ആശങ്കയോടെ പെന്തക്കോസ്തു സമൂഹം

സ്വന്തം ലേഖകൻ

കോവിഡിന് എതിരായ ലോക്ക് ഡൗണിൽ പുതിയ ഇളവുകളുടെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ആയങ്കിലും കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വലിയ ആശയകുഴപ്പത്തിൽ ആണ് മിക്ക പെന്തക്കോസ്തു സഭകളും.സഭാഹോളുകൾ ശുദ്ധീകരണം പ്രവർത്തനം തുടങ്ങി എങ്കിലും നിർദേശങ്ങൾ പൂർണമായും പാലിക്കുവാൻ സാധിക്കുമോ? ഇനി വ്യാപനം വർധിക്കുന്നു എങ്കിൽ നമ്മൾ നിയമ നടപടികൾ നേരിടേണ്ടി വരുമോ? ആർക്കൊക്കെ ഇത് പോസറ്റിവ് ഉണ്ട് എന്ന് അറിയുകയും ഇല്ല. പലർക്കും ലക്ഷണങ്ങൾ മുന്നമേ അറിയുവാനും പറ്റുന്നില്ല. ഈ സാഹചര്യത്തിൽ സഭാ നേതൃത്വങ്ങൾ ആലോചിച്ചു ഉചിതമായ തീരുമാനത്തിന്റെ സർക്കുലർ ഉടനടി പ്രാദേശിക സഭകളെ അറിയിക്കുന്നത് ഉചിതം ആയിരിക്കും. മാസ്‌ക്കുകൾ കൊണ്ട് മുഖം മറച്ചും ശബ്ദം ഇല്ലാതെയും, വിശുദ്ധ ബൈബിൾ കൈകളിൽ എടുക്കാതെയും, കർതൃമേശ ശുശ്രൂഷ നടത്തെയും ദൂരം പാലിച്ചു നിശബ്ദരായി ഇരുന്ന് വെറുതെ തിരിച്ചുപോയാലും (അങ്ങനെയുള്ള ആരാധന നമുക്ക് സാധിക്കുമോ?) ഈ കൂടിവരവ് മുഖാന്തരം ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ആ സഭാഹോൾ അടച്ചു പൂട്ടുകയും ശുശ്രൂഷകർ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ പോകണ്ടതായും വരുമോ? എന്നുള്ള ആശങ്ക നിലനിൽക്കുകയും ചെയ്യുന്നു. മാത്രമല്ല ആരാധനകളിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ ഫോൺനമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുകയും വേണം. ആ രജിസ്റ്ററിൽ പേരുള്ള ഒരാൾക്ക് പോസറ്റീവ് ആയാൽ ആ രജിസ്റ്ററിൽ പേരുള്ളവരോ ആരാധനയിൽ പങ്കെടുത്തവരോ ആയ എല്ലാവരെയും നിരീക്ഷണത്തിൽ ആക്കുകയും ചെയ്യും. ജനങ്ങൾ അകലം പാലിക്കാതെ വ്യാപനം ഒഴിവാക്കാനുള്ള മുൻകരുതൽ എടുക്കാതെയും യും ആരാധനയിൽ സംബന്ധിച്ചാൽ കൂടുതൽ കർക്കശനടപടിക്ക് അധികാരികൾ മുതിരും എന്നും മുന്നറിയിപ്പുണ്ട്. എപ്പിസ്‌ക്കോപ്പൽ സഭകൾ പലതും കുറേക്കൂടി കഴിഞ്ഞു മതി ആലയം തുറക്കുന്നത് എന്നുള്ള തീരുമാനത്തിൽ രംഗത്തു വന്നിട്ടും ഉണ്ട്. ഈ സാഹചര്യത്തിൽ പെന്തക്കോസ്തു സമൂഹവും അൽപ്പം കൂടി സാവകാശത്തിൽ ആലയങ്ങൾ തുറന്നാൽ മതിയെന്നുള്ള അഭിപ്രായങ്ങൾ സ്വീകരിക്കുന്നതാണ് നല്ലതെന്ന് അനേക വിശ്വാസികളും ശുശ്രൂഷകരും അഭിപ്രായപ്പെടുന്നു. അതിൽ ഉചിതമായ തീരുമാനം നേതൃത്വങ്ങളും ആയി പ്രാദേശിക സഭകൾ ആലോചിക്കയും അല്ലങ്കിൽ നേതൃത്വങ്ങളുടെ നിർദ്ദേശ പ്രകാരം പ്രാദേശിക സഭാ വിശ്വാസികളുടെ യും ശുശ്രൂഷകരുടെയും കൂട്ടായ ആലോചനപ്രകാരം ഉചിതമായ തീരുമാനങ്ങളോടെ ഒറ്റക്കെട്ടായി പ്രതിസന്ധികളെ നേരിടുക. പ്രത്യേകം ശ്രദ്ധിക്കണ്ടത് നിയമ നടപടി വന്നാൽ പ്രാദേശിക സഭകളും ശുശ്രൂഷകരും ആയിരിക്കും നേരിടേണ്ടത് എന്നാണ് പൊതുവെയുള്ള സംസാരങ്ങൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.