ലേഖനം: വിവേകമുള്ള സുന്ദരി | ജിജി പ്രമോദ്

സ്ത്രീ ഇല്ലാതെ ഒരു കുടുംബം പൂർണ്ണ മാകുന്നില്ല എന്ന വസ്‌തുത ഏവരും അംഗീകരിക്കുന്നതുപോലെ തന്നെ പ്രാധാന്യ മേറിയ വിഷയമാണ് വിവേകമില്ലാത്ത സ്ത്രീ കുടുംബം താറുമാറാക്കുന്നു എന്നുള്ളസത്യവും

“വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തി പോലെ” (സദൃ11:22),
“സ്ത്രീ കളിൽ ജ്ഞാനമുള്ളവൾ വീട്‌പണിയുന്നു..,(സാദൃ 14:1).

വർത്തമാനസമൂഹത്തിൽ സുന്ദരികളായ അനേക സ്ത്രീകളുടെയും വിവേകശൂന്യമായ പ്രവർത്തികൾ അവരുടെ കുടുംബ ജീവിതത്തെ പ്രതികൂലമായിബാധിക്കുകയും ,ഒപ്പംസമൂഹത്തിൽ മാന്യത നഷ്ടപ്പെട്ട്, കുഞ്ഞുങ്ങളുടെഭാവിനഷ്ടപ്പെട്ട് ,ലജ്ജിതരായി ജീവിക്കേണ്ടി വരികയും ചെയ്യുന്നു. മറ്റുചിലർ മാനക്കേട് മൂലം ആത്‍മഹത്യ ചെയ്യുന്നു.

സ്ത്രീയുടെ കരങ്ങളിൽ സുരക്ഷിതമായിരുന്ന സ്വന്തകുടുംബം, വിവേക ശൂന്യമായ അവളുടെ പ്രവർത്തികൾ മുഖാന്തിരം തകർക്കപ്പെടുന്നു.
ഭർത്താക്കന്മാർ മുഖാന്തിരം തകർന്ന കുടുംബങ്ങളുടെ എണ്ണവും തീരെ കുറവല്ല എന്നത്‌ മറ്റൊരു സത്യം.
വിശുദ്ധ വേദപുസ്തകം , “അബീഗയിൽ”എന്ന ലാവണ്യവും വിവേകവും ഒത്തിണങ്ങിയ ഒരു ഉത്തമയായ സ്‌ത്രീയെ നമുക്ക്‌ കാട്ടി തരുന്നുണ്ട്.
അവൾ സൗന്ദര്യം ഉള്ളവളും താഴ്മയുള്ളവളും
ബുദ്ധിമതിയും ദയാലുവും ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻകഴിയും. അവളുടെ ഭർത്താവ് നാബാൽ നിഷ്ഠൂൻരനും , ദുഷ്കർമിയും,ധനികനും ആയിരുന്നു. അവളുടെ തക്ക സമയത്തുള്ള ബുദ്ധിപരമായ പ്രവൃത്തി മൂലം ഒരു യുദ്ധം ഒഴിവായി പോകുന്നത് നമുക്ക് കാണുവാൻ കഴിയുന്നു.
“ലേയ” അവൾക്ക് സൗന്ദര്യം കുറഞ്ഞു പോയതിന്റെ പേരിൽ തന്റെ ഭർത്താവിൽ നിന്നുപോലും അവഗണന ഏറ്റു വാങ്ങേണ്ടി വന്നവളായിരുന്നു. എന്നാൽ എപ്പോഴും അവൾ തന്റെ ആശ്രയം യഹോവയിങ്കൽ വെച്ചിരുന്നു.അതിനാൽ അവളുടെ നിന്ദയെ മാറ്റുവാനായി ദൈവം അവൾക്ക് തലമുറയെ നൽകി മാനിച്ചു.
പ്രിയരേ ഏതു പ്രതികൂലവും വന്നുകൊള്ളട്ടെ , എല്ലാവരാലും കാരണം കൂടാതെ നാം നിന്ദിക്കപ്പെട്ടുകൊള്ളട്ടെ, നമ്മുടെ പ്രത്യാശ യഹോവയിങ്കൽ ആണെങ്കിൽ തീർച്ചയായും നാം മാനിക്കപ്പെടുകതന്നെ ചെയ്യും.

അമ്മായിഅമ്മയെ സ്നേഹിച്ചും, അനുസരിച്ചും ജീവിക്കുന്ന സ്നേഹനിധിയായ രൂത്ത് ഒരു നല്ല മരുമകൾ എങ്ങനെ ആയിരിക്കേണം എന്നു നമുക്ക്‌ കാട്ടിത്തരുമ്പോൾ, സ്വാർത്ഥതായില്ലാതെ മരുമക്കളെ സ്നേഹിക്കുന്ന നല്ലൊരു അമ്മായി അമ്മയുടെ സ്നേഹം നവോമിയിൽ കൂടി നമുക്ക് ദർശിക്കുവാൻ കഴിയുന്നു.

പ്രിയരേ ,പരസ്പരം അല്പം കൂടിക്ഷമകാണിച്ചാൽ,താഴ്മയും ,സ്നേഹവും,വിശ്വസ്തതയും,കാണിച്ചാൽ ഒരു പക്ഷേ ഇന്ന് തകർന്നു കൊണ്ടിരിക്കുന്ന പലകുടുംബ ബന്ധങ്ങളും പഴയതിലും നന്നായി, മനോഹരമായി പണിതെടുക്കുവാൻ കഴിയില്ലേ??.
പുറമെയുള്ള നമ്മുടെ സൗന്ദര്യം നീങ്ങിപോകുന്നതാണ്.അതിന്റെ പേരിൽ ആരെയും അവഹേളിക്കുകയോ , മനസ്സിനെ വൃണപ്പെടുത്തുകയോ ചെയ്യാതിരിക്കുക.
ബുദ്ധി,വിവേകം,ദീർഘക്ഷമ,സ്നേഹം, കരുണ ഇങ്ങനെ നീണ്ടുപോകുന്ന അകമേയുള്ള സൗന്ദര്യം കൊണ്ടാണ്‌ ഒരു സ്ത്രീ യഥാർത്ഥ ത്തിൽ ലാവണ്യവതി ആകുന്നത്.
ഇതൊക്കെയാണ് അവളെ സമൂഹത്തിൽ വ്യത്യസ്തയാക്കുന്നതും.
നല്ലൊരു നാളേക്കായി നമുക്കൊരുങ്ങാം..പ്രത്യാശയുള്ളവരായിരിക്കാം.

ജിജി പ്രമോദ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.