കവിത: നിത്യമായ സ്നേഹം| മിലൻജോബി, അബുദാബി
നാഥൻ വന്നിടാൻ സമയമായ്
ജീവിക്കാം ആ നല്ല നാഥനായ്
എത്തിടാം ആ നൽനാട്ടിൽ
മറന്നിടു ലോകത്തിനായുള്ള ചിന്തകൾ

എനിക്കു നിൻ സ്നേഹം മതിയേ നാഥാ
ആശ്രയിക്കുന്നിലൊന്നിലും ഈ പാരിൽ
അനവധിധനത്തിലും എത്രയോശ്രേഷ്ഠം
നിൻ അദൃശ്യമാം കരുതൽ പ്രിയനേ
വ്യർഥമാണല്ലോ നിൻ ജീവിതം
ലോകസ്നേഹത്തിനായുള്ള വാഞ്ഛയോ
തന്നിടുമേ വേദനകൾ നിനക്കായ്
അനുഭവിക്കു നിൻ സൃഷ്ടാവിൻ സ്നേഹം
ലോകം തരുന്നതിനേക്കാൾ മഹൽസ്നേഹം
Download Our Android App | iOS App
പാരിന്റെ സ്നേഹം വെയ്ക്കും പരിധികൾ
താതന്റെ സ്നേഹമോ പരിധികൾക്ക് അതീതമായ്
നിൻ പാപങ്ങൾ പോക്കി ആരുള്ളു സ്നേഹിപ്പാൻ
സാധ്യമല്ലാർക്കുമേ ഈ മരുഭൂമിയിൽ
രുചിച്ചറിയൂ ആ നൽസ്നേഹം
പകരുമെ ആശ്വാസം നിൻഹൃദയത്തിൽ എന്നുമേ.
മിലൻജോബി , അബുദാബി ,യു.എ.ഇ