ഇന്നത്തെ ചിന്ത : സമാധാനം ലഭിച്ചവർ ചിന്തിക്കേണ്ടത് |ജെ.പി വെണ്ണിക്കുളം

ക്രിസ്തുവിലൂടെയുള്ള സമാധാനം ലഭിച്ച ഓരോ വ്യക്തിയും ചിന്തിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. അവയിൽ 8 കാര്യങ്ങൾ ഫിലിപ്യ ലേഖനത്തിൽ കാണുന്നു.
1. സത്യമായവ- വ്യാജം കലരാത്ത ആത്മീയത
2. ഘനമായവ-കാര്യഗൗരവം
3.നീതിയായവ-ദൈവത്തിനും മനുഷ്യനും മുന്നിൽ നീതിയും നേരും
4.നിർമ്മലമായവ-ദൈവസന്നിധിയിൽ എപ്പോഴും ഉണ്ടായിരിക്കേണ്ട നിർമ്മലത
5.രമ്യമായവ-ഗ്രീക്കിൽ പ്രിയങ്കരമായത് എന്നു ഉദ്ദേശിക്കുന്നു
6.സൽകീർത്തിയായവ- സംഭാഷണത്തിൽ ഇമ്പകരം
7.സൽഗുണമായവ-ഭക്തിയും ധാർമ്മികതയും ഒത്തുചേർന്നു പോകുക
8. പുകഴ്ചയായവ-ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നും ലഭിക്കുന്ന മാനം

മുകളിൽ പറഞ്ഞവയിൽ നാം എന്തു അറിയുന്നു എന്നതിനെക്കാൾ എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം. അതിനാൽ ക്രിസ്തീയ ജീവിതത്തെ നിസ്സാരമായി കാണരുത്.

ധ്യാനം: ഫിലിപ്യർ 4
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.