ഇന്നത്തെ ചിന്ത : വിശപ്പ് വേണം, അപ്പത്തിനു വേണ്ടി ആകരുത് | ജെ.പി വെണ്ണിക്കുളം

അപ്പത്തിനും വെള്ളത്തിനുമുള്ള ക്ഷാമമാണ് ദേശത്തു മുൻപ് ഉണ്ടായതെങ്കിൽ ഇനി ദൈവജനം ദൈവവചനം കേൾക്കാൻ കൊതിക്കുന്ന നാളുകൾ മുന്നിൽ വരുമെന്ന് ആമോസ് വിളിച്ചു പറഞ്ഞു. അമോസിന്റെയും പിന്നീട് വന്ന ചില പ്രവാചകന്മാരുടെയും കാലഘട്ടത്തിനു ശേഷം ഏതാണ്ട് 400 വർഷം ഇസ്രായേൽ അന്ധകാരത്തിലായിരുന്നല്ലോ. അക്കാലത്തു പ്രവാചകനോ പുരോഹിതനോ ദേവാലയ ശുശ്രൂഷകളോ ഇല്ലായിരുന്നു. വചനം കേൾക്കാൻ ജനം കൊതിച്ചു. ആരു ദഹിച്ചാലും അതു ലഭിക്കുകയില്ല എന്നു നാം വായിക്കുന്നു. പ്രിയരെ, വചനം കേൾക്കാൻ അവസരം ലഭിച്ചിട്ടും അതു നഷ്ടമാക്കിയവർ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാവും. ആ നല്ല കാലം തിരികെ ലഭിച്ചെങ്കിൽ എന്നു ആഗ്രഹിക്കുന്നുണ്ടാവും. ക്രിസ്തുവിന്റെ വരവിനു ശേഷവും ഇതുപോലെ വിശപ്പും ദാഹവുമായി നടക്കുന്ന ഒരുകൂട്ടർ കാണും എന്നും ഈ വചനം വിരൽ ചൂണ്ടുന്നു. ഇതാണ് നല്ല സമയം. അവനെ അന്വേഷിക്കാവുന്ന കാലത്തു കണ്ടെത്തുക.

post watermark60x60

വേദ ഭാഗം: ആമോസ് 8
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like