ചിന്താ ശകലം: ജന്മദിവസത്തെ ശപിച്ചവന്‍! | സാജോ കൊച്ചുപറമ്പിൽ

ദേഹമാസകലം വൃണം ബാധിച്ച ഒരുവന്‍ എന്റെ അരികില്‍ വന്നിരുന്നു .
അയാളുടെ ശരീരത്തിലെ വൃണങ്ങളും അതില്‍ നിന്നുള്ള രൂക്ഷഗന്ധവും മൂലം എനിക്ക് അവിടെ നിന്നും എണീറ്റ് ഓടുവാന്‍ തോന്നി ,
ഞാന്‍ എണീക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ചു കഴിയുന്നില്ല കൈകാലുകള്‍ ചലിക്കുന്നില്ല ചേതനയറ്റ ശരീരമായി ഞാന്‍ അയാളെ നോക്കി കിടന്നു.

ഒരു ഓട്ടു കഷ്ണത്താല്‍ അയാളാ വൃണങ്ങളെ ചുരണ്ടുന്നു,
ഉച്ചിമുതല്‍ ഉള്ളം കാലുവരെ വ്യാപിച്ച വൃണങ്ങള്‍ ആ ശരീരത്തെ വല്ലാണ്ടു വിരൂപമാക്കി തീര്‍ത്തിരിക്കുന്നു,
സുന്ദരമായി ഞാന്‍ കണ്ടത് അയാളുടെ കണ്ണുകളായിരുന്നു ,
അതി തീഷ്ണമായി ജ്വലിക്കുന്ന കണ്ണുകള്‍ .

അയാളാ കരങ്ങള്‍ കൊണ്ടെന്നെ തോട്ടു,
കുതറി മാറാന്‍ ഞാന്‍ ആവുന്നെ നോക്കി,
അലറി കൂവാന്‍ എന്റെ നാവുകള്‍ വെമ്പല്‍ കൊണ്ടു,
നിരാശയായിരുന്നു ഫലം ഞാന്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു,
ആ ശരീരം ഇനി എനിക്കു കാണെണ്ട,
ആ ശബ്ദം കേള്‍ക്കെണ്ടാ ,
പക്ഷെ കണ്ണടച്ച് ഇരുട്ടാക്കാനല്ലെ കഴിയു …
ആ ശബ്ദവും ഗന്ധവും എന്നെ വേട്ടയാടി.. അയാളെന്നെ സ്നേഹത്താല്‍ തലോടി ,
ആ തലോടലില്‍ ഇറ്റു സ്നേഹം പോലും എനിക്കു തോന്നിയില്ല,
അയാളോട് അടങ്ങാത്ത വെറുപ്പു തോന്നിയ നിമിഷം .
അയാള്‍ എന്റെ കരങ്ങളെ തന്റെ നെഞ്ചോടു ചേര്‍ത്തു
എന്നിട്ട് ഒരു ചോദ്യം

കുഞ്ഞെ …മോനെ ….
നീ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ????

പറയാന്‍ നാവു ചലിക്കാത്തതിനാല്‍ ഞാന്‍ തലയാട്ടി ,
അയാള്‍ ചെറിയോരു പുഞ്ചിരിയോടു കൂടി എന്റെ കരത്തെ എന്റെ നെഞ്ചോടു ചേര്‍ത്തു

എന്നെ പോലെ …..
കുഞ്ഞിന് ദൈവത്തെ സ്നേഹിക്കാമോ ???

ഞാന്‍ ചോദിച്ചു ആരെപ്പോലെ ????

” മോനെന്നും മുടങ്ങാതെ വായിക്കുന്ന, എളുപ്പത്തിനു വേണ്ടി വായിച്ചു തള്ളുന്ന സങ്കീര്‍ത്തനങ്ങള്‍ക്കു മുമ്പ് ഞാനുണ്ട്…”

അതും പറഞ്ഞ് അയാള്‍ തിരികെ നടന്നു,
ശരീരമാസകലം തളര്‍ന്നു കിടന്ന
ഞാന്‍ ചിന്തിച്ചു ,

സങ്കീര്‍ത്തനങ്ങള്‍ക്ക് മുമ്പ് ആര് ?????

ഒരു പാട് മെനക്കെടേണ്ടി വന്നില്ലെനിക്ക് “ഈയ്യോബ് ”
എന്ന നാമം അത്ര പരിചിതമായിരുന്നു.

തളര്‍ന്നു കിടന്ന ഞാന്‍ ബലപ്പെട്ടു നാലുപാടും പരതി ആ രൂപം പിന്നെ ഞാന്‍ കണ്ടില്ല ,
പക്ഷെ ആ ശബ്ദം എന്നെ വേട്ടയാടി

ഈയ്യോബിനെ പോലെ നീ ദൈവത്തെ സ്നേഹിക്കുന്നുവോ??????

ആ വൃണം പിടിച്ച ശരീരവും അതിലെ ഗന്ധവും പോലും എന്നെ വേട്ടയാടിയെങ്കില്‍
ആ വേദന എന്തായിരിക്കും?????
തലയ്ക്കകത്ത് ഇരുളുകയറിയ നിമിഷം.
ഞാന്‍ ഓടി ബൈബിള്‍ തുറന്നു ,
ഈയ്യോബിന്റെ പുസ്തകം എടുത്തു അത് ഇങ്ങനെ എഴുതിയിരിക്കുന്നു…

“ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.”

സാജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.