കവിത : വേരുകൾ തേടി | ബിബി സജി

സ്വർഗ കവാടത്തിൽ എനിക്കായി
പലവുരു മുട്ടി വിളിച്ചവർ…
രാത്രിയുടെ യാമങ്ങളിൽ
കണ്ണുനീർ ഒഴുക്കിയവർ…

അവരുടെ പ്രാർത്ഥനയുടെ കരങ്ങളിൽ ആയിരുന്നു
ഞാൻ സുരക്ഷിതയായിരുന്നതും.
ആ കണ്ണീരിന്റെ നനവിലാണ്
ഈ ജീവിതം തളിർത്തതും….
ഓർമയുടെ ഏടുകളിൽ
നന്മയുടെ ചൂടും പകർന്നു
മുൻപേ നടന്നവർ…
കൂടെ ഇല്ലെങ്കിലും നിങ്ങളുടെ പ്രാർത്ഥനാ ജപങ്ങളിൽ
ഈ ജീവിതം ധന്യം….

നന്ദിയുടെ വാക്കുകൾക്കപ്പുറമെങ്കിലും
ഓർക്കാത്ത നാളുകൾ നിമിഷങ്ങളും
ഉണ്ടാകുമോ
ഈ ജീവിതത്തിൽ..

ബിബി സജി, ബഹറിൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.