സ്കൂൾ വിദ്യാർഥി സെഫാൻ എഴുതിയ ഒരുവൻ യേശു മാത്രം എന്ന പുതിയ പാട്ടിന്റെ റിലീസ് ജൂൺ 17ന്

ഇടുക്കി: സ്കൂൾ വിദ്യാർഥിയായ സെഫാൻ ബി.ഇടക്കര എഴുതിയ ഒരുവൻ യേശു മാത്രം എന്ന പുതിയ പാട്ടിന്റെ റിലീസ് ജൂൺ 17നു വൈകുന്നേരം 7.30ന് നടക്കും. ക്രൈസ്തവ കൈരളിയിലെ അനുഗ്രഹീത ദൈവദാസൻമാരുടെ അനുമോദനങ്ങൾ ഏറ്റുവാങ്ങിയ പാട്ടിന്റെ പ്രകാശനം ചർച്ച് ഓഫ് ഗോഡ് (പൂർണ്ണ സുവിശേഷ) ഇൻ ഇൻഡ്യ ഇടുക്കി ഡിസ്ട്രിക്ട് പാസ്റ്ററും ജ്യോതിമാർഗ്ഗം ഡയറക്ടർ ബോർഡ് ചെയർമാനും ആയ പാസ്റ്റർ ഷാജി ഇടുക്കി നിർവഹിക്കും. ദൈവസഭ ഇടുക്കി ഡിസ്ട്രിക്ടിലെ അമരാവതി സഭയിലെ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് ഇടക്കരയുടെ മകനാണ് സെഫാൻ ബി ഇടക്കര. മുൻപും വി.ബി.സ്. പാട്ടുകൾ എഴുതി ശ്രദ്ധേയനായ സെഫാൻ അനുഗ്രഹീത പാട്ടുകാരൻ ആണ്. പാസ്റ്റർ സംകുട്ടി ജെയിംസ് ഓർക്കസ്ത്ര നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഡോ.ജോജോ കൊട്ടാരക്കര ആണ്. താഴെക്കാണുന്ന യൂ ട്യൂബിൽ ജൂൺ 17 വൈകുന്നേരം 7.30ന് പാട്ട് ലഭ്യമാകും.

-ADVERTISEMENT-

You might also like