ലേഖനം: ജനിച്ച ദിവസം | ജിജോ ജോസഫ്, ലിവർപൂൾ, യുക്കെ

ലോകത്തിൽ ഒരു മനുഷ്യൻ ജനിച്ച ദിനവും, അവൻ ദൈവത്തിൽ നിന്നും ജനിച്ചദിനവും……….
ദൈവമക്കളെ സംബന്ധിച്ചു രണ്ടു ദിനവും പ്രധാനം ആണ്.പക്ഷെ ദൈവത്തിൽ നിന്നും ജനിച്ച ദിനം അതിപ്രധാനം ആണ്. രണ്ടും ദൈവത്തിന്റെ പദ്ധതിയിൽ ഉള്ള കാര്യം ആണ്. ലോകത്തിൽ നമ്മുടെ മാതാപിതാക്കളിലുടെ ജനിക്കാനും, ശേഷം ദൈവത്തിൽ ജനിക്കാനും ദൈവം ആണ് ഇടവരുത്തിയത്. അത് ദൈവ കൃപ ആണ് . ദൈവ വചനത്തിൽ പറയുന്നു എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയകരവും എന്നെ സൃഷ്ടിച്ചിരിക്കുന്നു (സങ്കീർത്തനങ്ങൾ 139:13-14)
ലോകത്തിൽ മനുഷ്യർ ജനിച്ച ദിനത്തിന് വളരെ പ്രാധാന്യംനൽകുന്നുണ്ട്..ഈ ദിനം ആഘോഷിക്കാൻ എല്ലാവർക്കും വളരെ സന്തോഷവും ആണ്.
പക്ഷെ ഞാൻ മനസ്സിൽ ആക്കുന്നത് ദൈവമക്കളായ നമുക്ക് ഈ ദിനം നമുക്ക് ജന്മം നൽകിയ മാതാപിതാക്കളെ ഓർക്കുവാനും, സഹോദരങ്ങൾക്ക്, മറ്റുള്ളവർക്ക് നന്ദി പറയുവാനും അവസരമുണ്ട്. അതിൽ എല്ലാത്തിലും ഉപരി ദൈവത്തോട് നന്ദിപറയുവാനും,നമ്മെ സൃഷ്ടിച്ചാക്കിയ ദൈവത്തിന്റെ സ്നേഹം ഓർക്കുവാനും കഴിയണം.. മുമ്പോട്ടു ദൈവം നൽകുന്ന സമയങ്ങൾ വിശ്വസ്തരായി ജീവിക്കണം..
?എന്നാൽ ദൈവം നമുക്ക് ഈ ലോകത്തിലെ ജീവിതത്തിനേക്കാളും ശ്രേഷ്ഠവും, ശാശ്വതവും ആയ ഒരു ജീവിതം സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പം ഒരുക്കിയിരിക്കുന്നു. നമ്മുടെ പാപങ്ങളെ പോക്കി അവിടേക്കു പ്രവേശിപ്പിച്ച അല്ലെങ്കിൽ ആരംഭം കുറിച്ച ഒരു ദിനം ദൈവമക്കളുടെ ജീവിതത്തിൽ ഉണ്ട്. ദൈവകൃപയാൽ ആത്മാവിൽ ജനിച്ച ദിനം. ദൈവത്തിൽ നിന്നും ജനിച്ചു ദൈവത്തിന്റെ മക്കളായ ആ ദിനം.യേശുക്രിസ്തുവിൽ വിശ്വസിച്ചു ജലത്തിൽ സ്നാനം ചെയ്ത് പുറമെയും അത് ലോകത്തോട് വിളിച്ചു പറഞ്ഞു. അതാണ് ദൈവമക്കളുടെ ജീവിതത്തിലെ അതിപ്രധാന ദിനം?അതുകൊണ്ട് നമ്മൾ എത്ര അധികം ദൈവത്തോട് നന്ദിയുള്ളവർ ആകണം.എത്ര അധികം സന്തോഷിക്കണം..നമ്മുടെ ഈ ജീവിതം കൊണ്ട് ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും തീരുകയില്ല..

ദൈവ വചനത്തിൽ പറയുന്നു തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആയി നിൽക്കേണ്ടതിനു ലോകസ്ഥാപനത്തിനുമുമ്പേ നമ്മെ ക്രിസ്തുയേശുവിൽ തിരഞ്ഞെടുത്തു (എഫെസ്യർ 1:4)
അങ്ങനെ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ ക്രിസ്തുയേശുവിൽ കണ്ട ദൈവം
നമുക്ക് ലോകത്തിൽ ജന്മം നൽകി ദൈവത്തിന്റെ സമയത്ത് നമ്മെ കൃപയാൽ ദൈവത്തിൽ നിന്നും വീണ്ടും ജനിപ്പിച്ചു.നാം ദൈവ വചനം പഠിക്കുമ്പോൾ,
“അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത് ” (യോഹന്നാൻ 1:12- 13). “നാം ദൈവത്തിൽ നിന്ന് ജനിച്ചു”(1യോഹന്നാൻ 3:9).,
“ജീവനുള്ളതും, നിലനിൽക്കുന്നതും ആയ ദൈവവചനത്തിൽ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു”(1പത്രോസ് 1:23)., “സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു (യാക്കോബ് 1:18).,
ക്രിസ്തു നമ്മളിൽ ജീവിക്കുന്നു”(ഗലാത്യർ 2:20, റോമർ 6:8).

ദൈവമക്കൾ ദൈവാത്മാവിനെ അനുസരിച്ചുള്ള ഒരു വിശ്വാസജീവിതം ആണ് നയിക്കേണ്ടത്.അങ്ങനെ ക്രിസ്തു എന്ന തലയോളം സകലത്തിലും വളരണം (എഫെസ്യർ4:15), മാത്രമല്ല ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുൻനിയമിച്ചിരിക്കുന്നു. (റോമർ 8:29)
അങ്ങനെയുള്ള ദൈവമക്കൾ യേശുക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നെ കാണേണ്ടതാകകൊണ്ട് അവനോടു സദൃശ്യന്മാർ ആകും.അവനിൽ ഈ പ്രത്യാശയുള്ളവർ എല്ലാം അവൻ നിർമലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമലീകരിക്കുന്നു (1യോഹന്നാൻ 3:2-3). എത്ര വലിയ പ്രത്യാശയാൽ നമ്മെ നിറച്ചിരിക്കുന്നു. ദൈവമക്കൾ ഈ ലോകത്തിലുള്ള മറ്റെല്ലാ ദിനത്തെക്കാളും പ്രത്യാശയോട് കാത്തിരിക്കേണ്ടത് ആ ദിനം ആണ്
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.. ആമേൻ..

ജിജോ ജോസഫ്, ലിവർപൂൾ, യുക്കെ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.