ലേഖനം: ഭക്തന്റെ ഉയർച്ചയും, താഴ്ചയും, വീഴ്ചയും ദൈവമഹത്വത്തിനു | ബ്ലെസ്സൺ ജോൺ

ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തിൽ സൃഷ്ടിച്ചു എന്ന് പറയുമ്പോൾ അതിനു ദൈവത്തിനു പ്രത്യേകമായ പദ്ധതികൾ ഉണ്ടായിരുന്നു, അല്ലെങ്കിൽ ദൈവ മഹത്വം മനുഷ്യനിലൂടെ അല്ലെങ്കിൽ മനുഷ്യനിൽ പ്രതിഫലിക്കേണ്ടതാകുന്നു എന്നും അത് അർത്ഥമാക്കുന്നു.

post watermark60x60

അങ്ങനെയെങ്കിൽ നമ്മുടെ ജീവിതത്തിന്റേതായ സത്യം അല്ലെങ്കിൽ നമ്മുടെ ജീവിത സാഫല്യം നാം ദൈവത്തിന്റെ മഹത്വത്തിനായി നിൽക്കുക എന്നതാകുന്നു. നമ്മുടെതാകുന്ന ജീവിതങ്ങളെ ശോധന ചെയ്‌താൽ ഒരു അനന്യാസിനെയും സഫിറായയെയും ഒക്കെയും നമ്മുക്ക് നമ്മുടെ ജീവിതത്തിൽ കാണുവാൻ കഴിയും.
ചില കാര്യങ്ങൾ മാറ്റിവയ്ച്ചു നാം വിശ്വാസ ജീവിതത്തിൽ ആകുന്നു എങ്കിൽ ഒരു വലിയ അപകടം നമ്മുടെ മുന്പിലുമുണ്ട്.

പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും നമ്മുടേതാകുന്ന സൃഷ്ടിയുടെ ഉദ്ദേശ സത്യം “ദൈവ മഹത്വത്തിന് ” കാരണമാകുന്നില്ല എങ്കിൽ നാമും ചിലതൊക്കെ ഒളിപ്പിച്ചു വയ്ച്ചവർ ആകുന്നു. എങ്ങിനെ ദൈവമഹത്വം ആയി നമ്മുക്ക് തീരുവാൻ കഴിയും ?
വചനം പറയുന്നു
☆യോഹന്നാൻ 15:4 എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല.
എന്നിൽ വസിപ്പിന് ഞാൻ നിങ്ങളിലും വസിക്കും.അടുത്ത വരികളിൽ പറയുന്നു,
എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങള്ക്ക് ഫലം കായ്പാൻ കഴിയുകയില്ല. മനുഷ്യ സൃഷ്ടിയുടെ ആദ്യന്തികമായ ഉദ്ദേശം ദൈവമഹത്വം ആകുന്നു. എങ്കിൽ മുകളിൽ പറയുന്ന ഫലം
ദൈവമഹത്വത്തിനുള്ള ഫലത്തെ പ്രതിയാണ് ക്രിസ്തുവിൽ വസിച്ചു ദൈവമഹത്വത്തിനായി ഫലങ്ങൾ കായിക്കുക വഴി ദൈവം മഹത്വപ്പെടുന്നു.

Download Our Android App | iOS App

ഈ കഴിഞ്ഞുപോകുന്ന മഹാമാരിയിൽ, 91- സങ്കിർത്തനം മുറുകെ പിടിച്ചാണ് പലരും മുൻപോട്ടു പോകുന്നത്. ഒരു അനര്ഥവും നിനക്ക് ഭവിക്കയില്ല ഒരു ബാധയും നിന്റെ കൂടാരത്തിനു അടുക്കുകയില്ല എന്ന് വചനം പറയുന്നു. എന്നാൽ ഇനിയും രോഗം വന്നാൽ ദുഃഖം വന്നാൽ അത് ദൈവം കൂടെയില്ലാത്തതിനാൽ സംഭവിച്ചു ദൈവം കൈവിട്ടിട്ടു അത് സംഭവിച്ചു എന്ന് ചിന്തിക്കുന്ന അനേകം പേരുണ്ട്.ഇത് കാരണം രോഗമുണ്ടെന്ന് പറയുവാൻ  ശങ്കിക്കുന്നവരുണ്ട്.

ഇയ്യോബിന്റെ ജീവിതത്തിൽ അപ്രകാരം തന്നെയാണ് സുഹൃത്തുക്കൾ പഴി ചൊല്ലുന്നതും, ഉപദേശിക്കുന്നതും എന്നാൽ ഇയ്യോബിന്റെ ജീവിതത്തിൽ നടന്നതെല്ലാം
ദൈവത്തിന്റെ മഹത്വത്തിനായിരുന്നു എന്ന് നമ്മുക്ക് കാണുവാൻ കഴിയും.
പിശാച് പറയുന്നു നീയവന് ചുറ്റും വേലികെട്ടിയിട്ടില്ലേ തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.

ദൈവ സന്നിധിയിൽ കടന്നു ചെന്ന് ദൈവത്തെ പിശാച് വെല്ലുവിളിക്കുന്നു. ഇയ്യോബ് 1:22 ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.

ഭക്തൻ ദൈവത്തിന്റെ മഹത്വത്തിനുള്ളതാണ് ക്രിസ്തുവിൽ ഫലം കായ്ക്കുന്ന ഭക്തനെ ആർക്കു ദൈവസ്നേഹത്തിൽ നിന്ന് വേർതിരിക്കുവാനാകും.

☆റോമർ8:35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
8:37 നാമോ നമ്മെ സ്നേഹിച്ചവൻമുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.
8:38 മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ
8:39 ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.

നാം ദൈവത്തിന്റെ മഹത്വത്തിനായി അവന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു . അതിൽ ഉറച്ചു നിന്നുകൊണ്ട് ദൈവത്തെ നമ്മുക്ക് മഹത്വപ്പെടുത്താം.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

You might also like