ഇന്നത്തെ ചിന്ത : വേശ്യയ്ക്ക് ലഭിച്ചു വംശാവലിയിൽ സ്ഥാനം | ജെ.പി വെണ്ണിക്കുളം

ദുഷ്ടന്മാരായ യരീഹോ നിവാസികളിൽ നിന്നും ദൈവം അത്ഭുതകരമായി വിടുവിച്ച രാഹാബ് എന്ന വേശ്യയുടെ ചരിത്രം യോശുവായുടെ പുസ്തകത്തിൽ കാണാം.
വേശ്യ എന്നതിന് എബ്രായ ഭാഷയിൽ ദേവദാസി എന്ന അർഥവുമുണ്ട്. പുരാതന കാലങ്ങളിൽ ദേവദാസിമാർ സത്രം സൂക്ഷിപ്പികാരായിരുന്നു എന്നു കാണാം. ഒറ്റുകാരെ രാഹാബ് പാർപ്പിച്ചു എന്നു നാം വായിക്കുന്നുണ്ടല്ലോ.
പാപിനിയായിരുന്ന ഈ സ്ത്രീക്ക് ലഭിച്ച രക്ഷ വലുതായിരുന്നു. ഏതു ദുഷ്ടനും ദൈവത്തിങ്കലേക്കു തിരിഞ്ഞാൽ അവർക്ക് രക്ഷയ്ക്ക് വകയുണ്ട് എന്ന സന്ദേശമാണ് ഇവിടെ ലഭിക്കുന്നത്. ഇവിടെ നാം കാണേണ്ടത് രാഹാബിന്റെ വിശ്വാസമാണ്. അതുമൂലം ബൈബിളിൽ അവൾക്കു ഉന്നതമായ സ്ഥാനമാണ് ലഭിച്ചത്. കാലേബിന്റെ ബന്ധുവായിരുന്ന സൽമോൻ അവളെ വിവാഹം ചെയ്തിരുന്നു. പിന്നീട് ബോവസ്, ദാവീദ്, യേശുക്രിസ്തു എന്ന വംശാവലിയിൽ അവൾ സ്ഥാനം പിടിച്ചു (രൂത്തു 4:20; മത്തായി 1:6). യാക്കോബിന്റെ ലേഖനത്തിലും (2:25), എബ്രായ ലേഖനത്തിലും (11:31) രാഹാബിനെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്.

വേദ ഭാഗം: യോശുവ 2
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.