“ABIDE WITH CHRIST” ബൈബിൾ ക്വിസ് വിജയികൾ

ഷിനു തിരുവല്ല

ഖത്തർ: പി.വൈ.പി.എ ഖത്തർ റീജിയൻ ലോക്ക്ഡൌൺ ദിനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന “ABIDE with CHRIST” എന്ന പ്രോഗ്രാമിന്റെ ആദ്യഭാഗം പത്തുദിന ബൈബിൾ ക്വിസ് മെയ് 17 മുതൽ ജൂൺ 8 വരെയുള്ള കാലയളവിൽ നടത്തപ്പെട്ടു. ഈ ദിനങ്ങളിൽ നടത്തിയ ക്വിസിൽ 61 മത്സരാത്ഥികൾ പങ്കെടുത്തു. അതിൽ ഏറ്റവും കൂടുതൽ പോയിന്ററുകൾ കരസ്ഥമാക്കിയവരിൽ ഒന്നാം സ്ഥാനം വിൽ‌സൺ ലോറൻസ് [ശാലേം ഐപിസി], രണ്ടാം സ്ഥാനം സൗമ്യ ലിജു [ബിദ ഐപിസി], മൂന്നാം സ്ഥാനങ്ങളിൽ ഷിബു മാത്യു [ഹെബ്രോൻ ഐപിസി] & ഷിബു വാത്തല്ലൂർ [ബിദ ഐപിസി] എന്നിവർ വിജയികളായി. ഈ ബൈബിൾ ക്വിസിൽ ആദിയോടന്തം പങ്കെടുത്ത എല്ലാ പ്രീയപ്പെട്ടവർക്കും ഖത്തർ റീജിയൻ പി.വൈ.പി.എ-യുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.