കർണാടകയിൽ ആരാധനാലയങ്ങൾ തുറക്കുമൊ? പെന്തെക്കോസ്ത് സഭാ നേതാക്കളുമായ് ബിസിപിഎ മുഖാമുഖ ചർച്ച ജൂൺ 11-ന്

ബെംഗളുരു: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ ആരാധനാലയങ്ങൾ തുറക്കുവാൻ അനുവധിച്ച സാഹചര്യത്തിൽ കർണാടകയിലെ പെന്തെക്കോസ്ത് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കണമോ എന്ന ആശങ്കയിലാണ് സഭാ നേതൃത്വങ്ങൾ. ഈ പ്രതിസന്ധിയിൽ കർണാടകയിലെ പെന്തെക്കോസ്ത് സഭാ നേതാക്കൾ ക്രൈസ്തവ മാധ്യമ പ്രവർത്തകരോട് തുറന്ന് സംസാരിക്കുന്നു.ജൂൺ 11 വ്യാഴം വൈകിട്ട് 5ന് ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ബെംഗളുരുവിലെ ക്രൈസ്തവ പത്രപ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി സി പി എ ) നേതൃത്വത്തിലാണ് മുഖാമുഖാ ചർച്ച നടത്തുന്നത്.

ക്രൈസ്തവ പെന്തെക്കോസ്ത് സഭാ നേതാക്കളായ പാസ്റ്റർ കെ എസ് ജോസഫ്, പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് (ഐ പി സി ) , റവ.ടി ജെ ബെന്നി, കെ വി മാത്യൂ ( എ ജി ) , പാസ്റ്റർ ഇ ജെ ജോൺസൺ, പാസ്റ്റർ.ജോസഫ് ജോൺ (ചർച്ച് ഓഫ് ഗോഡ് ), പാസ്റ്റർ ടി സി ചെറിയാൻ, പാസ്റ്റർ.സണ്ണി കുരുവിള ( ശാരോൻ ഫെലോഷിപ്പ്), പാസ്റ്റർ സി വി ഉമ്മൻ, പാസ്റ്റർ റോയ് ജോർജ് ( ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ എം ഐ ഈപ്പൻ , പാസ്റ്റർ ജോയ് എം ജോർജ് ( കർണാടക ശാരോൺ അസംബ്ലി ), പാസ്റ്റർ ടി ഡി തോമസ്, പാസ്റ്റർ ഡോ. കെ വി ജോൺസൺ ( കെ യു പി എഫ്), പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർ പി സന്തോഷ് (ഹെവൻലീ ആർമീസ്) എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

ബി സി പി എ പ്രസിഡൻ്റ് ചാക്കോ കെ തോമസ്, സെക്രട്ടറി ജേക്കബ് ഫിലിപ്പ്, ട്രഷറർ ബിനു മാത്യൂ, രക്ഷാധികാരി ജോസ് മാത്യൂ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.