ഇന്നത്തെ ചിന്ത : കപടഭക്തി ദൈവം അംഗീകരിക്കുന്നില്ല | ജെ.പി വെണ്ണിക്കുളം
പുറമെ മനുഷ്യൻ കാണേണ്ടതിനു എന്തെല്ലാം ചെയ്‌താലും അതു ദൈവഭക്തിയാകില്ല. യെശയ്യാവിന്റെ കാലത്തു കപടഭക്തിക്കാർ ചെയ്തത് എന്താണെന്ന് നമുക്കു വായിക്കാൻ കഴിയും. അവരുടെ ഉപവാസവും നോമ്പും എല്ലാം ദൈവത്തെ പ്രസാദിപ്പിക്കാനായിരുന്നില്ല, പകരം അവരുടെ മതഭക്തി മറ്റുള്ളവർ കാണുവാൻ വേണ്ടിയായിരുന്നു. എന്നിട്ടും അവ കൈകൊള്ളാത്തതിൽ ദൈവത്തെ കുറ്റപ്പെടുത്തി (വാക്യം 3). ഇതു ശരിയല്ല. ബാഹ്യപ്രകടനങ്ങളെക്കാൾ ശരിയായ ഭക്തിയാണ് ആവശ്യം. അതിനു ദൈവത്തോടുള്ള ബഹുമാനം വേണം.
ധ്യാനം: യെശയ്യാവ് 58
ജെ.പി വെണ്ണിക്കുളം


- Advertisement -

Comments are closed.