കൊവിഡ് 19: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആരാധനാലയങ്ങൾ ഉടനെ തുറക്കില്ലെന്ന് സഭാ നേതൃത്വം

തിരുവല്ല: കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്നും ആരാധനാലയങ്ങൾ തുറക്കുവാനുള്ള അനുമതി ലഭിച്ചെങ്കിലും കൊറോണ വൈറസിന്റെ വർദ്ധനവ് ഓരോ ദിവസവും കൂടി വരുന്നതിനാൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആരാധനാലയങ്ങൾ ഉടനെ തുറക്കില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു.

രോഗവ്യാപനം തടയുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സർക്കാർ നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് നമ്മുടെ ആരാധന പ്രായോഗികമല്ല. ആയതിനാൽ സഭാഹോളുകളിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രാർത്ഥനാ കൂടിവരവുകൾ നടത്തേണ്ട എന്നാണ് സഭാനേതൃത്വം തീരുമാനം എടുത്തിരിക്കുന്നത്. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു നടത്താം. ആരാധനാലയങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും സഭാ നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയിൽ ശാരോൻ ചർച്ച് ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ പി.എം  ജോൺ പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading