആർക്കും കഴിയുന്നില്ല.

ചില വാർത്തകൾ ഹൃദയത്തെ തകർക്കുന്ന വിധം ഭയാനകവും ദുഃഖാർത്തവും ആണല്ലോ. മറ്റുള്ളവർക്ക് വരുന്ന ദുഃഖം നമ്മിൽ ഉണ്ടാക്കേണ്ട പ്രതികരണം എന്താണ് ?
ഏതു ദുഃഖവും നമ്മുടെ ദുഃഖമായി മാറണമെങ്കിൽ അതു നമുക്ക് ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചാൽ മതിയാകും. ഒരു കുഞ്ഞു മരിച്ചാൽ അത് എന്‍റെ കുഞ്ഞായിരുന്നു എന്ന് ചിന്തിക്കുന്നു എങ്കിൽ നമുക്ക് അവരോട് ഏകിഭവിച്ചു ദുഃഖിക്കാൻ കഴിയും. അതെന്‍റെ വേദനയായി വരേണ്ടതായിരുന്നു എന്നു ചിന്തിച്ചാൽ അതു നമുക്ക് ഉള്ളിൽ ഒരു വലിയ വേദനയായി വരും. ഒരു കുഞ്ഞു തെറ്റി പോയാൽ, ദൈവത്തെ നിഷേധിച്ചു പോയാൽ ആ കുഞ്ഞ് എന്‍റെ ആയിരുന്നു എന്ന് ചിന്തിച്ചാൽ നമുക്കുള്ളിൽ ഒരു വലിയ വേദന വരും. അതു നമ്മുടെ മാത്രം വേദനയല്ല, ദൈവത്തിന്‍റെ കൂടെ വേദനയാണ്. അങ്ങനെ ദൈവത്തിന്‍റെ വേദന നമ്മുടെ വേദനയായി എടുക്കുമ്പോൾ മാത്രമാണ് നമ്മിൽ ആത്മാർത്ഥത ഉണ്ടാകുന്നത്.

പാപ വഴിയിലേക്ക് പോകുന്ന ജനലക്ഷങ്ങളെ കണ്ട് ദൈവം ഹൃദയം നൊന്ത് നെടുവീർപ്പ് ഇടുന്നത്. അത് അവിടുത്തെ ഭാരമാണ്. ഈ ഭാരം നമ്മൾ ഏറ്റെടുക്കുന്നതാണ് ആത്മ ഭാരം. ഓരോ ദൈവപൈതലിനും ഈ ഭാരം ഉണ്ടാകണം.
വിശക്കുന്നവന് ആഹാരം കൊടുക്കുകയും, ദാഹിക്കുന്നവന് ജലം കൊടുക്കുകയും, നഗ്നനെ ഉടുപ്പിക്കുകയും രോഗിയെ ചെന്നു കാണുകയും, പരദേശിയെ ചേർത്തു കൊള്ളുകയും തടവിലായവനെ പോയി കാണുകയും ചെയ്യുന്നവനെ വലത്തു ഉള്ളവൻ എന്ന് ദൈവം കണ്ടു.
ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു ഈ കോവിഡു ദൈവം അയച്ചത് തന്നെയാണെന്ന്. ഈ രോഗത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇത് ഒരു ദേശത്ത് ഒതുങ്ങാതെ ആഗോളവ്യാപകമായി പടർന്നു പടർന്നു പോവുകയാണ് എന്നതാണ്. ദൈവം ആകാശത്തുനിന്ന് ഉറ്റുനോക്കുകയാണ്, ആരൊക്കെ രോഗിയെ സമീപിക്കുന്നു, ആരൊക്കെ അവനെ ചേർത്തു നിർത്തുന്നു, ആരൊക്കെ അവന് ഭക്ഷണം കൊടുക്കുന്നു, അന്യസംസ്ഥാന തൊഴിലാളികൾക്ക് അതായത് നമ്മുടെ ദേശത്തു വന്ന അഗതികളെ കൈകൊണ്ടു എന്നത്, തടവിലായവനെ കണ്ടോ എന്നതും, ദാഹിക്കുന്നവന്, വിശക്കുന്നവന് അപ്പവും വെള്ളവും കൊടുത്തോ എന്നതും ദൈവം ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്.

നമ്മുടെ പ്രതിബദ്ധത തിരിച്ചറിഞ്ഞ് ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റാൻ ഈ സമയം സമർപ്പണത്തോടെ നമ്മെത്തന്നെ ദൗത്യ നിർവഹണത്തിന് ആയി അർപ്പിക്കാം.

ജെസ്സി സജു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.