യു. എ. ഇ. യു.പി.എഫ് മുഖാവരണങ്ങൾ കൈമാറി

പത്തനംതിട്ട : ദുബായ് യു പി എഫ് ( യുണൈറ്റഡ് പെന്തെക്കോസ്തു ഫെല്ലോഷിപ് )ന്റെ നേതൃത്വത്തിൽ ജില്ലാ യുവജന കമ്മീഷന്റെ സഹകരത്തോടെ നിർമ്മിച്ച മുഖാവരണങ്ങൾ കോന്നി എം. എൽ.എ ജെനീഷ് കുമാർ ഐ.പി.സി സംസ്ഥാന സമിതി അംഗം പാസ്റ്റർ സാം പനച്ചയിലിനു കൈമാറി. സി ജി ഐ കോന്നി സെന്റർ പാസ്റ്റർ ജോസഫ് സാം അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷൈജു മാത്യു, കെ. എബ്രഹാം, അനീഷ്‌, ജോയൽ എന്നിവർ നേതൃത്വം നൽകി.

News Middle Advt Banner

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും സജീവമായി മുന്നിൽ നിൽക്കുന്ന യു പി എഫ്, യു. എ. ഇ ചാപ്റ്റർ പ്രതിസന്ധിയിൽ ആയിരുന്ന പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിന് രണ്ട് ചാർട്ടേർഡ് വിമാനങ്ങൾ ഷാർജ വർഷിപ് സെന്റർ ചെയർമാൻ ഡോ. വിൽ‌സൺ ജോസഫിന്റെ നേതൃത്വത്തിൽ ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കും, കൊച്ചിയിലേക്കും അയക്കുകയുണ്ടായി. ബുദ്ധിമുട്ട് അനുഭവിച്ച പ്രവാസികൾക്കായി യു. എ. ഇ യിൽ ഫുഡ്‌ കിറ്റ് വിതരണവും നടത്തിയതായി യു. പി. എഫ് ഭാരവാഹികൾ പാസ്റ്റർ ജോൺ മാത്യു, ജിബു മാത്യു, രാജൻ എബ്രഹാം എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading