ഇന്നത്തെ ചിന്ത : സൂചിക്കുഴയിലൂടെ കടക്കുന്ന ഒട്ടകമോ? | ജെ.പി വെണ്ണിക്കുളം

ധനവാൻ തനിക്കുള്ള സ്വത്തു വിറ്റു ദരിദ്രന്മാർക്കു കൊടുക്കാൻ മനസു കാണിച്ചില്ല എന്നു കണ്ടപ്പോൾ യേശു പറഞ്ഞ, അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒരു ചൊല്ലാണ്, വാക്കാണ് ഒട്ടകവും സൂചിക്കുഴയും. ഇവിടെ പറയുന്ന സൂചിക്കുഴ നൂൽകോർക്കുന്ന സൂചിയല്ല;പ്രത്യുത, അവരുടെ പട്ടണങ്ങളിലെ വലിയ ഗേറ്റിൽ ആളുകൾ കടന്നു പോകാനായി നിർമിച്ച ചെറിയ വാതിലിനെയാണ്.കൊള്ളക്കാരെ തടയുവാൻ വേണ്ടി പണിത ഈ വാതിലിലൂടെ ഒട്ടകത്തിന് കടക്കുക പ്രയാസമായിരുന്നു. ഇതു കേട്ടു വിസ്മയിച്ച ശിഷ്യന്മാരോട് യേശു പറഞ്ഞു; മനുഷ്യന് പ്രയാസമുള്ളത് ദൈവത്താൽ സാധ്യം.

വേദഭാഗം : മത്തായി 19
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.