കവിത : ആശ്രയം യേശു | സഞ്ജു മുണ്ടയ്ക്കൽ

ആശ്രയിപ്പാൻ ഒരിടം ആഗ്രഹിപ്പാൻ ഒരിടം
എൻറെ യേശുവല്ലാതെ ആരുള്ളു,
ആ സന്നിധിയല്ലാതെ വേറെ എന്തുള്ളു

വേദനയാലുള്ളം കലങ്ങിടിലും
ഭാരങ്ങളാൽ മനം തകർന്നീടിലും,
ചാരവെ വന്നന്നെ താങ്ങിടും,
ആശ്വാസമേകിടും താതൻ; –

ഏകനെന്നു തോന്നിടുമ്പോഴും
സ്നേഹിതർ വിട്ടുപോയിടിലും,
മാറിടാത്ത ഉറ്റ സ്നേഹിതൻ,
യേശുവല്ലാതെ ആരുള്ളു: –

ആകുലവേണ്ടതിൻ ഭീതിയുo വേണ്ട,
നാഥനുണ്ടല്ലോ എന്നെ താങ്ങിടുവാൻ,
ശങ്കയില്ലാതെന്ന്യേ നടത്തീടുവാൻ
ശക്തനല്ലോയെൻ പ്രാണനാഥൻ; –

രോഗിയായി ഞാൻ മാറിടുമ്പോഴും
ക്ഷീണീതനായി ഞാൻ തീർന്നിടുമ്പോഴും,
താങ്ങിയെന്നെ ആ വൻകരങ്ങളിൽ-
നിർത്തീടുമെന്നെ ശക്തിയോടെ: –

വ്യാധിയാൽ (കോവിഡിനാൽ) ലോകം പകച്ചിടുമ്പോൾ,
ആകുലനായി ഞാൻ തീർന്നിടുമ്പോൾ ,
ഭീതീയെന്ന ഭരിച്ചിടുമ്പോൾ
ധൈര്യo തന്നന്നെ നടത്തിടും നാഥൻ ശക്തനല്ലോ.

സഞ്ജു മുണ്ടയ്ക്കൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.