ക്രിസ്ത്യൻ യൂത്ത് ഫെലോഷിപ്പ് യു.എ.ഇ ഒരുക്കുന്ന ഓൺലൈൻ സംഗീത മത്സരം

ദുബായ്: ക്രിസ്ത്യൻ യൂത്ത് ഫെലോഷിപ്പ് യു.എ.ഇ ഫേസ്ബുക്ക് പേജിലൂടെ “പാടാം നമുക്ക് യേശുവിനായ്‌” എന്ന പേരിൽ ഗാനാലാപന മത്സരം നടത്തുന്നു. സഭാ സംഘടനകൾ വ്യത്യാസമില്ലാതെ നടത്തുന്ന ഈ പരിപാടിയിൽ ക്രൈസ്തവ ഗാന രംഗത്ത് വർഷങ്ങളായി പ്രവർത്തി പരിചയം ഉള്ള ജഡ്ജസ് ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്‌. ജൂൺ 15 ന് ആരംഭിക്കുന്ന ഈ മത്സരത്തിന് മൂന്ന് റൗണ്ടുകൾ ഉണ്ടായിരിക്കും. 8 വയസ്സു മുതൽ 19 വയസ്സു വരെയുള്ളവർക്ക് ജൂനിയേഴ്സ് വിഭാഗത്തിലും 20 വയസ്സു മുതൽ 45 വയസ്സ് വരെയുള്ളവർക്ക് സീനിയേഴ്സ് വിഭാഗത്തിലും പങ്കെടുക്കാൻ കഴിയും എന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

You might also like