തെലങ്കാന യിൽ കോവിഡ് പശ്ചാത്തലത്തിൽ,വമ്പൻ സഹായവുമായി ലിബി ബെഞ്ചമിന്റെ നേതൃത്വത്തിൽ മലയാളി സമൂഹം

സാജൻ ജോൺ ജേക്കബ്, ഹൈദരാബാദ്

ഹൈദരാബാദ്: കോൺഫെഡറേഷൻ ഓഫ് തെലങ്കാന രാഷ്ട്ര മലയാളി അസോസിയേഷൻ പ്രസിഡന്റും ,ലോക കേരളാ സഭാ അംഗവു മായ ലിബ്ബി ബഞ്ചമിൻ, കഴിഞ്ഞ പതിനഞ്ച് വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും മലയാളി സമൂഹത്തിന്റെ ഏതൊരാവശ്യങ്ങൾക്കും സഹായമായി മുന്നിൽ നിൽക്കുന്നു.അതിനു പ്രേരകമായത് (മത്തായി സുവിശേഷം 9 :36) ൽ വിവരിക്കുന്ന ക്രിസ്തു വിന്റെ മനസ്സലിവാണ്, ക്രിസ്തു മനോഭാവം (ഫിലിപ്പിയർ 2 : 5) നിലനിർത്തേണ്ട ക്രിസ്തു ശിഷ്യന് ഈ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞിരിക്കാൻ ആവില്ലെന്നുള്ളതാണ് തന്റെ ഭാഷ്യം. കോവിഡ്-19 പ്രതിസന്ധി യിൽ തെലങ്കാന യിൽ കുടുങ്ങിയ മലയാളികൾക്ക് നാട്ടിൽ എത്തുന്നതിന് 69 ഓളം ബസ് സൗകര്യം ക്രമീകരിച്ചു നൽകുകയും,നാലര ലക്ഷത്തിൽ അധികം ആഹാര പദാർത്ഥങ്ങൾ അടങ്ങിയ പാക്കറ്റുകൾ വിതരണം ചെയ്യുന്നതിനും, തൃശ്ശൂർ പുത്തൂർ സ്വദേശിയും, ഇന്ത്യ പെന്തക്കോസ്ത് ദൈവസഭാ അംഗവും ആയ ഈ പെന്തക്കോസ്ത് സഹോദരന്റെ തീവ്രപരിശ്രമ ഫലമാണ്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനു ശേഷം കേരള തെലങ്കാന ബന്ധത്തിന്റെ മുഖ്യകണ്ണിയായിരുന്നു, ഈ സഹോദരൻ, ഹൈദരാബാദിൽ മലയാളികൾക്കായി കേരള ഹൗസ് നിർമാണത്തിനായി ഒരു കോടി രൂപയും, ഒരേക്കർ ഭൂമിയും തെലുങ്കാന സർക്കാരിൽ നിന്നും ലഭ്യമാക്കുന്നതിന്റെ പിൻപിലും തന്റെ സ്വാധീനം ഉണ്ടായിരുന്നു.
ഏതു പ്രവർത്തനങ്ങൾക്കും ക്രിസ്തു വചനങ്ങൾ ആധാരമായിരിക്കണം എന്ന നിർബന്ധവും തനിക്കുണ്ട്.ഏത് ഉദ്യമങ്ങൾക്കും വചനത്തിന്റെ പിൻബലം അന്വഷിക്കുന്ന, ആത്മീക വിഷയങ്ങൾക്കും സാമൂഹിക പ്രതിബന്ധതയിലും മുന്നിൽ നിൽക്കുന്ന ഈ സഹോദരൻ ക്രൈസ്തവ സമൂഹത്തിന് ഒരു മാതൃക തന്നെ.ഡൊണാൾഡ് എന്ന പേരിൽ ഒരു ഹൈസ്‌കൂൾ നടത്തി വരുന്ന ഈ സഹോദരൻ കടുംബമായി ഹൈദരാബാദിൽ ആയിരിക്കുന്നു.

-ADVERTISEMENT-

You might also like