ഇന്നത്തെ ചിന്ത : ചിന്താകുലമില്ലാത്ത താമരയും പുല്ലും | ജെ.പി വെണ്ണിക്കുളം

താമര കാണാൻ മനോഹരമാണ്. അതിനെ ആരും അണിയിച്ചൊരുക്കേണ്ട അവശ്യമില്ലല്ലോ. പ്രകൃതി തന്നെ എത്ര ശ്രേഷ്ഠമായാണ് അതിനെ ഒരുക്കുന്നത്. എന്നാൽ അത്രയും സൗന്ദര്യം ശലോമോന് ഇല്ലായിരുന്നു. പൂവും പൂക്കുന്നു. എന്നാൽ അവ പിന്നീട് വാടിപ്പോകുന്നു. അതിന്റെ ആയുസ് ഒരു ദിവസത്തേക്ക് മാത്രമേ ഉള്ളു. നാളെയെക്കുറിച്ചു ചിന്തകളില്ലാതെ പ്രകൃതി നൽകുന്ന സൗന്ദര്യത്താൽ അലങ്കരിക്കപ്പെടുന്ന അവർ ഒരു ദിവസത്തേക്ക് മാത്രം ജീവിക്കുന്നു എങ്കിൽ നാം എത്രയധികം ശ്രദ്ധയോടെ ജീവിക്കണം. പ്രിയരെ, ഇവയെ ദൈവത്തിനു ചമയിക്കാമെങ്കിൽ നമ്മെ എത്രയധികം കരുതും.

post watermark60x60

വേദ ഭാഗം: മത്തായി 6
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like