ആരോഗ്യം : ശ്വാസകോശത്തെ സംരക്ഷിക്കാൻ | ഡൈബി സ്റ്റാൻലി

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിക്കുന്ന ആളുകളുടെ എണ്ണം പ്രതിവർഷം വർദ്ധിച്ചുവരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കാരണം മരണം സംഭവിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യ മുൻ നിരയിലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

അന്തരീക്ഷ മലിനീകരണവും കൃത്യതയില്ലാത്ത ജീവിത ശൈലികളുമാണ് ഇതിന് പ്രധാന കാരണമാവുന്നത്. ഇത്തരം കാര്യങ്ങൾ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ശ്വാസ തടസത്തിനും അതുവഴി മറ്റ് പല രോഗങ്ങൾക്കും ഇടയാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തെ ആസ്ത്മ രോഗികളിൽ 10 ശതമാനം ഇന്ത്യയിലാണ്.

ആരോഗ്യകരമായ ജീവിതശൈലി പുലർത്തുന്നതിലൂടെ നല്ലൊരു പരിധിവരെ മരുന്നുകൾക്കും ആശുപത്രി വാസത്തിനും വിട പറയാവുന്നതാണ്. ഇന്ന് നമുക്ക് ഉണ്ടാവുന്ന പല രോഗങ്ങൾക്കും കാരണം ആരോഗ്യകരമല്ലാത്ത ജീവിതശൈലിയാണ്. ശ്വാസകോശത്തിനു ആവശ്യമായ ചില പൊടിക്കൈകൾ ഇവിടെ പറയട്ടെ.

1) തുളസി

ധാരാളം ഔഷധഗുണങ്ങളുള്ള തുളസി നിരവധി ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നുണ്ട്. ചുമ ജലദോഷം ആസ്ത്മ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ തടയാൻ തുളസി ഫലപ്രദമായ മരുന്നാണ്. തുളസി ചായയിൽ ചേർത്തും നേരിട്ടും കഴിക്കാവുന്നതാണ്.

2) ബ്രൊക്കോളി

ഔഷധഗുണങ്ങളുള്ള പച്ചക്കറികളിൽ ബ്രൊക്കോളിക്ക് വളരെ പ്രധാന സ്ഥാനമാണുള്ളത്. ബ്രോക്കോളി സൾഫോറാഫെയ്നിന്റെ ഉറവിടമാണെന്നാണ് പറയുന്നത്. ഇതിന്
ക്യാൻസറിനെ പ്രതിരോധിക്കുന്ന ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളും ഉണ്ട്. SFN ശ്വാസകോശ ക്യാൻസർ , വയറിലുണ്ടാവുന്ന ക്യാൻസർ ബ്രെസ്റ്റ് ക്യാൻസർ എന്നിവയെ തടുക്കുന്നു.

3) ചീര

ചീരയിലും മറ്റ് ഇലക്കറികളിലും ധാരാളം വിറ്റാമിനുകളും മിനറൽസും ഉണ്ട്. ചീരയിൽ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ രോഗത്തെ പ്രതിരോധിക്കും

4) ആപ്പിൾ

ആപ്പിളിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ആപ്പിളിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മ, ക്യാൻസർ, ഇൻഫ്ലാമേഷൻ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി ധാരാളം അസുഖങ്ങൾക്ക് നല്ലതാണ്.

5) മീൻ

മത്തി, അയല, കരിമീൻ, തുടങ്ങി മാംസളമായ മീനുകളിൾ ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇതിനെ PUFAകൾ അല്ലെങ്കിൽ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നു പറയുന്നു. PUFA ക്യാൻസർ നെയും, ഹൃദയ സംബന്ധമായ രോഗങ്ങളെയും തടയാൻ സഹായിക്കുന്നു. കൂടാതെ ഇതിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡേറ്റീവ് ഗുണങ്ങളും ഉണ്ട്.

6) വെളുത്തുള്ളി

നമ്മുടെ കറികളിലെ അഭിവാജ്യഘടകങ്ങളിൽ ഒന്നായ വെളുത്തുള്ളി പണ്ട് മുതൽ തന്നെ ആരോഗ്യ സംരക്ഷണത്തിനും രുചിക്കുമായി ഉപയോഗിച്ചു വരുന്നു. രോഗപ്രതിരോഗ ശക്തി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും ദഹന പ്രക്രിയ സുഖമമാക്കാനും വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഫൈറ്റോ ന്യൂട്രിയന്റാണ് അല്ലിസിൻ ഇതിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്. ഇതിന് കാൻസറിനേയും രക്തസമ്മർദ്ദത്തെയും ചെറുക്കാനുള്ള കഴിവുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരിലും ശ്വാസകോശ ക്യാൻസർ ഉള്ളവരിലും നടത്തിയ പഠനങ്ങളിൽ, വെളുത്തുള്ളിയുടെ ഉപയോഗം പോസിറ്റീവ് ഗുണങ്ങൾ നൽകുന്നുവെന്നാണ് പറയുന്നത്.

7) ഇഞ്ചി

സുഗന്ധ വ്യഞ്ജനമായ ഇഞ്ചിയുടെ ഗുണങ്ങൾ നമുക്ക് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ല, ആഹാരത്തിൽ ചേർക്കുന്നതിനോടോപ്പം അടുക്കള വൈദ്യമായും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചെറോൾ എന്ന ആന്റി ഓക്സിഡന്റ് തൊണ്ടയിലേയും ശ്വാസ നാളിയിലേയും അണുബാധ തടയാൻ സഹായിക്കുന്നു. ദിവസേനയുള്ള ഭക്ഷണങ്ങളിലും ചായയിലും ജ്യൂസിലുമെല്ലാം ജിഞ്ചർ ചേർത്ത് കഴിക്കുന്നത് പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നു. ആസ്ത്മ, ജലദോഷം, മൈഗ്രൈൻ, ഹൈപ്പർടെൻഷൻ എന്നിവ തടയാൻ ജിഞ്ചെറോൾ സഹായിക്കുന്നു.

8) ഭക്ഷണക്രമം പാലിക്കുക

ഭക്ഷണക്രമത്തിലൂടെ ധാരാളം രോഗങ്ങളെ പടിക്ക് പുറത്ത് നിർത്താവുന്നതാണ്. ഔഷധഗുണമുള്ളതും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുക. ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. മുകളിൽ പറഞ്ഞ ഭക്ഷണ സാധങ്ങൾ പോലുള്ളവ ദിവസേനയുള്ള ആഹാര രീതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

ഡൈബി സ്റ്റാൻലി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.