കവിത: ധീര ജവാൻ | ബിബി സജി, ബഹ്‌റൈൻ

ഈ ത്രിവർണ പതാകയിൽ
എന്നെ പുതപ്പിച്ചു
രാജ്യ സ്നേഹത്തിന്റെ
ഒരായിരം കണ്ണീർ പൂക്കൾ
വിതറി യാത്രയാക്കുന്നോരീനേരത്ത്
ദേശമേ നീ തേങ്ങരുത്…

ഇരമ്പിയാർക്കുന്ന സങ്കടത്തീരത്തു വിതുമ്പലൊതുക്കുവാൻ കഴിയാതെ നിൽക്കുമെൻ അച്ഛനോടും,
ഏക പ്രതീക്ഷയും
കൈവിട്ടു പോയെന്നു
അലറിക്കരയുന്ന
അമ്മയോടും,
ഉള്ളിലൊരു നോവിന്റെ
മഹാ സാഗരത്തിലെ
കണ്ണുനീർ കുടിച്ചു വറ്റിച്ചൊരെൻ
പ്രാണ പ്രേയസിയോടും
ഒരു വാക്കിൽ
വിട പറയട്ടെ ഞാൻ…..

വെടിയുണ്ട എൻ നേർക്കു
പാഞ്ഞു വരുമ്പോഴും
അവ പലവുരു വന്നെന്റെ നെഞ്ചു തുളച്ചപ്പോഴും
മഞ്ഞിന്റെ മടിയിലേക്കെന്റെയീ
മരവിച്ച ദേഹം ഞാൻ
വിട്ടുകൊടുത്തപ്പോഴും….
പതറാതെ നിന്നു ഞാൻ
എൻ ജന്മ നാടിന്റെ
ഉജ്ജ്വല പൈതൃകം സൂക്ഷിച്ചു
അതു തന്നെയെന്റെ പുണ്യം…

ഇനി ഞാൻ വിശ്രമിക്കട്ടെ
ഇവിടെ ഈ മണ്ണിൽ
എൻ ജീവനെ ദാനം കൊടുത്തു
ഞാൻ വാങ്ങിയ മണ്ണിൽ…..

ബിബി സജി, ബഹ്‌റൈൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.