ഇന്നത്തെ ചിന്ത : കഷ്ടമുണ്ട്, ധൈര്യപ്പെടുക | ജെ.പി വെണ്ണിക്കുളം

യോഹന്നാൻ 16:33 ൽ നാം വായിക്കുന്നു, “… ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു”.

യേശു ഈ ലോകത്തിൽ ആയിരുന്നപ്പോൾ പാപം ഒഴികെ സകലത്തിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനാണ്. അവൻ കഷ്ടങ്ങളിൽ തികഞ്ഞവനായതായി എബ്രായ ലേഖനത്തിലും വായിക്കുന്നുണ്ടല്ലോ. യേശു പറഞ്ഞു, ലോകത്തിൽ ആയിരിക്കുന്നിടത്തോളം സകലർക്കും കഷ്ടമുണ്ടാകും. എന്നാൽ ഭാരപ്പെടേണ്ടതില്ല. ലോകത്തിനു നൽകാൻ കഴിയാത്ത സമാധാനമാണ് ഞാൻ നിങ്ങൾക്ക് നൽകുന്നത്. ഞാൻ ലോകത്തെ ജയിച്ചതുപോലെ നിങ്ങൾക്കും ജയിക്കാൻ കഴിയും എന്ന് യേശു പറഞ്ഞു. അതെ, കർത്താവിലുള്ള വിശ്വാസത്താൽ തന്നെ (1 യോഹന്നാൻ 5:4,5).

ധ്യാനം: യോഹന്നാൻ 6
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading