കവിത: സമ്പത്തും ജീവനും | പാ. ജോണി വിലങ്ങറ

ഏക്കറോടേക്കറുകൂട്ടി ഞാനെത്രയോ
ഏക്കറിന്നാധാരം കൂട്ടിവെച്ചു.

ചുറ്റോടുചുറ്റെ നിയ്ക്കൊന്നെത്തിപ്പറ്റുവാൻ
പറ്റാതെ കാറൊന്നിൽ ചുറ്റടിച്ചു.

കാറീന്നിറങ്ങിയൊന്നാറടി നീങ്ങുവാൻ
ആവാതെ ഞാനതിൽ ചാരിനിന്നു.

ചുറ്റോടു ചുറ്റൊന്നു ഉറ്റുനോക്കിയോരെൻ
ചിത്തത്തിനേറ്റവും ഹർഷമായി.

പെപ്പറും കാപ്പിയുമേലവും തെങ്ങിന്റെ
മണ്ടയും കായിച്ചു നൂറുമേനി.

ഹാഹായിതെല്ലാമെയെന്തു ചെയ്തീടുമോ?
ഞാൻ തന്നെയെന്നോടു ചൊല്ലിടുന്നു.

ഏറിയോരാണ്ടുകൾക്കുള്ളതെല്ലാമുണ്ടു
കൂട്ടിവെപ്പാൻ സ്ഥലം വേറെ വേണം.

ഉള്ള കളപ്പുര വെട്ടിപ്പൊളിച്ചു ഞാൻ
കെട്ടിപ്പണിതിടുമേറ്റമതിൽ.

എന്നിട്ടു കൂട്ടിവെച്ചേറേയൊരാണ്ടുകൾ
ജീവിച്ചു തിന്നുകുടിച്ചിടും ഞാൻ.

ആ രാത്രിയെന്നോടു ദൈവം പറഞ്ഞതു
മൂഢാനീ ഈ രാത്രി ചത്തുപോകും.

ആർക്കുമൊരുപ്പിനുപകാരമില്ലാതെ
കുട്ടിവെച്ചതു പിന്നാർക്കായീടും?

ദൈവ വിഷയമായ് സമ്പന്നനാകാത്ത
ഭൂവിലെസമ്പന്നനോടു തന്നെ.

കർത്താവു ചൊല്ലിയോരീക്കഥ പാടണം
എന്നും പ്രദോഷത്തിൻ ഗീതമായി.

പാസ്റ്റർ ജോണി വിലങ്ങറ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading