ഫീച്ചര്‍: ജോർജി തോമസ് ഓസ്ട്രേലിയ അഡലൈഡ്യിലെ മലയാളിയായ പൊതുപ്രവർത്തകൻ | തയ്യാറാക്കിയത് – ജിബിന്‍ ഫിലിപ്പ് തടത്തില്‍

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിയിൽ തോമസ് വർഗീസിന്റെയും ജോളി എലിസബത്ത് തോമസിന്റെയും മകനായി ജനിച്ചു.
2008 മാർച്ചിൽ പിതാവും മാതാവും സഹോദരി നീതുവും വിശ്വാസത്തിൽ വന്നെങ്കിലും ഒരിക്കലും തനിക്ക് അത് അംഗീകരിക്കാനായി സാധിച്ചിരുന്നില്ല. എന്നാൽ ജോലി സംബന്ധമായി ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം കോട്ടയം സബ് ജയിൽ ആയി, അവിടെ വച്ച് സുവിശേഷം കേൾക്കുകയും കർത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുകയും അന്നുവരെ താൻ തുടർന്ന് വന്ന രീതികൾ എല്ലാം മാറ്റി പിന്നീടുള്ള ജീവിതം ദൈവഹിതത്തിന് ഏൽപ്പിച്ച് കൊടുക്കുകയും ചെയ്തു. പലസ്ഥലങ്ങളിലായി വിദ്യാഭ്യാസം പൂർത്തീകരിച്ചതിനുശേഷം ഗോവ, അബുദാബി, യുകെ, യുഎസ്എ, സ്ഥലങ്ങളിൽ ചില വർഷങ്ങൾ ജോലിയുടെ അനുബന്ധിച്ച് ആയിരുന്നു. അതിനുശേഷം ഓസ്ട്രേലിയയിലേക്ക് മാറുകയും അഡ്ലെയ്ഡ് എയർപോർട്ടിൽ മാനേജർ ആയിട്ട് സേവനം ചെയ്തു വരുന്നു.

2019 ജനുവരി രണ്ടാം തീയതി തന്റെ മുറിയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ പരിശുദ്ധത്മാവ് തന്നോട് വ്യത്യസ്തമായ രീതിയിൽ സംസാരിച്ചു. “നീ വസ്ത്രമില്ലാത്തവന് വസ്ത്രം കൊടുക്കണം, ആഹാരം ഇല്ലാത്തവന് ആഹാരം കൊടുക്കേണം, കുട്ടികളെ പഠിപ്പിക്കണം”. ഇത് ദൈവ ശബ്ദം ആണ് എന്ന് തിരിച്ചറിഞ്ഞെങ്കിലും പെട്ടന്ന് ഉൾകൊള്ളാൻ സാധിച്ചില്ല. കാരണം തന്നെ കൊണ്ട് എങ്ങനെ ഏതൊക്കെ ചെയ്തെടുക്കാൻ സാധിക്കും എന്നുള്ള ഒരു ചിന്തയായിരുന്നു. എന്നാൽ വീണ്ടും ദൈവാത്മാവ് തന്നോട് സംസാരിച്ചു ഇതിനുള്ള സാമ്പത്തികത്തിനുള്ള വഴിയും പറഞ്ഞു കൊടുത്തു. മറ്റുള്ളവർ ഉപേക്ഷിക്കുന്ന കുപ്പികൾ പറക്കാൻ പോകുക. അതു വിറ്റു കിട്ടുന്ന പണം കൊണ്ട് ഈ പ്രവർത്തനങ്ങൾ ചെയ്യുക എന്നതായിരുന്നു. ഒരിക്കലും തനിക്ക് ഇതൊന്നും പെട്ടന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നെങ്കിലും ദൈവ ശബ്ദം ആണെന്നുള്ള തിരിച്ചറിവ് മൂലം അതുപോലെതന്നെ ചെയ്യുവാനായി തീരുമാനിക്കുകയും ചെയ്തു.

പിറ്റേ ദിവസം മുതൽ രാത്രി താൻ ഒരു ഗാർബേജ് ബിൻ വെച്ചിരിക്കുന്നതിന്റെ അടുക്കൽ ചെന്ന് നോക്കി. ആ സമയം ധാരാളം വണ്ടികൾ അതിലെ പോകുന്നുണ്ടായിരുന്നു. തല ഒരു ഹൂഡി ( hoodie ) കൊണ്ട് മറച്ചു ബോട്ടിൽ പെറുക്കി. ഈ അനുഭവം സഹിക്കാൻ പറ്റാതെ, ഭാര്യയോടും മോളോടും കാര്യങ്ങൾ പറഞ്ഞു .

പിറ്റേ രാത്രി അവർ ഒന്നിച്ചു പോയി. ഗാർബേജ് ബിൻ തുറക്കുന്നതിനു മുൻപ് മകൾ പിതാവിനോട് പറഞ്ഞു നമുക്ക് പ്രാർത്ഥിച്ചു തുറക്കാമെന്ന്. അപ്രകാരം “ദൈവമേ പപ്പക്ക് ധാരാളം ബോട്ടിലുകൾ ലഭിക്കണമേ”എന്ന് മാത്രം മകൾ പ്രാർത്ഥിച്ചു. അതിനു ശേഷം ആ ബിൻ തുറന്നപ്പോൾ കണ്ട കാഴ്ച തന്നെ അത്ഭുതപ്പെടുത്തി. അതു മുഴുവൻ ബോട്ടിലുകൾ ആയിരുന്നു. അന്ന് മുതൽ അവർ ഒന്നിച്ചു വഴിയരികിലും ബീച്ച് സൈഡിൽ കിടക്കുന്ന ബോട്ടിലുകൾ പെറുക്കാൻ തുടങ്ങി .

പലരും കളിയാക്കി. പലരും പറഞ്ഞു – ബോട്ടൽസ് പെറുക്കി എത്ര കാശുണ്ടാക്കും എന്ന്. പക്ഷെ ദൈവം തന്ന ഭാരം ചുമന്നുകൊണ്ട് എല്ലാം മറന്നു ശേഖരിക്കാൻ തുടങ്ങി . അനേകം ഓസ്ട്രേലിയൻ ആൾകാർ പോലും ചോദിച്ചു എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടെല്ലാം തന്നെ ദൈവ സ്നേഹത്തെപ്പറ്റി സംസാരിക്കുവാൻ അവസരങ്ങൾ ലഭിച്ചു. ബിയർ ബോട്ടിലും മിൽക്ക് ബോട്ടിലും ഒക്കെ വണ്ടിയിൽ ഇരുന്നതിന്റെ ദുർഗന്ധം ഭയങ്കരമായിരുന്നു . പക്ഷെ ദൈവം മറ്റുള്ളവരെ കുറിച്ചു തന്ന ഭാരം എല്ലാം മറന്നു ബോട്ടിലുകൾ ശേഖരിക്കാൻ അവർക്ക് ആവേശം ആയി. ജനുവരി മാസം പതിനായിരം ബോട്ടിലുകൾ ശേഖരിച്ചു. അതിൽ നിന്നും ഏകദേശം ആയിരം ഡോളർ ( 1000 AUD) ലഭിച്ചു.

അങ്ങനെ വെസ്റ്റ് ബംഗാളിൽ ഒരു ഗ്രാമത്തിനു മുന്ന് ദിവസം ആഹാരം കൊടുക്കുകയും, കൂട്ടത്തിൽ അവിടെ സുവിശേഷം അറിയിക്കുകയും ചെയ്തു. ഓസ്ട്രേലിയയിൽ സൽവോസ് എന്ന ഓർഗനൈസേഷൻ ഈ പ്രവർത്തനത്തിന് സപ്പോർട്ട് ചെയ്തു.
ഫെബ്രുവരി മാസത്തിൽ ഓസ്ട്രേലിയയിൽ ഒരു കുടുംബത്തിന്റെ മെഡിക്കൽ ബില്ല് കൊടുക്കുവാൻ ഇടയായി. മാർച്ച് മാസത്തിൽ ദൈവം വീണ്ടും സംസാരിക്കുകയും, മുംബൈയിൽ പോകാൻ പറയുകയും ചെയ്തു. താനും തന്റെ സുഹൃത്തായ പാസ്റ്ററും കൂടി ഒരു മീറ്റിംഗ് അവിടെ പ്ലാൻ ചെയ്തു. അതോടൊപ്പം മുംബയിൽ ഒരു ചാരിറ്റി പ്രവർത്തനം ചെയ്യാൻ തീരുമാനിച്ചു . അവിടെ ഉള്ളവരോട് തനിക്ക് ലഭിച്ച കാഴ്ചപ്പാടിനെ കുറിച്ചു സംസാരിക്കുകയും അനേകം പേർ തന്റെ ഭാരം ഏറ്റെടുത്തു. മുംബയിൽ താനെ ( Thane ) എന്ന് പറയുന്ന സ്ഥലത്തെ ഒരു ചേരി സന്ദർശിക്കുക യും,അവിടുത്തെ അവസ്ഥ വല്ലാതെ സ്പർശിക്കുകയും ചെയ്തു. കുട്ടിക്കൾക്കു വസ്ത്രമില്ല, നല്ല ആഹാരം ഇല്ല, എല്ലാവരും കുപ്പിയും പാട്ടയും പെറുക്കിയാണ് ജീവിക്കുന്നത്. അവരെ കണ്ടപ്പോൾ എന്റെ വണ്ടിയിൽ ഞാൻ അനുഭവിക്കുന്ന ദുർഗന്ധം ഒന്നും അല്ല എന്ന് അദ്ദേഹം പറഞ്ഞു. മെയ് മാസത്തിൽ അവിടെ ഒരു ചെറിയ കിൻഡർഗാർട്ടൻ ( KG) തുടങ്ങി. ഓസ്ട്രേലിയായിലുള്ള ഓർഗനൈസേഷനുകളെയും സപ്പോർട്ട് ചെയ്തു .

നവംബറിൽ ഉഗാണ്ട ( Uganda ) എന്ന് ആഫ്രിക്കൻ രാജ്യത്തെ കുറിച്ച് ദൈവം ഇടപെടുകയും തന്റെ സുഹൃത്തുക്കളെ അവിടേക്ക് അയക്കുകയും ചെയ്തു. അവിടെ മുംബൈയ്ക്കാളും അവസ്ഥ മോശമാണ്. അവിടെയും ഈ രണ്ടായിരത്തി ഇരുപതിൽ ( 2020) ഒരു പ്രവർത്തനം തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു .ഡിസംബറിൽ ഡൽഹി ബോർഡർ ആയ ഒരു വില്ലേജിൽ ഇരുന്നൂറു കമ്പിളി( blankets ) വിതരണം ചെയ്തുവെന്ന് ജോർജി തോമസ് പറഞ്ഞു. കൂടാതെ ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ഓസ്ട്രേലിയയിൽ കാട്ടുതീ പിടിച്ചപ്പോൾ നൂറ്റമ്പതു പേർക് ഫ്രീ ഡിന്നർ കൊടുക്കുവാൻ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ദൈവം വിശ്വസ്തൻ . ദൈവസാന്നിധ്യം കൂടെയിരുന്നതിനാൽ നവംബറിൽ പ്രൊജക്റ്റ് ഒരു ഓർഗനൈസേഷൻ ആകുകയും ഡിസംബറിൽ അത് ഒരു ചാരിറ്റി ഓർഗനൈസേഷനായി രൂപം കൊള്ളുകയും ചെയ്തു എന്നും ദൈവദാസൻ സാക്ഷ്യപ്പെടുത്തുന്നു.
The Mustard Seed Family പ്രൊജക്റ്റ് ഇതിലൂടെ കൊറോണയുടെ വ്യാപനം മൂലം പ്രയാസമനുഭവിക്കുന്ന ദൈവദാസൻമാർക്ക് സാമ്പത്തികമായ സഹായങ്ങൾ എത്തിച്ചു നൽകിക്കൊണ്ടിരിക്കുന്നു. അപ്പോൾതന്നെ ഓസ്ട്രേലിയയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരാഴ്ചത്തേക്ക് ഉള്ള ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുവാൻ കഴിഞ്ഞുവെന്നും ജോർജി തോമസ് പറയുന്നു. അപ്പോൾ തന്നെ ലോക്ക് ഡൌൺ ആയതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന നാൽപ്പതിൽപരം ദൈവദാസൻന്മാരെ സഹായിക്കാനും ഇടയായി.

തന്റെ ഭാര്യ മിനു ജോർജിയും മകൾ ഇവാൻലിൻ ജോർജി, മകൻ ഇവാൻ തോമസ് ജോർജി എന്നിവർ തന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നല്കുന്നു.

തയ്യാറാക്കിയത് – ജിബിന്‍ ഫിലിപ്പ് തടത്തില്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.