ഇന്നത്തെ ചിന്ത : തേൻ പോലെ മധുരമായ വചനം | ജെ.പി വെണ്ണിക്കുളം

പുസ്തകചുരുൾ തിന്ന യെഹെസ്കേലിനു അതു തേൻ പോലെ മധുരമുള്ള അനുഭവമാണ് നൽകിയതെന്ന് നാം വായിക്കുന്നു. ഈ ചുരുളിൽ ഉണ്ടായിരുന്നത് വിലാപവും സങ്കടവും കഷ്ടവും നിറഞ്ഞ സന്ദേശമായിരുന്നുവല്ലോ. ദൈവവചനം ആസ്വദിക്കുന്ന ഓരോ വ്യക്തിക്കും അതു മധുരമാണ്. അതിനായി നാം വചനം കണ്ടെത്തി ഭക്ഷിക്കേണ്ടതുണ്ട്. “തിരുവചനം എന്റെ അണ്ണാക്കിന്‌ എത്ര മധുരം” എന്നു സങ്കീ. 119:103ൽ നാം വായിക്കുന്നുണ്ടല്ലോ.ദൈവദൂതൻ യോഹന്നാന് നൽകിയ ചെറുപുസ്തകം അവൻ ഭക്ഷിച്ചപ്പോൾ തന്റെ വായ്ക്കു അതു മധുരമായി എന്നു വെളിപ്പാട് 10:10ൽ കാണാം.പ്രിയരെ, ഒരു ദൈവപൈതലിന് മാത്രമേ വചനം ഇത്തരത്തിൽ മധുരമാകയുള്ളൂ.

ധ്യാനം: യെഹെസ്കേൽ 3
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.