കവിത: രക്ഷ | ഓമന സജി

1. കേട്ടുമരവിച്ചൊരു രക്ഷാമാർഗ്ഗം
കേട്ടില്ലെന്നു നടിക്കരുതേ
കർത്തൻ വാനിൽ വന്നുകഴിഞ്ഞാൽ
പിന്നെകേട്ടിട്ടെന്തു ഫലം

post watermark60x60

2. ഇരുട്ടിൽ തപ്പിനടപ്പോരേ
ഒരുതിരിവെട്ടം കൊതിപ്പോരേ
തരിമ്പും കിട്ടാതാശ വെടിയും
നിനക്കായുണ്ടൊരു കരുണാതീരം

3. ചങ്കുപിളർന്നു തന്നൊരു ചോരയിൽ
ഉരുകിയൊഴുകുമാ പാപപ്പിഴകൾ
നിന്ദകളെല്ലാം വന്ദ്യമതാക്കും
തോരുമാറാക്കുമീ മിഴിയോരം

Download Our Android App | iOS App

4. അരങ്ങിലും തിരശ്ശീലക്കുള്ളിലും
അതിനപ്പുറമൊരതിരില്ലാക്കാലോം
കരുതാമെന്നുര ചെയ്തോൻ
കാക്കും നിന്നെയൊരാമയമെന്യേ

5. അരുണൻ വാനിലുദിച്ചീടാൻ
കാലമിന്നേറ്റമരികിലായ്
അരുണനമർന്നു കഴിഞ്ഞീടിൽ
ഉദിക്കുമൊരപരൻ ഇപ്പാരിൽ

6. തകർക്കും തച്ചുടക്കുമൊരു
കരുണയിൻ തരിയുമില്ലാത്തോൻ
കൊതിക്കും മരണമെന്നാലും
മാറിടുമതുമൊരു മാരീചനെപ്പോൽ

7. ഇന്നുകരഞ്ഞു വിതച്ചീടിൽ
വിത്തുകളെല്ലാം കതിരാക്കാം
ഇന്നുവിതക്കാൻ മുതിരായ്കിൽ
കരയാൻ കാലമടുത്തേ പോയ്

8. അരുണൻ തൻ കതിരൊളിയിൽ
കതിരെല്ലാമന്നു തെളിഞ്ഞീടും
പതിരെല്ലാമന്നു കരിഞ്ഞീടും
കരിയുമ്പോൾ കരഞ്ഞിട്ടെന്തു ഫലം

൯ .കേട്ടുമരവിച്ചൊരു രക്ഷാമാർഗ്ഗം
കേട്ടില്ലെന്നു നടിക്കരുതേ
വിരവിൽ കാന്തൻ വന്നുകഴിഞ്ഞാൽ
പിന്നെകേട്ടിട്ടെന്തുഫലം

ഓമന സജി

-ADVERTISEMENT-

You might also like