സെമിനാർ: സന്തുഷ്ട കുടുംബജീവിതം

കാനഡ: ഈ കാലഘട്ടത്തിൽ ഏറെ അനിവാര്യമായ ചർച്ചാവിഷയമായ കുടുംബജീവിതത്തിലെ സന്തോഷത്തെ ആസ്പദമാക്കി സെമിനാർ നടത്തപ്പെടുന്നു. ഡോ: തോമസ് ഇടിക്കുള (ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ, മക് ലീൻ ഹോസ്പിറ്റൽ) നയിക്കുന്ന സെമിനാറിൽ, കുടുംബ ജീവിതത്തിൽ, ദമ്പതികൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ അപര്യാപ്തതയും മാനസിക അടുപ്പത്തിന്റെ കുറവും വരുത്തുന്ന വിള്ളലുകൾ ചർച്ചാവിഷയമാക്കുന്ന സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

post watermark60x60

ജൂലൈ 18, ഇന്ത്യൻ സമയം വൈകിട്ട് 8:30 മുതൽ10 മണി വരെ, കാൽഗറി സമയം രാവിലെ 9 മണി മുതൽ 10:30 വരെ, ടോറോന്റോ സമയം രാവിലെ 11 മുതൽ 12:30 വരെ, ദുബായ് സമയം വൈകിട്ട് 7 മണി മുതൽ 8:30 വരെ, ന്യൂ യോർക്ക് സമയം രാവിലെ 11 മണി മുതൽ 12:30 വരെയാണ് സെമിനാർ നടക്കുന്നത്.

കാൽഗറി സ്‌കൂൾ ഓഫ് തീയോളജിയും അഗാപ്പെ പാർട്നർസും ചേർന്ന് നടത്തുന്ന സെമിനാർ ക്രൈസ്തവ എഴുത്തുപുരയുമായി ചേർന്ന് തത്‌സമയം സംപ്രേഷണം ചെയ്യപ്പെടുന്നു.

Download Our Android App | iOS App

സെമിനാർ തത്സമയം കാണുന്നതിന് ഈ പേജ് ലൈക് ചെയ്യുക. http://www.facebook.com/KraisthavaEzhuthupura

-ADVERTISEMENT-

You might also like